ഓച്ചിറ പരബ്രഹ്മക്ഷേത്രം കൊല്ലം Oachira Parabrahma Temple Kollam

കേരളത്തിലെ മറ്റ്‌ ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്ന ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ കായംകുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഓച്ചിറ പരബ്രഹ്മക്ഷേത്രം. ദക്ഷിണ കാശി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ് ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.  

Read about ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ 12 വിളക്ക് മഹോത്സവം 

ഓച്ചിറ പരബ്രഹ്മക്ഷേത്രം Oachira Parabrahma Temple

അഗതികളും അനാഥരുമായ ധാരാളം ആൾക്കാരുടെ അഭയകേന്ദ്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ പ്രധാന ആരാധനാമൂർത്തി മഹാദേവൻ ആണ്. ശൈവ-വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട്‌ ആൽത്തറകളും ചില കാവുകളും അടങ്ങുന്നതിനെയാണ് ഇവിടെ ക്ഷേത്രമായി സങ്കൽപ്പിക്കുന്നത്. അവധൂതന്മാരും യോഗികളും സിദ്ധന്മാരും എല്ലാക്കാലവും തങ്ങളുടെ പുണ്യസാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കുന്നിടമാണ് ഓച്ചിറ പരബ്രഹ്മസന്നിധി. 

"ലോകാനുഗ്രഹത്തിനും നമ്മുടെ ക്ഷേമത്തിനുമായി'' എന്നാണ് ഇവിടുത്തെ സങ്കല്പമന്ത്രം. കാല, ദേശ, ഗുണരഹിതമായ പരബ്രഹ്മത്തെ പ്രതിനിധീകരിക്കാന്‍ അരയാല്‍വൃക്ഷം മാത്രമാണ് ഇവിടെയുള്ളത്. 

ഓച്ചിറ പരബ്രഹ്മക്ഷേത്രം Oachira Parabrahma Temple Kollam

ക്ഷേത്ര പ്രത്യേകതകൾ 

മറ്റ്‌ ക്ഷേത്രങ്ങളിലെന്നപോലെ ഇവിടെ നിവേദ്യങ്ങള്‍ക്കൊന്നും പ്രാധാന്യമില്ല. പ്രസാദമായി ലഭിക്കുന്നത്‌ ഒരു തരം ചെളിയാണ്‌. മാറാരോഗങ്ങള്‍ക്കുപോലും ഈ ചെളിപ്രസാദം ഔഷധമാണെന്ന വിശ്വാസം ഉണ്ട്. 

ഓച്ചിറയിലെ ആഘോഷങ്ങളില്‍ ഏറ്റവും വിശേഷപ്പെട്ടത്‌ ഓച്ചിറക്കളിയാണ്‌. മിഥുനം ഒന്നും രണ്ടാം തീയതികളിലാണ്‌ പ്രസിദ്ധമായ ഈ ആയോധനോത്സവം. രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ കായംകുളം രാജാവും അമ്പലപ്പുഴ രാജാവും തമ്മിൽ നടന്ന യുദ്ധത്തിന്റെ ഓർമ്മക്കായാണ് ഇത് നടത്തുന്നത്. യോദ്ധാക്കൾ രണ്ട് ചേരിയിലായി നിന്ന് യുദ്ധം ചെയ്യുകയാണ് പതിവ്. ആര്‍പ്പുവിളികളും വായ്‌ത്താരുകളും നിറഞ്ഞു നില്കും ഈ ദിവസം. 


Oachira Parabrahma Temple Kollam

ഈ ക്ഷേത്രം ബുദ്ധമത കേന്ദ്രമായിരുന്നു എന്ന് പറയപ്പെടുന്നു. ഇതിനുപുറമെ ഒരു ദിവസം പോലും മുടങ്ങാതെ നടന്നുവരുന്ന കഞ്ഞിസദ്യ ഇവിടത്തെ പ്രത്യേകതയാണ്‌. സദ്യയുടെ വിഭവങ്ങള്‍ കഞ്ഞിയും മുതിരയുമാണ്‌. 

ഓച്ചിറയിലെ എട്ട് കണ്ടങ്ങളിലും ഉരുളുന്നത് ഒരു വഴിപാടാചാരമാണ്. ത്വക് രോഗങ്ങൾ മാറാനാണ് ഇങ്ങനെ ചെയ്യുന്നത്. 

ശ്രീപരമേശ്വര സങ്കലപത്തിൽ ആയതുകൊണ്ട് തന്നെ ഇവിടെ കാളകൾക്ക് വളരെ അതികം പ്രാധാന്യം ഉണ്ട്.

ഓച്ചിറ പരബ്രഹ്മക്ഷേത്രം

 ക്ഷേത്രപ്രവേശനവിളംബരത്തിനു മുൻപുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കൾക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ്‌  ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 

പരബ്രഹ്മക്ഷേത്രം മേൽവിലാസം

Oachira Parabrahma Temple
Ochira Rd
Oachira
Kerala 690525
Phone: 0476 269 0721

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *