ആ ദിവ്യനാമം അയ്യപ്പാ Aa Divya Namam Ayyappa Lyrics in Malayalam language. ശബരിമല ശ്രീ അയ്യപ്പ സ്വാമിയിലൂടെ എക്കാലത്തെയും മികച്ച അയ്യപ്പഭക്തി ഗാനങ്ങൾ ഒന്നാണ് ആദിവ്യനാമം അയ്യപ്പാ. മനസിനെ തൊട്ടറിഞ്ഞ ഭക്തി നിർഭരമായ വരികൾ ഓരോ വരികളും കേൾക്കുമ്പോൾ ശബരിമലയിൽ സന്നിധാനത്തു അയ്യന്റെ മുൻപിൽ നിൽക്കുന്ന പ്രതീതി ഓരോ ഭക്തനും നൽകുന്നു.
Music: വി ദക്ഷിണാമൂർത്തി
Singer: കെ ജെ യേശുദാസ്
Raaga: മോഹനം
Film/album: അയ്യപ്പ ഭക്തി ഗാനങ്ങൾ
Lyricist: ടി കെ ആർ ഭദ്രൻ
Click Here for Aa Divya Namam Lyrics in English
ആ ദിവ്യനാമം അയ്യപ്പാ Aa Divya Namam Lyrics in Malayalam
സ്വാമിയേയ്....
ശരണമയ്യപ്പാ(4)
ആ ദിവ്യനാമം അയ്യപ്പാ
ഞങ്ങൾക്കാനന്ദദായക നാമം
ആ മണിരൂപം അയ്യപ്പാ
ഞങ്ങൾക്കാപാദചൂഡമധുരം (2)
അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം (2)
ആ ദിവ്യനാമം അയ്യപ്പാ...
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളീടും
ഏറ്റുമാനൂരപ്പൻ മകനേ
ഏഴാഴികൾ തൊഴും പാലാഴിയില്‍ വാഴും
ഏകാക്ഷരീശ്വരി സുതനേ
അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം (2)
ആ ദിവ്യനാമം അയ്യപ്പാ...
ആ പുണ്യമാം മല നിന്മല പൊൻ മല
ആശ്രിതര്‍ക്കഭയസങ്കേതം (2
അതിലെ അനഘമാം പൊന്നമ്പലം പാരില്‍ (2)
ആളും അദ്വൈതവിദ്യാലയം
അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം
ആ ദിവ്യനാമം അയ്യപ്പാ...
അയ്യനയ്യപ്പ സ്വാമിയേ
നീയല്ലാതില്ലൊരു ശരണം
അയ്യനയ്യപ്പ സ്വാമിയേ
നീയല്ലാതില്ലൊരു ശരണം
അയ്യനയ്യപ്പ സ്വാമിയേ
നീയല്ലാതില്ലൊരു ശരണം
എത്ര കേട്ടാലും മതിയാവാത്ത അയ്യപ്പഭക്തി ഗാനങ്ങൾ. സ്വാമിയേ ശരണമയ്യപ്പ.......സ്വാമിയേ ശരണമയ്യപ്പ.......
Comments
Post a Comment