തൃക്കാർത്തിക Karthika Deepam 2023 November 26 Thrikarthika Festival

പ്രകാശത്തിന്റെ ഉത്സവമാണ് തൃക്കാർത്തിക. വൃശ്ചികമാസത്തിലെ കാർത്തിക നാളും പൗർണമിയും ചേർന്നു വരുന്ന ദിവസമാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്. ഈ വർഷം 2023 നവംബർ 26  ഞായറാഴ്ചയാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്. കാർത്തിക നക്ഷത്രം 2023 നവംബർ 26-ന് ഉച്ചയ്ക്ക് 2:05-ന് ആരംഭിച്ച് 2023 നവംബർ 27-ന് ഉച്ചയ്ക്ക് 1:35-ന് അവസാനിക്കും. 

തൃക്കാർത്തിക Thrikarthika - Karthika Deepam Festival

മഹാലക്ഷ്മിയെ സ്വന്തം വീടുകളിലേക്കു ക്ഷണിച്ചുകൊണ്ട് ,അവിടം ഐശ്വര്യം ഉണ്ടാകാനായി  ആണ് എല്ലാവരും തൃക്കാർത്തിക ആഘോഷിക്കുന്നത്. തൃക്കാർത്തിക ദിവസം വീടും പറമ്പും വൃത്തിയാക്കി ദീപങ്ങൾ തെളിയിക്കുന്ന ചടങ്ങ് പൊതുവേ കാണപ്പെടുന്നു. വിശ്വാസപ്രകാരം തൃക്കാർത്തിക ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും പ്രതീകമാണ്. 

വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദുർഗ്ഗാ ഭഗവതിയുടെ ജന്മദിനമായും തുളസി ദേവിയുടെ അവതാര ദിവസമായും കണക്കാക്കുന്നു. തൃക്കാർത്തിക ഉത്സവത്തിന്റെ ഭാഗമായി വ്രതം അനുഷ്ഠിക്കാറുണ്ട്. തൃക്കാര്‍ത്തിക വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ലക്ഷ്മീ പ്രീതിയും വിഷ്ണു പ്രീതിയും, ശിവ പാര്‍വ്വതീ പ്രീതിയും സുബ്രമണ്യ പ്രീതിയും ഒരുപോലെ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. കാർത്തികയ്ക്കു മൂന്ന് ദിവസം മുൻപ് തന്നെ വ്രതം തുടങ്ങാറുണ്ട്.  ലളിതാ ത്രിശതീ സ്‌തോത്രം, മഹാലക്ഷ്മീ അഷ്ടകം, മഹാല്കഷ്മീ അഷ്ടോത്തര ശതനാമാവലി എന്നിവ ഈ സമയത്തു ജപിക്കുന്നത് നല്ലതാണ്. 


തൃക്കാർത്തിക Karthika Deepam - Thrikarthika Festival


കാർത്തിക വിളക്ക് വയ്ക്കുന്ന രീതി 

കാർത്തിക ദിവസം സന്ധ്യ കഴിഞ്ഞാണ് വിളക്കുകൾ തെളിയിക്കാൻ തുടങ്ങുക. തെരുവ് വീഥികളിലും അമ്പലങ്ങളിലും ഒക്കെ തന്നെയും ദീപങ്ങൾ തെളിയിക്കുന്നു. മണ്‍ചിരാതില്‍ ദീപം ആണ് ദീപങ്ങൾ കൊളുത്തുക. ഇതിനു പകരം ഇന്ന് മെഴുകുതിരികളും കത്തിക്കാറുണ്ട്. 

തൃക്കാർത്തിക വിളക്കുകൾ അലങ്കരിക്കാൻ വാഴയുടെ തണ്ടുകളും തെങ്ങിന്റെ ഇളം ഇലകളും ഉപയോഗിക്കുന്നു. തെങ്ങിൻ ഇലകൾ താങ്ങിനിർത്തിയ വാഴത്തണ്ടിലാണ് വിളക്കുകൾ സ്ഥാപിക്കുന്നത്. വീടുകളിലും അമ്പലങ്ങളിലും ചുറ്റും വിളക്കുകൾ തെളിയിക്കുന്നു. കാർത്തിക പുഴുക്ക് എന്ന ഭക്ഷണവും കാർത്തിക ദിവസത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രകാശം തരുന്ന ആഘോഷമാണ് തൃക്കാർത്തിക. 

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *