കാളി മഹാകാളി ഉണിക്കാളി ഭക്തി ഗാനത്തിന്റെ മലയാളം വരികൾ. അമ്മേ ഉണിക്കാളിയമ്മേ എന്ന 2012-ൽ ഇറങ്ങിയ ഹിന്ദു ഭക്തിഗാനങ്ങൾ നിന്നും ഉള്ളതാണ്. സംഗീതവും ഗാനരചനയും മധു ആലപ്പുഴ. ഈ ഭക്തിഗാനത്തിന്റെ ഗായകൻ ഹരികൃഷ്ണന് ആണ്.
കാളി മഹാകാളി ഉണിക്കാളി Kali Mahakali Unikali Lyrics
കാളി മഹാകാളി ഉണിക്കാളി
കാളി ഭദ്രകാളി രുദ്രകാളി
ദാരികനെ നിഗ്രഹിച്ച ദേവി
മുപ്പാരിടവും കാത്തരുളും ദേവി
കീര്‍ത്തനവും പാടി നിത്യം നിന്റെ
കാല്‍ത്തളിരില്‍ കുമ്പിടുന്നു ഞങ്ങള്‍
(കാളി....... )
കുങ്കുമപ്പീലി കിഴക്കു വീശും നേരം
പൈങ്കിളികള്‍ പാടും നിന് നാമം
(കുങ്കുമ )
പണ്ഡിതന്മാര് സഹസ്രനാമം പാടും
പങ്കമറ്റു നിന് പദങ്ങള്‍ തേടും
(പണ്ഡിതന്മാര് )
നിന് കഴല് നിനച്ചു ഞങ്ങള്‍ പാടും
സങ്കടങ്ങള്‍ ആ നിമിഷം മാറും
(കാളി....... )
പൊന്കമലത്തേന് പകരും പുലരി
ചെങ്കുമുദത്തേന് ചൊരിയും സന്ധ്യ
(പൊന്‍ )
നെഞ്ചിലെ പൂന്തേനുറവകള് നിന്റെ
ചെഞ്ചേവടിയില് ഞങ്ങള്‍ തൂകും
(നെഞ്ചിലെ )
കണ്ണു തുറന്നമ്മ വരം നല്‍കും
മിന്നുമുടന് സൗഭാഗ്യ താരം
(കാളി....... )
Comments
Post a Comment