ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം കൊല്ലം Aryankavu Sastha Temple Kollam

കേരളത്തിലെ കൊല്ലം ജില്ലയിലെ പുരാതനയമായ ശാസ്താക്ഷേത്രങ്ങളിൽ ഒന്നാണ് ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തിയ അഞ്ചു ധർമ്മശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണിത്. കേരളത്തിലെ കൊല്ലം - തിരുമംഗലം ദേശീയ പാതയുടെ സമീപത്തായി 35 അടി താഴ്ചയിൽ ആണ് ഈ പുരാതനമായ അയ്യപ്പ ക്ഷേത്രം.

ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം Aryankavu Ayyappan Kollam

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ 108 ശാസ്താക്ഷേത്രങ്ങളിൽ ഒന്നാണ് ആര്യങ്കാവ് ശാസ്താക്ഷേത്രം. കൗമാര രൂപത്തിലുള്ള ശാസ്താവാണ് ഈ ക്ഷേത്രത്തിലെ പ്രധാന മൂർത്തി. പ്രതിഷ്ഠയുടെ ദർശനം കിഴക്കു ഭാഗത്തേക്കാണ്. ക്ഷേത്രത്തിനടുത്തായി കല്ലടയാർ ഒഴുകുന്നുണ്ട്. ക്ഷേത്രത്തിലേക്ക് കയറുന്ന പടികൾക് ഇടതു വശത്തായി കറുപ്പസ്വാമിയുടെയും  കറുപ്പായി അമ്മയുടെയും പ്രതിഷ്ഠകൾ കാണാൻ കഴിയും. ക്ഷേത്രത്തിൽ തൃക്കല്യാണ മണ്ഡപവും സ്ഥാപിച്ചിട്ടുണ്ട്. 

ഈ ക്ഷേത്രത്തിലും ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ പോലെ 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക് പ്രവേശനം അനുവദനീയമല്ല. മലയാളം-തമിഴ് ആചാരപ്രകാരമുള്ള പൂജകളാണ് ഇവിടെ നടക്കുന്നത്. 


ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം കൊല്ലം Aryankavu Sastha Temple Kollam

ഉത്സവവും വഴിപാടുകളും 

ഉത്സവം എല്ലാ വർഷവും ധനു മാസത്തിലാണ് ആരംഭിക്കുന്നത്. അമ്പലത്തിനുള്ളിലെ പൂജാകർമ്മങ്ങൾ മലയാള ആചാരപ്രകാരമാണ് നടക്കുന്നതെങ്കിലും ഉത്സവത്തിന്റെ ആചാരങ്ങൾ ഒക്കെ തന്നെയും തമിഴ് രീതിയിൽ ആണ്. തൃക്കല്യാണം എന്ന വിശേഷപെട്ട ആചാരം ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ആഘോഷിക്കുന്നത്. ഇവിടുത്തെ പ്രധാന വഴിപാടുകൾ  നീരാജനം, മുഴുക്കാപ്പ്‌, അഷ്ടാ ഭിഷേകം, മാവിളക്ക്‌ തുടങ്ങിയവയാണ്.


Aryankavu Shastha Temple Kollam


എങ്ങനെ ക്ഷേത്രത്തിൽ എത്തിച്ചേരാം 

തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട്‌, പാലോട്‌, കുളത്തൂപ്പുഴ, തെന്മല വഴിയും, കൊല്ലത്തു നിന്നും കോട്ടയത്തു നിന്നും കൊട്ടാരക്കര, പുനലൂർ, തെന്മല വഴിയും ആര്യങ്കാവിലെത്താം. തമിഴ്‌ നാട്ടിൽ നിന്നും വരുന്നവർക്ക്‌ മധുര, തെങ്കാശി, ചെങ്കോട്ട, പുലിയൂർ വഴി ആര്യങ്കാവിൽ എത്താം. 

പുനലൂർ ബസ് സ്റ്റാൻഡ്, ഏകദേശം 34 km

കൊല്ലം റെയിൽവേ സ്റ്റേഷൻ, ഏകദേശം 36 km

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 98.3 km

മേൽവിലാസം 

Aryankavu Ayyappan Temple
Kollam - Thirumangalam Road
Aryankavu
Puliyarai R.F. Part 
Kerala 691309

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *