ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം കണ്ണൂർ Adikadalayi Sree Krishna Temple Kannur Kerala

കണ്ണൂർ ജില്ലയിലെ ആദികടലായി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശ്രീകൃഷ്ണക്ഷേത്രമാണ് ആദി കടലായി ശ്രീകൃഷ്ണ ക്ഷേത്രം.  

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം

വലതുകരത്തില്‍ കാലിക്കോലും ഇടത് കൈ കൊണ്ട് അരയില്‍ തിരുകിയ ഓടക്കുഴലിന്റെ അഗ്രം പിടിച്ചും സുസ്മേരവദനനായി നില്‍ക്കുന്ന ഗോപാലകൃഷ്ണനാണ് ആരാധനാമൂര്‍ത്തി. ചിറക്കൽ കടലായി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം എന്നതു കൊണ്ടാണ് ഇത് 'ആദികടലായി' എന്നറിയപ്പെടുന്നത്.  

ഉപദേവതകൾ

അയ്യപ്പൻ, ഗണപതി, മഹാലക്ഷ്മി, നാഗദൈവങ്ങൾ എന്നിവയാണ് ഉപദേവതകൾ.  

ഉത്സവം - വിശേഷ ദിവസങ്ങൾ

ശ്രീകൃഷ്ണ ജയന്തി മഹോത്സവം വളരെ വിപുലമായി ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ആചരിച്ചു വരുന്നു. 

മകര മാസത്തിലെ പുണർതം നാളിൽ ആരംഭിക്കുന്ന ഉത്സവം മൂന്നു ദിവസം നീണ്ടു നില്കുന്നു. ആദ്യ ദിവസം വൈകുന്നേരം പഴയ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്തുനിന്നും ശോഭായാത്രയോടു കൂടി ഭഗവാന്റെ വിഗ്രഹം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു കൊണ്ട് വരുന്നു. 

മാര്‍ച്ച 15 ആണ് എല്ലാ വർഷവും പ്രതിഷ്ഠദിനം ആയി ആചരിക്കുന്നത്.


ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം കണ്ണൂർ Adikadalayi Sree Krishna Tempe Kannur Kerala

പഴയ ക്ഷേത്രത്തെ കുറിച്ച്

കണ്ണൂർ പട്ടണത്തിൽ നിന്ന് ഏതാണ്ട് ആറു കിലോമീറ്റർ തെക്കുകിഴക്കായി  ഉള്ള  'കരാറിനകം കടലായി' യിലായിരുന്നു പണ്ട് കോലത്തിരി രാജാക്കന്മാരുടെ പ്രമുഖമായ "കടലായി കോട്ട" സ്ഥിതി ചെയ്തിരുന്നത്. കോട്ടയുടെ രക്ഷകനായി  കോലത്തിരി  രാജാക്കന്മാർ  സ്ഥാപിച്ചതായിരുന്നു  കടലായി ക്ഷേത്രം. ടിപ്പുവിന്റെ സൈന്യങ്ങൾ മലബാറിലാകമാനമുള്ള ക്ഷേത്രങ്ങൾ കൊള്ളയടിച്ചിരുന്ന കാലത്ത്‌ കടലായി ക്ഷേത്രത്തിലെ മേൽശാന്തി ശ്രീകൃഷ്ണ വിഗ്രഹത്തെ രക്ഷിക്കുന്നതിനായി അത് പുഴക്കിയെടുക്കുകയും തന്റെ ഇല്ലത്തുള്ള കിണറ്റിൽ സൂക്ഷിക്കുകയും വിവരം കോലത്തിരിയെ അറിയിക്കുകയും ചെയ്തുവത്രേ. 

അനന്തരം കോലത്തിരി ചിറക്കൽ കോവിലകത്തിന് തെക്ക് കിഴക്കായി ഒരു ക്ഷേത്രം പണികഴിപ്പിച്ചു. ശ്രീകൃഷ്ണനെ അവിടെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു.  കാലക്രമേണ കരാറിനകം കടലായികോട്ടയും ക്ഷേത്രവും നാശോന്മുഖമാവുകയും ക്ഷേത്രക്കുളവും മറ്റും തൂർന്നു പോവുകയും ചെയ്തു. ഇവിടെ നിന്നും കിഴക്കോട്ടായി പണ്ടത്തെ ക്ഷേത്രത്തിൽ നിന്നും ഭഗവാന്റെ വിഗ്രഹം എഴുന്നള്ളിച്ചു കൊണ്ട് വന്നിരുന്നതായ സ്ഥലത്താണ് ഇപ്പോഴത്തെ ക്ഷേത്രം പണി കഴിപ്പിച്ചിട്ടുള്ളത്. 

ഇവിടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാറുണ്ട്. ആഘോഷ നടത്തിപ്പിന് വേണ്ടി 1970  പുതിയ ക്ഷേത്രം നിർമ്മിച്ചു.  കന്യാകുമാരിയിൽ നിന്നും നിർമിച്ച വിഗ്രഹം കാലെകൂട്ടിതന്നെ വരുത്തിയത് തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ സൂക്ഷിക്കുകയും പ്രതിഷ്ഠാ കലാശ മുഹൂർത്തത്തിന് മുൻപായി എഴുന്നള്ളിച്ചു ആദികടലായിൽ കൊണ്ട് വന്നു താന്ത്രികവിധി പ്രകാരമുള്ള വിവിധ പൂജാഹോമാദികൾക്ക് വിധേയമാവുകയും  പൂജകൾ തുടങ്ങുകയും ചെയ്തു.  

ക്ഷേത്രത്തില്‍ എത്തിച്ചേരാനുള്ള വഴി

കണ്ണൂര്‍ പട്ടണത്തില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ എടയ്ക്കാട് പഞ്ചായത്തില്‍ ആദികടലായി എന്നസ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 

റെയില്‍വേ സ്‌റ്റേഷന്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ (6 km) ആണ് ഏറ്റുവവും അടുത്ത റെയില്‍വേ സ്‌റ്റേഷന്‍. 

ബസ് ടെർമിനൽ: കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ നിന്നും ക്ഷേത്രത്തിലേയ്ക്ക് ബസ് സൗകര്യം ലഭ്യമാണ്.

വിമാനത്താവളം: കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം ഇവിടെ നിന്നും 103 km അകലെ ആണ്. 

ക്ഷേത്ര മേല്‍വിലാസം

ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം
ആദികടലായി
കണ്ണൂര്‍ 67002
ഫോൺ: +91 497 283 5210
ഫോണ്‍: +91 98471 50483

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *