നവരാത്രിയുടെ അഞ്ചാം ദിവസമാണ് ദുര്‍ഗയുടെ അഞ്ചാമത്തെ സ്വരൂപമായ സ്കന്ദമാതാ ദേവിയെ ആരാധിക്കുന്നത്.
സ്കന്ദമാത ദേവി Goddess Skanda Mata form of Durga
കാർത്തികേയന്റെ "സ്കന്ദ" എന്ന നാമത്തിൽ നിന്നും 'അമ്മ എന്ന അർത്ഥമുള്ള മാതാ എന്നതും ചേർന്നാണ് ദേവിയുടെ പേര് രൂപപ്പെട്ടിട്ടുള്ളത്. സ്കന്ദമാതാവ് നാല് കൈകളുള്ളവളും മൂന്ന് കണ്ണുകളുള്ളവളും സിംഹത്തിന് പുറത്ത് കയറുന്നവളുമാണ്. സ്കന്ദമാതയെ പാർവതി, ഗൗരി, മഹേശ്വരി എന്നീ പേരുകൾ ചൊല്ലിയും വിളിക്കുന്നു. സ്കന്ദന്റെ അമ്മയായതിനാൽ ആണ് അങ്ങനെ വിളിക്കുന്നത്. ദേവിയുടെ മടിയിൽ ആറു മുഖങ്ങളുള്ള സ്കന്ദൻ (സുബ്രഹ്‌മണ്യസ്വാമി) ഇരിക്കുന്ന രൂപമാണ് ഉള്ളത്. രണ്ടു കൈകളിലും താമരപ്പൂ പിടിച്ചിരിക്കുന്നു.
ഒരിക്കൽ താരകാസുരൻ ബ്രഹ്മാവിനോട് ഒരു വരം ചോദിക്കുന്നു . ശിവന്റെ പുത്രന്റെ കൈകൊണ്ട് മാത്രം തനിക് മരണമുണ്ടാകണമെന്ന്. കാരണം മഹാദേവൻ വിവാഹത്തിന് തല്പരനായിരുന്നില്ല. ആ സമാധാനത്തിൽ താരകാസുരനെ എല്ലാം തിന്മകളും ചെയ്തു കൂട്ടുകയായിരുന്നു. ഒടുവിൽ ദേവന്മാരുടെ ആവശ്യപ്രകാരം മഹാദേവൻ പാർവതി ദേവിയെ വിവാഹം ചെയ്യുകയും അതിലുണ്ടായ പുത്രൻ സ്കന്ദൻ താരകാസുരനെ വധിക്കുകയും ചെയ്തു. ഇതാണ്ഐതീഹ്യം.
സൂര്യന്റെ തേജസുള്ള സ്കന്ദ മാതാവ് തന്റെ ഭക്തർക്കു സ്നേഹവും വാൽസ്യവും നൽകുകയും അവരെ സംരക്ഷിക്കുയും ചെയ്യുന്നു. നിസ്വാർത്ഥമായി അവളോട് അർപ്പിക്കുന്നവൻ, ജീവിതത്തിന്റെ എല്ലാ നേട്ടങ്ങളും നിധികളും നേടുന്നു. സ്കന്ദമാതാവിനെ ആരാധിക്കുന്നത് ഒരു ഭക്തന്റെ ഹൃദയത്തെ ശുദ്ധീകരിക്കുന്നു. ഭക്തർ നിസ്വാർഥം ദേവിയെ ആരാധിച്ചാൽ അവൾ ജീവിത മോക്ഷം നൽകുകയും.
Article By Nandana Anand
Comments
Post a Comment