മേല്പത്തുർ ദിനം ഗുരുവായൂർ ക്ഷേത്രം Melpathur Dinam at Guruvayur Temple & its Significance

കവിയും സംസ്‌കൃത പണ്ഡിതനും അതിലുപരി അങ്ങേയറ്റം കൃഷ്ണ ഭക്തനുമായിരുന്ന മേല്പത്തൂർ ഭട്ടതിരിയുടെ സ്മരണാഞ്ജലി ആണ് ഗുരുവായൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ  മേല്പത്തുർ ദിനം (Melpathur Day) ആചരിക്കുന്നത്. ശ്രീമദ് ഭാഗവത പുരാണത്തിന്റെ ചുരുക്കിയ രൂപമായ ശ്രീമന്നാരായണീയം (നാരായണീയം) മേല്‍പ്പത്തൂര്‍നാരായണ ഭട്ടതിരി രചിക്കുന്നത് പതിനാറാം നൂറ്റാണ്ടിലാണ്. ഈ വർഷത്തെ മേല്പത്തുർ ദിനം (Melpathur Dinam ) 24th നവംബർ 2023 നാണു ആചരിക്കുന്നത്

മേല്പത്തുർ ദിനം Significane off Melpathur Day

വ്യാകരണ പണ്ഡിതൻ കൂടിയായ മേല്പത്തൂർ ഭട്ടതിരി മലപ്പുറം ജില്ലയിലെ മേല്പത്തൂർ എന്ന സ്ഥലത്താണ് ജനിച്ചത്. പതിനാറാം വയസ്സിൽ പണ്ഡിതനായ മേല്പത്തൂർ ഭട്ടതിരി അച്യുത പിഷാരടിയുടെ ശിഷ്യനായിരുന്നു. പിഷാരടിക്ക് വാത രോഗം ഉണ്ടായിരുന്നു. ഗുരുവിന്റെ വേദന കണ്ടു സഹിക്കാതെ ഭട്ടതിരി ഗുരു ദക്ഷിണയായി  ആ രോഗത്തെ തന്നിലേക്ക് ഏറ്റെടുക്കുകയായിരുന്നു. ഈ രോഗത്തിൽ നിന്ന് രക്ഷനേടാൻ കവിയായ എഴുത്തച്ഛൻ 'മീൻ തൊട്ടു കൂട്ടുക' എന്ന് സസ്യഹാരിയായ ഭട്ടതിരിയോട് പറഞ്ഞു.

എന്നാൽ അതിലൊളിഞ്ഞിരിക്കുന്ന അർഥം  മനസിലാക്കിയ ഭട്ടതിരി, ഗുരുവായൂരിലേക്ക് പോവുകയും മഹാവിഷ്ണു  ഭഗവാന്റെ മത്സ്യം അവതാരം മുതലുള്ള അവതാരങ്ങളെ കുറിച്ചെന്നോണം ഓരോ ദിവസവും ഓരോ ദശകം എഴുതാൻ തുടങ്ങുകയും ചെയ്തു. അങ്ങനെ 100 ദശകങ്ങളോട് കൂടി നൂറാം ദിവസം അവസാനിപ്പിചു. 1034 ശ്ലോകങ്ങൾ ഉണ്ടായിരുന്നു അതിൽ. അദ്ദേഹത്തിന്റെ വാത രോഗം ശമിക്കുകയും ചെയ്തു. അത് കഴിഞ്ഞപ്പോൾ ഭട്ടതിരിയുടെ പ്രായം 27 ആയിരുന്നു. ഇങ്ങനെ രചിച്ച നാരായണീയമാണ് ഭട്ടതിരിയുടെ യശസ്സ് ഉയർത്തിയത്.


മേല്പത്തുർ ദിനം Significane Of Melpathur Day

സ്തോത്രങ്ങൾക്കും,സ്തുതികൾക്കും പുറമെ ശാസ്ത്രിയ ഗ്രന്ഥങ്ങളും അദ്ദേഹം എഴുതി. ധാതുകാവ്യം, മത്സ്യാവതാരം, സുഭദ്രാധരൻ, പാഞ്ചാലീശ്വയംവരം തുടങ്ങി ഇരുപതിലധികം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 86 വയസ്സ് വരെ അദ്ദേഹം ജീവിച്ചിരുന്നതായി പറയുന്നു. ഗുരുവായൂരപ്പന്റെ ഇഷ്ടഭക്തനായിരുന്ന മേല്പത്തൂരിന് പല സമയത്തും ഭഗവാന്റെ സ്വപ്ന ദർശനം ലഭിച്ചിരുന്നു. 

ഗുരുവായൂർ ക്ഷേത്രത്തെ നാരായണീയ ദിനം 

മേല്പത്തൂർ നാരായണ ഭട്ടതിരി തയ്യാറാക്കിയ നാരായണീയത്തിന്റെ മഹത്വത്തെ ഓർമ്മപ്പെടുത്തുന്ന നാരായണീയ ദിനം എല്ലാ വർഷവും ഡിസംബർ 14 നു ആണ് ആചരിക്കുന്നത്. ആ ദിവസം മേല്പത്തൂരിനെ സ്മരിച്ചു കൊണ്ട് ആളുകൾ വിഷ്ണു-കൃഷ്ണ ക്ഷേത്രങ്ങളിൽ ഭഗവാന്റെ ഐശ്വര്യ പ്രീതിക്കായി നാരായണീയ പാരായണം  നടത്തുന്നു. 

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *