നവരാത്രി വ്രതം നാലാം ദിനം കുശ്മാണ്ഡ ദേവിയെ ആരാധിക്കാം.
കുശ്മാണ്ഡ ദേവി
നവരാത്രിയുടെ നാലാം ദിവസമാണ് ദുര്‍ഗയുടെ നാലാമത്തെ സ്വരൂപമായ കൂഷ്മാണ്ഡാ ദേവിയെ ആരാധിക്കുന്നത്. കുശ്മാണ്ഡ എന്നാൽ അതി ഗംഭീര ചൂടുള്ള അണ്ഡം എന്നാണ് അർത്ഥമാക്കുന്നത്. ദേവീ തന്റെ മന്ദസ്മിതം കൊണ്ടാണ് ഈ ബ്രഹ്മാണ്ഡത്തെ സൃഷ്ടിച്ചത് എന്ന് ശാക്തേയ മത പ്രകാരം വിശ്വസിക്കുന്നു. അതി ശക്തമായ ഒരു സ്ഫോടത്തിലൂടെ സൃഷ്ടിക്കപ്പെടത്തിനാല്‍ അതിനെ കൂഷ്മാണ്ഡം എന്നും അത് സൃഷ്ടിച്ച ദേവിയെ കൂഷ്മാണ്ഡാ ദേവീ എന്നും വിളിക്കുന്നു.
മാ കൂഷ്മാണ്ഡാ ദേവിയെ നവരാത്രി ദിവസങ്ങളിൽ ആരാധിക്കുന്നത് വഴി ഭക്തർക്ക് വിജയം, സമ്പത്തും സമൃദ്ധിയും, നല്ല ആരോഗ്യം ദേവിയുടെ അനുഗ്രഹം കൊണ്ട് ലഭിക്കുന്നു.
കുശ്മാണ്ഡ ദേവിയുടെ പ്രാധാന്യം
സൂര്യമണ്ഡലാന്തരത്തിലാണ് കൂഷ്മാണ്ഡാ ദേവിയുടെ വാസസ്ഥലം. ചൂടുള്ള സ്ഥലങ്ങളിൽ വസിക്കാൻ കഴിയുന്ന ദേവി തന്നെ ഉപാസിക്കുന്നവര്‍ക്ക് സൂര്യനെപ്പോലുള്ള ശരീര കാന്തിയും പ്രഭാവവും നല്‍കുന്നു. എട്ട് കൈകളോടു കൂടിയ ദേവിയെ അഷ്ടഭുജ എന്ന നാമത്തിലും വിളിക്കാറുണ്ട്.
നവരാത്രിയുടെ നാലാം ദിവസം കൂഷ്മാണ്ഡാ ദേവിയെ തങ്ങളുടെ അനാഹതാ ചക്രത്തില്‍ സംഘല്‍പ്പിച്ച് പൂജിക്കുന്നു. ദേവിയെ പ്രാർത്ഥിക്കുന്നത് ക്ഷമ വര്‍ദ്ധിപ്പിക്കുകയും എല്ലാവരോടും നല്ല രീതിയില്‍ പെരുമാറാന്‍ നമ്മളെ പ്രാപ്തമാക്കുന്നു. ഇത് ആത്മീയപുരോഗതിക്കും, അതിലൂടെ ലൌകിക പുരോഗതിക്കും നയിക്കുന്നു.
Comments
Post a Comment