മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം Meenangadi Malsyavathara Mahavishnu Temple Wayanad

വയനാട് ജില്ലയിൽ മീനങ്ങാടി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ശ്രീ മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം. കേരളത്തിൽ, മത്സ്യമൂർത്തിയുടെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് ഇത്. 

മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം 

മഹാവിഷ്ണുഭഗവാന്റെ ആദ്യത്തെ അവതാരമായ മത്സ്യമൂർത്തിയാണ് മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ സവിശേഷതയും ഇത് തന്നെയാണ്. ചതുർബാഹുവായ  മഹാവിഷ്ണുവിൻറെ ദർശനം കിഴക്കോട്ടാണ്. ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ.  മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

Inside view of Matsyavatara Mahavishnu Temple Meenangadi Wayanad

മീനങ്ങാടി ക്ഷേത്ര ഐതീഹ്യം 

നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ഇതുവഴി പോയ ഒരു ഋഷിവര്യന്‍ സമീപത്ത്‌ കണ്ട ജലാശയത്തില്‍ ദേഹശുദ്ധി വരുത്താനായി ഇറങ്ങി. അദ്ദേഹം കുളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ നിന്നൊരു മത്സ്യം വായുവിലേക്ക്‌ ഉയര്‍ന്ന്‌ നൃത്തമാടി കുളത്തിലേക്ക്‌ താഴ്‌ന്നുപോയി. പലതവണ ഇത് ആവർത്തിച്ചപ്പോൾ യോഗീശ്വരന് ആ പ്രദേശത്തു മഹാവിഷ്ണുവിന്റെ സാന്നിധ്യം ഉണ്ടെന്നു മനസിലായി. ഉടനെ കരയ്‌ക്കുകയറി ജലാശയത്തിന്റെ പടിഞ്ഞാറുവശത്ത്‌ ഉയര്‍ന്നൊരുസ്ഥലത്ത്‌ മത്സ്യാവതാര സങ്കല്‍പത്തില്‍ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. പിന്നീട് പ്രദേശ വാസികൾക്ക് ക്ഷേത്രം പണിയാൻ നിർദ്ദേശം നൽകി. അന്ന്‌ മീനാടിയ സ്ഥലമാണ്‌ ഇന്ന്‌ മീനങ്ങാടിയായത്‌.

Matsya Avatar temple Meenangadi Kerala

ഉത്സവങ്ങൾ 

കുംഭമാസത്തിൽ ഉത്രട്ടാതി കൊടിയേറി നടക്കുന്ന ഉത്സവവും മേടമാസത്തിലെ മത്സ്യജയന്തിയും ക്ഷേത്രത്തിലെ വിശേഷദിവസങ്ങളാണ്


വയനാട്  മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം

വിലാസം

മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം, മീനങ്ങാടി
മീനങ്ങാടി പി.ഒ.
വയനാട് - 673592
ഫോണ്: +91 4936 247630

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *