ചൊവ്വര ചിദംബരസ്വാമി ക്ഷേത്രം Chowara Chidambaraswamy Temple Ernakulam Kerala

ചിദംബര നാഥനെ പ്രതിഷ്ഠിച്ചിരിക്കുന്ന  ചൊവ്വര ചിദംബരസ്വാമി ക്ഷേത്രം (Chowara Chidambaraswamy Temple or Chidambareswara Mahadeva Temple).  എറണാകുളം ജില്ലയിലെ ചൊവ്വര ഗ്രാമത്തിലെ പെരിയാറിന്റെ തീരത്താണ് ചൊവ്വര ചിദംബരസ്വാമി ക്ഷേത്രം.  

ചൊവ്വര ചിദംബരസ്വാമി ക്ഷേത്രം Chowara Chidambaraswamy Temple

നടരാജ മൂർത്തിയാണ് ഇവിടുത്തെ പ്രധാന വിഗ്രഹം. ഇവിടുത്തെ ശിവ വിഗ്രഹം ചിദംബരത്തു നിന്ന് കൊണ്ട് വന്നതാണെന്ന് വിശ്വസിക്കുന്നു. ക്ഷേത്രത്തിന്റെ ദർശനം പടിഞ്ഞാറുഭാഗത്തേക്കാണ്. കൊച്ചി രാജകുടുംബവുമായി ബന്ധമുള്ളതാണ് ഈ ക്ഷേത്രം. ലോകപ്രശസ്തമായ തമിഴ്നാട്ടിലെ ചിദംബരം നടരാജ ക്ഷേത്രത്തിൽ നിന്നാണ് ഈ ക്ഷേത്രത്തിലെ ശിവലിംഗം കൊണ്ടു വന്നത് എന്നാണ് വിശ്വാസം. ചിദംബര നാഥനെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ ചിദംബരേശ്വരം എന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. 

പരശുരാമൻ സ്ഥാപിച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. 

ചൊവ്വര ചിദംബരസ്വാമി ക്ഷേത്രം Chowara Chidambaraswamy Temple Ernakulam Kerala

ഉത്സവം

ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. മകര മാസത്തിലാണ് ക്ഷേത്രോത്സവം കൊണ്ടാടുന്നത്. 

കൂടാതെ മൂലം തിരുനാൾ രാമവർമ്മ മഹാരാജാവ് ഇവിടെ വെച്ച് മരണമടഞ്ഞതിനാൽ ഇവിടം ശ്രീമൂല നഗരം എന്നും അറിയപ്പെടുന്നു.

ഇതെ നഗരത്തിലാണ് പ്രസിദ്ധമായ തിരുവൈരാണിക്കുളം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 

എങ്ങനെ എത്തിച്ചേരാം  

അങ്കമാലിയിൽ നിന്നും 11.3 കിലോമീറ്ററും ആലുവയില്‍ നിന്നും 5.7 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. 

Contact Address

Chowara Chidambaraswamy Temple
Aluva Kalady Road
Chowara PO
Ernakulam - 683571

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *