കുമാരനല്ലൂർ തൃക്കാർത്തിക Kumaranalloor Thrikarthika Festival 2023 November 27

കുമാരനല്ലൂർ തൃക്കാർത്തിക മഹോത്സവം വളരെയേറെ പ്രസിദ്ധിയാർജ്ജിച്ചതാണ്. ആദ്യകാലത്തു സുബ്രഹ്മണ്യന് വേണ്ടി നിർമ്മിച്ച ക്ഷേത്രമായിരുന്നു കോട്ടയം ജില്ലയിലെ കുമാരനല്ലൂർ എന്ന സ്ഥലത്തു  ചെയ്യുന്ന കുമാരനല്ലൂർ ദേവി ക്ഷേത്രം. പിന്നീടത് ദേവി ക്ഷേത്രമായി മാറുകയായിരുന്നു. ഈ വർഷത്തെ കുമാരനല്ലൂർ തൃക്കാർത്തിക 27 നവംബർ 2023 ആണ് ആഘോഷിക്കുന്നത്.

കുമാരനല്ലൂർ തൃക്കാർത്തിക Thrikarthika Festival at Kumaranalloor Devi Temple

വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ദിവസം. ദേവിയുടെ ജന്മ ദിനമാണ് ഈ ദിവസം. ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത് ഈ സമയത്താണ്. ഉത്സവ സമയത്തു എല്ലാ ദിവസവും ദേവിയുടെ ആറാട്ട് നടക്കുന്നു എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. 

10 ദിവസത്തെ കൊടിയേറ്റുത്സവം ആണ് നടക്കുന്നത്. രണ്ടാമത്തെ ദിവസം മുതൽ ക്ഷേത്രത്തിനടുത്തുള്ള മീനച്ചിലാറിൽ വച്ച് ആറാട്ടും പൂജകളും നടക്കുന്നു. അവസാന ദിവസമായ കാർത്തിക നാളിൽ നാട്ടുശ്ശേരി എന്ന സഥലത്തു വച്ചാണ് ആറാട്ട്. അവസാന ദിവസത്തെ ആറാട്ട് കണ്ടു മടങ്ങുമ്പോൾ ദേവിയെ ദർശിക്കാനായി മറ്റുള്ള ദൈവങ്ങളും അവിടേക്കു വരുന്നു എന്നും ദേവിയുടെ മടങ്ങി വരവ് കാണുന്നത് ദീർഘായുസ്സുണ്ടാവുന്നതിനു നല്ലതാണെന്നും വിശ്വാസമുണ്ട്. തിരികെ ക്ഷേത്രത്തിൽ വന്നു കൊടിയിറക്കുന്നു.

 ഉത്സവ സമയത്തു ധാരാളം കലാപരിപാടികൾ നടക്കാറുണ്ട്. ചെമ്പരത്തി, ചുവന്ന പട്ട്, കൊമ്പനാന എന്നിവ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല. ഭദ്രദീപം തെളിയിക്കൽ, മഞ്ഞളഭിഷേകം എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. 

കുമാരനല്ലൂർ തൃക്കാർത്തിക Thrikarthika of Kumaranalloor Devi Temple

കുമാരനല്ലൂർ ക്ഷേത്ര കഥകൾ 

ഒരിക്കൽ വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ വടക്കുംനാഥനെ കാണാനായി വന്ന വില്വമംഗലം സ്വാമിയാർക്കു  ശ്രീകോവിലിൽ മഹാദേവൻ ഇല്ല എന്ന് മനസ്സിലാവുകയും ക്ഷേത്രം ചുറ്റി നോക്കുകയും ചെയ്തു.  അങ്ങനെ ക്ഷേത്രത്തിന്റെ  തെക്കേ വശത്തു വച്ച് മഹാദേവന്റെ സാന്നിധ്യം മനസിലാക്കുകയും. കാര്യം തിരക്കിയപ്പോൾ കുമാരനല്ലൂരമ്മ ആറാട്ട് കഴിഞ്ഞു വരുന്നത് കാണാൻ എത്തിയതാണെന്നും മഹാദേവൻ മറുപടി പറഞ്ഞു. അതിനു ശേഷം ഇപ്പോഴും ഈ കാർത്തിക നാളിൽ മഹാദേവന്റെ മദ്ധ്യാഹ്ന പൂജ തെക്കു വശത്തു വച്ചാണ് നടക്കുന്നത്. 

പരശുരാമൻ പണിത 108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണ് കുമാരനല്ലൂർ ദേവി ക്ഷേത്രം.

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *