പന്നിത്തടം മാത്തൂർ ശിവക്ഷേത്രം കുന്നംകുളം Pannithadam Mathur Shiva Temple Kunnamkulam Thrissur

അർദ്ധനാരീശ്വര സങ്കലപ്പത്തിൽ കുടികൊള്ളുന്ന മഹാദേവൻ വാഴുന്ന പന്നിത്തടം മാത്തൂർ ശിവക്ഷേത്രം വളരെ പ്രസിദ്ധമാണ്. Pannithadam Mathur Shiva Temple Kunnamkulam, Thrissur. 

പന്നിത്തടം മാത്തൂർ ശിവക്ഷേത്രം

നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് തൃശൂർ ജില്ലയിലെ  വടക്കാഞ്ചേരി - കുന്നംകുളം റോഡിൽ കടങ്ങോട് ഗ്രാമത്തിൽ പന്നിത്തടം എന്ന സ്ഥലത്താണ്. ശിവനാണ് പ്രധാന മൂർത്തി. രുദ്രാക്ഷശിലയിൽ നിർമിച്ചതാണ് ഇവിടുത്തെ വിഗ്രഹം. ഇവിടെയുള്ള ശിവൻറെ ദർശനം പടിഞ്ഞാറോട്ടും പാർവതി ദേവിയുടെ ദർശനം കിഴക്കോട്ടുമാണ്. പ്രൗഢ ഗംഭീരമായ രീതിയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.  കേരളത്തിൽ പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് മാത്തൂർ ക്ഷേത്രം. 


പന്നിത്തടം മാത്തൂർ ശിവക്ഷേത്രം കുന്നംകുളം Pannithadam Mathur Shiva Temple Kunnamkulam Thrissur

വിശാലമായ ശ്രീകോവിൽ ആണ്  അമ്പലത്തിന്. വർത്തുളാകൃതിയിൽ നല്ല ഉയരത്തിൽ ഒറ്റ നിലയിൽ കിഴക്കും പടിഞ്ഞാറും ദർശനം വരും വിധമാണ് ശ്രീകോവിൽ നിർമ്മിതി.ശ്രീകോവിലിനു സമീപം നമസ്കാര മണ്ഡപം ഉണ്ട്. പഴക്കമുള്ളതാണ്  ഇവിടെയുള്ള നിർമിതികൾ ഒക്കെ. നാലമ്പലത്തിനുള്ളിൽ തന്നെ തിടപ്പള്ളിയും ക്ഷേത്രക്കിണറും കാണാം. 

ഏകദേശം 1500 വർഷങ്ങളുടെ പഴക്കേറിയ ഈ ക്ഷേത്ര സമുച്ചയം രണ്ടാം ചേരസാമ്രാജ്യത്തിന്റെ  സംഭാവനയായി വിശ്വസിക്കുന്നു. ഇവിടുത്തെ ശിവൻ ശാന്തരൂപനാണ്. ക്ഷേത്ര കുളത്തിലേക്കാണ് ശിവദർശനം. ഗണപതിയും, ദക്ഷിണാമൂർത്തിയും, ശാസ്താവും, നാഗയക്ഷിയും ആണ് ഉപദേവതമാർ.

മഹാശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം.

ക്ഷേത്രത്തിൽ എത്തിചേരാൻ

തൃശ്ശൂർ പന്നിത്തടം ഗ്രാമത്തിൽ ചാവക്കാട് - വടക്കാഞ്ചേരി റോഡിനു പടിഞ്ഞാറു ഭാഗത്തായി മാത്തൂർ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *