സവിശേഷതകൾ നിറഞ്ഞ തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം Features of Vadakkumnathan Temple

വടക്കുംനാഥൻ ക്ഷേത്രം ഇന്ത്യയിലെ കേരളത്തിലെ തൃശൂർ നഗരത്തിൽ ശിവ പ്രതിഷ്ഠയുള്ള ഒരു പുരാതന ഹിന്ദു ക്ഷേത്രമാണ്. 

തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം

വടക്കുംനാഥൻ ക്ഷേത്രം ഇന്ത്യയിലെ കേരളത്തിലെ തൃശൂർ നഗരത്തിൽ ശിവ പ്രതിഷ്ഠയുള്ള ഒരു പുരാതന ഹിന്ദു ക്ഷേത്രമാണ്. തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ, തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ വാസ്തുവിദ്യാ ശൈലിയുടെ ഉത്തമ ഉദാഹരണമായ ഈ ക്ഷേത്രത്തിൽ ഒരു കുട്ടമ്പലം കൂടാതെ നാല് വശത്തും ഓരോ സ്മാരക ഗോപുരമുണ്ട്. 

ശക്തൻ തമ്പുരാന്റെ കാലത്താണ് ഇന്നു കാണുന്ന രീതിയിലുള്ള വടക്കുംനാഥൻ ക്ഷേത്രം പണികഴിപ്പിച്ചത്. തിരുശിവ പെരിയോര്‍ എന്ന് തമിഴ്നാട്ടുകാര്‍ വടക്കുംനാഥനെ വിളിച്ചിരുന്നതായും ഐതിഹ്യം. തൃശ്ശൂര് ജില്ലയുടെ  സാംസ്കാരികതയും യശസ്സും ഉയര്ത്തുന്നതിൽ വടക്കുംനാഥ ക്ഷേത്രത്തിൻറെ പങ്കു ചെറുതല്ല. അമ്പലത്തിന്റെ  നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങള്‍ ഇവിടെ പണിതീര്‍ത്തിട്ടുണ്ട്, ഒപ്പം ഏറ്റവും വിസ്താരവുമുള്ള മതില്കെട്ടുള്ളത് ഇവിടെയാണ്. 

ക്ഷത്രിയ നിഗ്രഹം കഴിഞ്ഞു പരശുരാമൻ ബ്രാഹ്മണർക്കു ഭൂമി ദാനം ചെയ്യുകയും അതിൽ ആരാധനകൾ നടത്തുവാനായി 108  ശിവക്ഷേത്രങ്ങൾ സ്ഥാപിച്ചു നൽകുകയും ചെയ്തു . അതിൽ ഒന്നാമത്തെ ശിവ ക്ഷേത്രവും ഏറെ പ്രാധാന്യം ഉള്ളതുമാണ് വടക്കുംനാഥ ക്ഷേത്രം.


Vadakkunatha Temple

ഒരിക്കൽ കൈലാസം എത്തിയ പരശുരാമൻ മഹാദേവനോട് താൻ നിർമ്മിച്ച ഭൂമിയെ കുറിച്ച് ചൊല്ലുകയും അവിടെ വന്നു വാഴണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തു  എന്നാൽ മഹാദേവൻ ആദ്യം തിരസ്കരിക്കുകയും പിന്നീട് പാർവതി ദേവിയുടെ ആവശ്യ പ്രകാരം പരശുരാമന്റെ അഭ്യർത്ഥത മാനിക്കുകയും ചെയ്തു. യാത്ര ചെയ്യുന്ന വേളയിൽ ഒരു സ്ഥലത്തു തേജസ്സു കണ്ട പരശുരാമൻ അവിടെ കുടികൊള്ളാൻ മഹാദേവനോട് ആവശ്യപ്പെടുകയും ചെയ്തു.  ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനോട് തന്റെ തെക്കുഭാഗത്തിരിയ്ക്കാന്‍ പറഞ്ഞ ശിവന്‍ സ്വയം ഒരു ജ്യോതിര്‍ലിംഗമായി മാറി വടക്കുഭാഗത്ത് കുടികൊണ്ടു. അങ്ങനെയാണ് പ്രതിഷ്ഠയ്ക്ക് വടക്കുംനാഥന്‍ എന്ന പേരുണ്ടായത്.

വിശേഷ ദിവസങ്ങൾ

മഹാശിവരാത്രി ഉത്സവമാണ് ഇവിടെ പ്രധാനം. ലക്ഷദീപങ്ങൾ തെളിയിച്ചും പുഷ്പങ്ങളാൽ അലങ്കരിച്ചും ആണ് മഹാശിവരാത്രി ഉത്സവം ആഘോഷിക്കുന്നത്.

ധനുമാസത്തിലെ തിരുവാതിര ഭഗവാൻ ശ്രീപരമശ്വരന്റെ ജന്മനക്ഷത്രമാണ്. വിശേഷാൽ പൂജകളോടുകൂടി പ്രധാനമായ ആഘോഷമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര ദിവസം വടക്കുന്നാഥക്ഷേത്രത്തിൽ ശ്രീരുദ്രമന്ത്രജപം നടത്താറുണ്ട്. 

ലോക പ്രസിദ്ധമായ തൃശൂര്‍ പൂരം വടക്കുംനാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്.

മഹാദേവന്റെ എല്ലാ അനുഗ്രഹവും നിറഞ്ഞു നിൽക്കുന്നതാണ് വടക്കുംനാഥക്ഷേത്രം. 

Article By Nandana Anand

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *