അനന്തപുര തടാക ക്ഷേത്രം കുമ്പള കാസർഗോഡ്‌ Ananthapura Lake Temple Kumbla Kasaragod

കാസർഗോഡ്‌ ജില്ലയിലെ കുമ്പളക്കടുത്തു അനന്തപുരയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം (Sri Ananthapadmanabha Swamy Temple, Ananthapura). തിരുവനന്തപുരം ജില്ലയിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂല സ്ഥാനമാണ് ഈ ക്ഷേത്രം എന്നറിയപ്പെടുന്നു. കേരളത്തിലെ ഏക തടാക ക്ഷേത്രവും ഈ ക്ഷേത്രമാണ്. 

അനന്തപുര തടാക ക്ഷേത്രം Ananthapura Lake Temple

ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. അനന്തശയന ഭാവത്തിലുള്ള മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ  പ്രധാന പ്രതിഷ്ഠ.  മഹാവിഷ്ണുവിന്റെ വിഗ്രഹം കടുംശർക്കരയോഗം എന്ന പഴയ രീതിക്കനുസൃതമായി ആണ് നിർമ്മിച്ചിരിക്കുന്നത്. ഇതാണ് ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. 

വലിയൊരു തടാകത്തിനു നടുക്കയിട്ടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതുകൊണ്ടാണ് ക്ഷേത്രത്തിനു ഈ പേര് വന്നത്.  പതിനാലാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഈ ക്ഷേത്രത്തെ പതിനേഴാം നൂറ്റാണ്ടിൽ പുനരുദ്ധാരണം ചെയ്യുകയായിരുന്നു.  ഗണപതി, കൃഷ്ണൻ, ജലദുർഗ്ഗാ എന്നിവരാണ് ഉപദേവതകൾ. 


അനന്തപുര തടാക ക്ഷേത്രം കുമ്പള കാസർഗോഡ്‌ Ananthapura Lake Temple Kumbla Kasaragod


ഐതീഹ്യം 

ഒരിക്കൽ ഈ ക്ഷേത്രത്തിൽ ധ്യാനിച്ചിരുന്ന വില്വമംഗലം സ്വാമിയെ സഹായിക്കാനായി ഒരു ബാലൻ ഇവിടെ എത്തുകയുണ്ടായി. ആ ബാലനെ കുറിച്ച് സ്വാമിയാര്ക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല. കുസൃതികൾ കാട്ടിയ ബാലനെ സ്വാമിയാർ തള്ളി മാറ്റി. ബാലൻ പോയി വീണ സ്ഥലത്തു ഒരു ഗുഹ പ്രത്യക്ഷപ്പെടുകയും, സ്വാമിയാര്ക്ക് ബാലന്റെ തേജസ്സ് മനസ്സിലാവുകയും ചെയ്തു. അവിടെ നിന്ന് ബാലൻ എത്തിയത് പദ്മനാഭപുരം ക്ഷേത്രത്തിലാണ് അവിടെ വച്ച് ബാലൻ ഭഗവാനായി മാറുകയും ചെയ്തു. 

ക്ഷേത്ര പ്രത്യേകതകൾ 

ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പു കൊണ്ടുള്ളതാണ്. നാലു തൂണുകളുള്ള മുഖമണ്ഡപം കാണാൻ കഴിയും. മണ്ഡപത്തിനു മുകളിലായി ദശാവതാരങ്ങളെ കൊത്തി വച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ പുറം ഭിത്തിയിൽ ധാരാളം ചുവർ ചിത്രങ്ങൾ കാണാൻ കഴിയും. ഇവിടുത്തെ തടാകത്തിൽ നിന്ന് പദ്മനാഭസ്വാമി ക്ഷേത്രം വരെ നീളുന്ന ഒരു ഗുഹയുടെ മുൻഭാഗം കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. 

ക്ഷേത്രത്തിലെ മുതല 

ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത ആണ്, ക്ഷേത്ര തടാകത്തിലുള്ള മുതല. ആദ്യകാലത്തു ബ്രിട്ടിഷുകാർ ഇവിടുത്തെ ഒരു മുതലയെ വെടിവച്ചു കൊന്നിരുന്നു. എന്നാൽ പിന്നീട് അത് വീണ്ടും പ്രത്യക്ഷപെട്ടു എന്നാണ് കഥ. അതാണ് ബബിയ എന്ന് പേരുള്ള മുതല. പൂജാരി നിവേദ്യം കഴിക്കാൻ വിളിക്കുമ്പോൾ, അത് മുകളിലേക്കു കയറി ചെന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. നിരുപദ്രവകാരിയാണ് ഈ മുതല. തടാകത്തിലെ മീനുകളെ പോലും ഉപദ്രവിക്കാറില്ലത്രെ. ഈ മുതല ക്ഷേത്രത്തെ കാക്കുന്നു എന്നൊരു വിശ്വാസമുണ്ട്. എന്നാൽ  2022 ൽ അത് അന്തരിച്ചു. പക്ഷെ ഈ അടുത്ത ദിവസങ്ങളിൽ വീണ്ടും മുതലയെ അവിടെ കണ്ടു എന്നാണ് ക്ഷേത്ര അധികൃതർ അഭിപ്രായപ്പെടുന്നത്. 


Ananthapura Lake Temple Kumbla Kasaragod

ക്ഷേത്രത്തിൽ എങ്ങനെ എത്തി ചേരാം 

  • കാസർഗോഡ് നിന്നും ബസിലോ ടാക്സിയിലോ 26 മിനിറ്റ് കൊണ്ട് എത്തി ചേരാം. 
  • അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - കുമ്പള, കാസർഗോഡ്. കുമ്പള റെയിൽവേ സ്റ്റേഷൻനിൽ പാസ്സഞ്ചർ, മെമു ട്രെയിനുകൾ മാത്രമേ നിർത്തുകയുള്ളു. 

മേൽവിലാസം 

Ananthapura Lake Temple
Ananthapura
Kumbla, 
Kasaragod
Kerala 671321
phone : 04998 214 360

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *