അച്ചൻകോവിൽ ശാസ്താ ക്ഷേത്രം Achankovil Sastha Temple Kollam

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ അയ്യപ്പ ക്ഷേത്രമാണ് അച്ചൻകോവിൽ ശാസ്താ ക്ഷേത്രം.  പരശുരാമൻ പ്രതിഷ്ഠനടത്തിയ അഞ്ചു ധർമ്മശാസ്താ ക്ഷേത്രങ്ങളിൽ ഒരെണ്ണമെന്നു് കരുതപ്പെടുന്ന ക്ഷേത്രമാണ് അച്ചൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം. 

അച്ചൻകോവിൽ ശാസ്താക്ഷേത്രം Achankovil Sastha Temple 

മലയാളികളെക്കാൾ കൂടുതൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഭകതജനങ്ങളാണ് അച്ചൻകോവിൽ ശാസ്താ ക്ഷേത്രത്തിൽ കൂടുതൽ എത്തുന്നത്. അച്ചൻകോവിലാറിന്റെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

പ്രധാന മൂർത്തിയായ അയ്യപ്പൻ ഗൃഹസ്ഥാശ്രമിയായിട്ടാണ് കുടികൊള്ളുന്നത്. മറ്റ് അയ്യപ്പൻ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ പുഷ്കല, പൂർണ്ണ എന്നിവരോടൊപ്പമാണ് അദ്ദേഹത്തെ ആരാധിക്കുന്നത്. 

ഇവിടെ അയ്യപ്പൻ വിഷവൈദ്യനായി നിലകൊള്ളുന്നത് കൊണ്ട് തന്നെ പാമ്പു വിഷം ഏറ്റവർക്കു ഏതു നേരത്തും ഇവിടെ അഭയം പ്രാപിക്കാവുന്നതാണ്. പ്രതിഷ്ഠയുടെ കയ്യിലുള്ള ചന്ദനമാണ് വിഷത്തിനു മരുന്നായി നൽകുന്നത്. 

കറുപ്പസ്വാമി, കറുപ്പായിഅമ്മ, ചേപ്പാറമുണ്ടൻ, ചേപ്പാണിമാടൻ, കാളമാടൻ, കൊച്ചിട്ടാണൻ, ശിങ്കിലിഭൂതത്താൻ തുടങ്ങിയവരാണ് ഉപദേവതകൾ.  ചതുർബാഹുവായ വിഷ്ണുവിന്റെയും ചില ഭഗവതികളുടെയും പ്രതിഷ്ഠകളും ഇക്കൂട്ടത്തിലുണ്ട്. 


അച്ചൻകോവിൽ ശാസ്താ ക്ഷേത്രം Achankovil Sastha Temple Kollam

അച്ചൻകോവിൽ ക്ഷേത്ര ഉത്സവം 

ഇവിടത്തെ ആചാരാഘോഷങ്ങള്‍ തമിഴ് സംസ്കാരവുമായി ആഴത്തില്‍ ബന്ധപ്പെട്ടവയാണ്. ധനു ഒന്നു മുതൽ പത്തുവരെ നടക്കുന്ന 'മണ്ഡലപൂജ' എന്ന ഉൽസവവും, മകരത്തിലെ 'രേവതിപൂജ' എന്ന പ്രതിഷ്ഠാദിനവുമാണ് പ്രധാന ആഘോഷങ്ങൾ. 

ഉത്സവ സമയത്തു  ശാസ്താവിന്റെ വിഗ്രഹം രഥത്തിൽ വഹിച്ചുകൊണ്ടുള്ള എഴുന്നള്ളത്തിനെ  "മണികണ്ഠ മുത്തയ്യ സ്വാമിയുടെ എഴുന്നള്ളത്ത്" എന്ന് പറയുന്നു.  ഇവിടുത്തെ രേവതി പൂജയിൽ അഭിഷേകം നടത്താൻ ഉപയോഗിക്കുന്ന പോലെ പുഷ്പങ്ങൾ ദക്ഷിണേന്ത്യയിലെ മറ്റൊരു ദേവാലയത്തിലും ഉപയോഗിക്കുന്നില്ല.

ക്ഷേത്ര പ്രത്യേകതകൾ 

അച്ചൻകോവിൽ ശാസ്താവ് വിഷഹാരി എന്നാണ് വിശ്വാസം. അച്ചന്‍കോവിലിലെ അയ്യപ്പവിഗ്രഹത്തിന്റെ ഇടതുകൈയില്‍ ചന്ദനവും തീര്‍ത്ഥവും എപ്പോഴും കാണാം. പാമ്പു കടിക്കുള്ള ഔഷധമായാണ് ചന്ദനത്തെയും തീര്‍ത്ഥത്തെയും സങ്കല്പിച്ചുവരുന്നത്. ക്ഷേത്രത്തിൽ തന്നെ താമസിച്ച് രോഗശാന്തി വരുത്തിയതിനു ശേഷം മാത്രമെ രോഗി ക്ഷേത്രത്തിൽ നിന്ന് മടങ്ങാറുള്ളു. 

കേരളത്തിൽ രഥോത്സവം നടക്കുന്ന പ്രധാന ക്ഷേത്രമാണ് അച്ചൻകോവിൽ ശാസ്താക്ഷേത്രം.ശബരിമല തീര്‍ത്ഥാടകര്‍ ശബരിമല ദർശന സമയത്തു  ഈ ക്ഷേത്രത്തിലും പ്രാര്‍ത്ഥനയ്ക്കായി എത്താറുണ്ട്.  

Achankovil Dharmasastha Temple Kollam

എങ്ങനെ ക്ഷേത്രത്തിൽ എത്തിച്ചേരാം 

കൊല്ലത്തു നിന്നും കോട്ടയത്തു നിന്നും കൊട്ടാരക്കര – പുനലൂർ – ആലിമുക്ക്‌ വഴിയും; ആര്യങ്കാവിൽ നിന്നും തമിഴ്‌ നാട്ടിൽ നിന്നും ചെങ്കോട്ട – പൻപൊഴി – കുംഭാവുരുട്ടി വഴിയും ക്ഷേത്രത്തിൽ എത്താം. 

അടുത്തുളള റെയിൽവേ സ്റ്റേഷൻ: പുനലൂർ റെയിൽവേ സ്റ്റേഷൻ, ഏകദേശം 43.4 കി.മീ

അടുത്തുളള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം,  129.5 കി.മീ

പുനലൂർ ബസ് സ്റ്റാൻഡ്, ഏകദേശം 42.6 കി.മീ

മേൽവിലാസം 

Achankovil Sri Dharmasastha Temple
Kerala 689696

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *