ആനയടി നരസിംഹസ്വാമി ക്ഷേത്രം കൊല്ലം Anayadi Pazhayidam Narasimha Swamy Temple Kollam

കൊല്ലം ജില്ലയിലെ ശൂരനാട് എന്ന സ്ഥലത്തു ആനയടിയിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് ആനയടി പഴയിടം  നരസിംഹസ്വാമി ക്ഷേത്രം (Anayadi Pazhayidam Narasimha Swami Temple). ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിന്റെ മറ്റൊരു പേര് പഴയിടം നരസിംഹസ്വാമി ക്ഷേത്രം എന്നാണ്. 

ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രം Anayadi Narasimha Swami Temple

ക്ഷേത്ര പ്രദേശത്തു ആനയുടെ കാൽപ്പാടുകൾ പതിഞ്ഞതുകൊണ്ടാണ് ക്ഷേത്രത്തിനു ആനയടി നരസിംഹ സ്വാമി ക്ഷേത്രം എന്ന പേര് വന്നത്. പ്രധാന പ്രതിഷ്ഠയായ നരസിംഹ മൂർത്തിയെ ആനയടി തേവർ എന്നും ഇവിടെ അറിയപ്പെടുന്നുണ്ട്. ചതുർബാഹു രൂപത്തിലാണ് ഇവിടുത്തെ വിഗ്രഹം. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. 

ശിവൻ, ഗണപതി, ഭുവനേശ്വരി (ദുർഗ്ഗാദേവി), നാഗരാജാവ് എന്നിവരാണ് ഉപദേവതകൾ. നരസിംഹമൂര്‍ത്തിയുടെ ഉഗ്രതേജസ്‌ ശാന്ത മൂർത്തി ഭാവത്തിൽ ആക്കാൻ കിഴക്കു ഭാഗത്തു ശ്രീകൃഷ്ണ ഭഗവാനെ പ്രതിഷ്ഠിച്ചു. 


ആനയടി നരസിംഹസ്വാമി ക്ഷേത്രം കൊല്ലം Anayadi Narasimha Swamy Temple Kollam

ക്ഷേത്ര പ്രത്യേകതകൾ 

ക്ഷേത്രത്തിനു മുൻ വശത്തായി ഒരു വലിയ ആൽമരം കാണാൻ കഴിയും. മുഖമണ്ഡപവും ബലിക്കല്‍പ്പുരയും ക്ഷേത്രത്തിലുണ്ട്.

ആനയടി നവരാത്രി സംഗീതോത്സവം ഇവിടുത്തെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്. ഇത് നടക്കുന്നതിനായി ഒരു നവരാത്രി മണ്ഡപവും ക്ഷേത്രത്തിൽ ഉണ്ട്. 

വിശേഷ ദിവസങ്ങളും പൂജകളും 

മകരമാസത്തിലാണ് ഉത്സവം നടക്കുന്നത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം അത്തം നാളിൽ  തുടങ്ങി തിരുവോണം നാളിൽ  ആറാട്ടോടെ തീരുന്നു. ഉത്സവത്തിന്റെ അവസാന നാളിൽ ആണ് ആനയടി പൂരം നടക്കുന്നത്. 

രണ്ടു നേരമാണ് ക്ഷേത്രത്തിൽ പൂജ നടക്കുന്നത്. വിഷ്ണുപൂജയാണ് നടക്കാറുള്ളത്. ആഗ്രഹ സാഫല്യത്തിന് വേണ്ടി ആനയെ എഴുന്നള്ളിക്കാറുണ്ട്. സ്വയംവരാർച്ചനയും ഇവിടുത്തെ പ്രധാന വഴിപാടാണ്. 


ആനയടി നരസിംഹസ്വാമി ക്ഷേത്രം കൊല്ലം Anayadi Pazhayidam Narasimha Swamy Temple Kollam

ക്ഷേത്രത്തിൽ എങ്ങനെ എത്തി ചേരാം 

ശാസ്തംകോട്ടയിൽ നിന്ന് 9 കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശാസ്തംകോട്ട, കരുനാഗപ്പള്ളി, കായംകുളം ഇവയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. 

ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ഇവിടെ നിന്നും 11.5 km ദൂരമേ ഉള്ളു. 

മേൽവിലാസം 

Anayadi Narasimha Swamy Temple
Thengamam - Anayadi Rd, P.O, 
Sooranad North
Kollam, 
Kerala 690561

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *