ആമേട ക്ഷേത്രം എറണാകുളം Ameda Temple Udayamperoor Ernakulam

എറണാകുളം ജില്ലയിൽ തൃപ്പുണിത്തുറ എന്ന സ്ഥലത്തു നടക്കാവിലാണ് പുരാതനമായ ആമേട ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സപ്തമാതൃക്കൾ പ്രധാന പ്രതിഷ്ഠ ആയതുകൊണ്ട് തന്നെ ആമേട സപ്തമാതാ ക്ഷേത്രം (Ameda Sapthamatrukal Temple) എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. 

ആമേട ക്ഷേത്രം Ameda Nagaraja Temple Kerala

നാഗാരാധന ക്ഷേത്രങ്ങളിൽ ഒന്നായ ആമേട ക്ഷേത്രം പ്രസിദ്ധമായ വേമ്പനാട്ടു കായലിന്റെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, കൌമാരി, ചാമുണ്ഡി എന്നീ ഏഴു മാതാക്കളാണ് പ്രധാന ശ്രീകോവിലിൽ ഉള്ളത്. ഗണപതി, വീരഭദ്രൻ എന്നിവരുടെ പ്രതിഷ്ഠകളും കാണാൻ കഴിയും. 

കിഴക്കു വശത്തേക്കാണ് ക്ഷേത്രത്തിന്റെ ദർശനം. കിഴക്കു വശത്തു പ്രതിഷ്ഠിച്ചിരിക്കുന്ന നാഗയക്ഷിയും, പടിഞ്ഞാറു വശത്തേക്ക് പ്രതിഷ്ഠിച്ചിരിക്കുന്ന നാഗരാജാവും, വടക്കു വടക്കു വശത്തു പ്രതിഷ്ഠിച്ചിരിക്കുന്ന മഹാവിഷ്ണുവും ആണ് ഉപദേവതകൾ. 


ആമേട ക്ഷേത്രം എറണാകുളം Ameda Temple Udayamperoor Ernakulam

അപൂർവം ക്ഷേത്രങ്ങളിലാണ് സപ്‌തമാതൃക്കളെ പൂജിക്കുന്നത്. എന്നാൽ നാഗങ്ങളെ പൂജിക്കുന്ന ഈ ക്ഷേത്രത്തിൽ സപ്‌തമാതൃക്കളെ പ്രധാന മൂർത്തിയായി ആരാധിക്കുന്നത് ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. 

വിശേഷദിവസങ്ങളും പൂജകളും 

മീന മാസത്തിലാണ് ഉത്സവം. ഉത്രം ദിവസം ആറാട്ട് നടക്കുന്ന ഈ ഉത്സവം എട്ടു ദിവസം നീണ്ട കൊടിയേറ്റുത്സവം ആണ്. 

ആയില്യം നാളിലും ഇവിടെ വിശേഷാൽ പൂജകൾ നടക്കാറുണ്ട്.

 ഇവിടെയുള്ള മൂന്ന് നടകളും എന്നും തുറക്കാറില്ല. എന്നാൽ വൃശ്ചിക മാസത്തിലെ  നാല്പത്തൊന്നാം ദിവസം മൂന്ന് നടകളും തുറന്ന് കാണാം. 

കാർത്തിക നാളിലും പൂജകളും ദേവിക്ക് പുഷ്പാഞ്ജലിയും നടത്തുന്നു. കിണ്ടി എറിയല്‍, പൂവട്ട കമഴ്ത്തല്‍ സര്‍പ്പബലി, ഗുരുതി എന്നിവയാണ് ഇവിടെ നടക്കുന്ന പ്രധാന വഴിപാടുകൾ. 

കിണ്ടി എറിയല്‍, എന്ന വഴിപാട് കുട്ടികൾ ഉണ്ടാവാൻ ഉത്തമം ആണെന്ന് വിശ്വസിക്കുന്നു. 

Ameda Temple Udayamperoor Ernakulam


മേൽവിലാസം 

Ameda Temple
Udayamperoor, 
Thrippunithura, 
Ernakulam, 
Kerala 682307
Phone : 094957 70611

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *