കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം Navratri Festival in Kollur Mookambika Temple in Udupi District of Karnataka. കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ ഉത്സവഭരിതമായ നവരാത്രി ദിനങ്ങൾ ഐശ്വര്യത്തിന്റെയും ആരാധനയുടെയും വിശേഷങ്ങൾ കൊണ്ട് നിറഞ്ഞതാണ്.
മൂകാംബികയിലെ നവരാത്രി
ആശ്വിനമാസത്തിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ, അതായത് കന്നിമാസത്തിലെ വെളുത്ത പ്രഥമ മുതൽ നവമി വരെ നീണ്ടുനിൽക്കുന്ന ഒമ്പതുദിവസങ്ങളാണ് നവരാത്രി എന്ന പേരിൽ ആചരിച്ചുവരുന്നത്. രാജ്യമെമ്പാടും പല പേരുകളിലും പല ഭാവങ്ങളിലും ഈ മഹോത്സവം ആഘോഷിയ്ക്കപ്പെടുന്നു. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ ഈ ഒമ്പതുദിവസങ്ങളും പ്രധാനമാണെങ്കിലും ഏറ്റവും പ്രധാനം ഒമ്പതാം ദിവസമായ മഹാനവമി ദിവസം നടത്തുന്ന പുഷ്പരഥോത്സവവും വിജയദശമി നാളിലെ വിദ്യാരംഭവുമാണ്. പരാശക്തിയെ പുഷ്പ രഥത്തിൽ കുടിയിരുത്തി രഥം വലിക്കുന്നു. പിറ്റേന്നു പുലർച്ചെ വിജയദശമി ദിവസം വിദ്യാരംഭം ആരംഭിക്കുന്നു. ആയിരക്കണക്കിന് കുരുന്നുകളാണ് വിദ്യാരംഭത്തിന് മൂകാംബികയിൽ എത്തിച്ചേരുന്നത്.
ഘോഷയാത്രയിൽ പുഷ്പരഥത്തിൽ നിന്ന് നാണയങ്ങൾ എറിയുകയും ഈ നാണയങ്ങൾ ലഭിക്കുന്ന ഭക്തർക്ക് മൂകാംബികയുടെ ദിവ്യാനുഗ്രഹം ഉണ്ടായിരിക്കുമെന്നും ആണ് ഇവിടുത്തെ വിശ്വാസം. ഈ ചടങ്ങിന് ശേഷം ഉദ്ഭവ ലിംഗം അല്ലെങ്കിൽ അഭിഷേകം നവാക്ഷരി കലശം കൊണ്ട് വർഷിക്കുന്നു. ഈ പത്ത് ദിവസത്തെ ആഘോഷങ്ങൾക്ക് ലക്ഷക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്താറുണ്ട്. വിദ്യാരൂപിയായ മൂകാംബികയെ തൊഴുത് പ്രാർത്ഥിക്കുന്നതിന് ഏറ്റവും മികച്ച ദിവസങ്ങളായാണ് നവരാത്രിക്കാലം കണക്കാക്കുന്നത് . കുട്ടികളുടെ വിദ്യാരംഭം, അരങ്ങേറ്റം തുടങ്ങിയവ നവരാത്രിയിലെ പ്രത്യേക ദിവസങ്ങളിൽ ക്ഷേത്രത്തിൽ നടക്കും.
പരബ്രഹ്മ സ്വരൂപിണിയും സകലകലകൾക്കും അധിപയുമായ മൂകാംബികയെോട് നവരാത്രിക്കാലത്ത് വന്ന് പ്രാർത്ഥിക്കുന്നത് സവിശേഷഫലങ്ങൾ നല്കുമെന്നാണ് വിശ്വാസം. കലാരംഗത്തും സാഹിത്യരംഗത്തും ഉന്നതിയിയിലെത്തുവാനും പഠനത്തിൽ മികച്ചഫലം നല്കുവാനുമെല്ലാം മൂകാംബിക അനുഗ്രഹിക്കുമെന്നാണ് പണ്ടുമുതൽ നിലനില്ക്കുന്ന വിശ്വാസം.


Comments
Post a Comment