അളയക്കാട്‌ നരസിംഹസ്വാമി ക്ഷേത്രം മലപ്പുറം Alayakkad Sree Narasimha Swamy Temple Malappuram

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലെ അളയക്കാട് എന്ന സ്ഥലാണ് വളരെ പ്രസിദ്ധമായ അളയക്കാട്‌ നരസിംഹസ്വാമി ക്ഷേത്രം. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തിയാണ് ക്ഷേത്രത്തിലെ പ്രധാന മൂർത്തി.

അളയക്കാട്‌ നരസിംഹസ്വാമി ക്ഷേത്രം Alayekkad Sree Narasimha Moorthy Temple

ഇവിടെ നരസിംഹ മൂർത്തിയെ ലക്ഷ്മി സമേതനായ രീതിയിൽ ആണ് സങ്കൽപ്പിച്ചു പൂജകളും പ്രാർത്ഥനകളും നടക്കുന്നത്. ചതുർബാഹ രൂപത്തിലാണ് പ്രതിഷ്ഠ. നരസിംഹമൂർത്തിയുടെ ഉഗ്ര തേജസ്സും എന്നാൽ ശാന്ത ഭാവങ്ങളും ഉൾകൊള്ളുന്ന പ്രഭാവം ക്ഷേത്രത്തിലെ യശസ്സും പേരും വർധിപ്പിക്കുന്നതിന് കാരണമാണ്.

ഗണപതി, ശിവൻ,അയ്യപ്പൻ, ഭഗവതി, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ. തിരുമാന്ധാംകുന്നിലെ തന്ത്രിയുടെ കുടുംബം ഉൾപ്പെടുന്ന മൂന്നു ഇല്ലക്കാരാണ് ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത്.  നരസിംഹ സ്വാമിയുടെ അനുഗ്രഹം ലഭിക്കാൻ ധാരാളം ഭക്ത ജനങ്ങൾ ഇവിടേയ്ക്ക് എത്താറുണ്ട്. 


അളയക്കാട്‌ നരസിംഹസ്വാമി ക്ഷേത്രം മലപ്പുറം Alayakkad Sree Narasimha Swamy Temple Malappuram

ക്ഷേത്ര പ്രത്യേകതകൾ 

വളരെ പുരാതനമായ ഈ ക്ഷേത്രം ധാരാളം പ്രത്യേകതകൾ നിറഞ്ഞതാണ്. വട്ടെഴുത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ലിഖിതങ്ങൾ ക്ഷേത്രത്തിന്റെ തൂണുകളിൽ കാണാൻ കഴിയും. അതുകൊണ്ട് തന്നെ വളരെ പഴമയുള്ള വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ് അളയക്കാട്‌ നരസിംഹസ്വാമിക്ഷേത്രം. 

ധാരാളം ബ്രാഹ്മണ കുടുംബങ്ങൾ ഈ പ്രദേശത്തു കുടിയേറി പാർത്തതായി ഈ ലിഖിതങ്ങൾ ഒക്കെയും പറയുന്നു. പരശുരാമൻ കേരളം സൃഷ്ടിച്ചപ്പോൾ ഒപ്പം കൊണ്ട് വന്ന ബ്രാഹ്മണരാണ് ഇതെന്നും ഐതീഹ്യങ്ങൾ പറയുന്നു. 

ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം 

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് 1 കിലോമീറ്ററോളം ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതാണ്. 

മേൽവിലാസം

Alayekkad Sree Narasimha Moorthy Temple 
Ootty Road, KL SH 39, 
Perintalmanna, 
Malappuram
Kerala 679322

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *