പഴനി മുരുകൻ ക്ഷേത്രം തമിഴ്‌നാട് Palani Murugan Temple Dhandayuthapani Temple Pazhani

തമിഴ്നാട്ടിലെ ഡിണ്ടിഗൽ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന അതിപുരാതനവും പ്രശസ്‌തവുമായ ക്ഷേത്രമാണ് പഴനി മുരുകൻ ക്ഷേത്രം. മുരുകൻ സന്യാസ ഭാവത്തിൽ കുടികൊള്ളുന്ന, വളരെ പ്രസിദ്ധമായ ക്ഷേത്രമാണ് പഴനി മുരുകൻ ക്ഷേത്രം.  ആറുപടൈവീടുകൾ എന്നറിയപ്പെടുന്ന ആറ് പുണ്യ മുരുകൻ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. 

പഴനി മുരുകൻ ക്ഷേത്രം Arulmigu Dhandayuthapani Swamy Temple Pazhani

പഴനി ശ്രീ ദണ്ഡായുധപാണി ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ദണ്ഡ് പിടിച്ചു നിൽക്കുന്ന മുരുക സ്വാമിയുടെ പ്രതിഷ്ഠയായതിനാൽ ആണ് ഇങ്ങനെ അറിയപ്പെടുന്നു. ഭഗവാൻ കേരളത്തിന് അഭിമുഖമായി പടിഞ്ഞാറു ദർശനമായിട്ടാണ് നില്കുന്നത്. ഭോഗമഹർഷിയാണ് ഈ പ്രതിഷ്ഠ നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ശ്രീകോവിലിനടുത്ത് മഹാദേവന്റെയും പാർവ്വതി ദേവിയുടെയും ക്ഷേത്രമുണ്ട്. പുറത്തായി ഗണപതി ഭഗവാനും ക്ഷേത്രമുണ്ട്. 

ഒൻപതു സിദ്ധ ഔഷധങ്ങൾ  ചേർത്ത് നിർമ്മിച്ച നവപാഷാണം എന്ന ഔഷക്കൂട്ട് വച്ചാണ് പ്രതിഷ്ഠ നിർമ്മിച്ചിരിക്കുന്നത്. ഇവിടെ അഭിഷേകം ചെയ്യുന്ന പഞ്ചാമൃതം, ചന്ദനം ഒക്കെയും എല്ലാ രോഗവും ശമിക്കുന്നതിനു ഉത്തമമാണ്. "രാജാലങ്കാര പൂജ" എന്ന വൈകുന്നേരത്തെ പൂജ തൊഴുന്നതു വളരെയധികം ഫലപ്രദമെന്നു വിശ്വസിക്കുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും ഭക്‌തജനങ്ങൾ ഒരുപോലെ ഇവിടെ ദർശനത്തിനായി എത്താറുണ്ട്.

പഴനി മുരുകൻ ക്ഷേത്രം തമിഴ്‌നാട്  Arulmigu Dhandayuthapani Swamy Temple Pazhani Tamil Nadu

ഐതീഹ്യം 

ഒരിക്കൽ നാരദ മഹർഷി മഹാദേവന് ജ്ഞാന പഴം നല്കുകയുണ്ടയി. ജ്ഞാനം ലഭിക്കുന്ന അമൂല്യ പഴം മഹാദേവൻ തന്റെ മക്കളായ മുരുകനും ഗണപതിക്കും കൊടുക്കാൻ മുറിക്കാൻ തുടങ്ങിയപ്പോൾ ഫലം നഷ്ടപ്പെടുമെന്നു  പറഞ്ഞു നാരദൻ വിസ്സമ്മതിച്ചു. ഒടുവിൽ മഹാദേവൻ  ലോകത്തെ മൂന്ന് പ്രാവശ്യം വലം വയ്ച്ചു ആദ്യം എത്തുന്ന ആൾക്ക് പഴം നൽകുമെന്ന മത്സരം നടത്തി. മുരുകൻ തന്റെ വാഹനമായ മയിലെടുത്തു പറക്കാൻ തുടങ്ങി. ഗണപതി തന്റെ ലോകം അച്ഛനും അമ്മയും ആണെന്ന നിലയിൽ മഹാദേവനെയും പാർവതി ദേവിയെയും  ചുറ്റി. അതിൽ ആകൃഷ്ടനായ മഹാദേവൻ പഴം ഗണപതിക് നൽകി. അതിൽ കോപം കൊണ്ട് മുരുകൻ കൈലാസം വിട്ടു പഴനിയിലേക്കു എത്തി എന്നാണ് വിശ്വാസം. മകനെ കാണാൻ വന്ന മഹാദേവനും പാർവതി ദേവിയും "പഴം നീ'  എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. അങ്ങനെയാണ് പഴനി എന്ന പേര് വന്നത്. 

ക്ഷേത്ര പ്രത്യേകതകൾ 

ഒരു കുന്നിന്റെ മുകളിലായി ആണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആദ്യകാലങ്ങളിൽ വിഗ്രഹത്തിലേക്ക് ഒഴിക്കാനുള്ള ജലവും കൈയിലെടുത്താണ് ഈ മല  കയറി ക്ഷേത്ര സന്നിധിയിൽ എത്തുന്നത്. ഇന്ന് ക്ഷേത്രത്തിൽ എത്താൻ ധാരാളം കല്പടവുകളുണ്ട്. ഇതാണ് ക്ഷേത്രത്തിന്റെ പ്രത്യേകതയും. പഴയ ചേര ശില്പവൈദഗ്ദ്ധ്യത്തിലാണ് ക്ഷേത്രത്തിന്റെ ശ്രീകോവിൽ പണിതിരിക്കുന്നത്. 

ക്ഷേത്രത്തിന്റെ ചുമരുകളിൽ തമിഴ് ലിപിയിൽ സ്തോത്രങ്ങൾ എഴുതി വച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ പൂജകൾ നടക്കുമ്പോൾ വലിയ മണിയൊച്ച മുഴക്കാറുണ്ട്. ശ്രീകോവിലിനുള്ളിൽ ഗുരുക്കൾ സമുദായത്തിൽ ഉള്ള പുരോഹിതന്മാർക്ക് മാത്രമേ പ്രവേശനമുള്ളൂ. 


പഴനി മുരുകൻ ക്ഷേത്രം തമിഴ്‌നാട്

വിശേഷദിവസങ്ങളും പൂജകളും

തൈമാസത്തിലെ പൗർണമി ദിവസം നടക്കുന്ന തൈപൂയമാണ് പ്രധാന ഉത്സവം. കാവടി എടുക്കുന്നതും തല മുണ്ഡനം ചെയ്യുന്നതും ഇവിടുത്തെ പ്രധാന വഴിപാടാണ്. 

പങ്കുനി ഉത്രം, വൈകാശി-വിശാഖം, ശൂരസംഹാരം(സ്കന്ദഷഷ്ഠി), തൃക്കാർത്തിക എന്നിവയും ഇവിടെ വലിയ രീതിയിൽ ആഘോഷിക്കാറുണ്ട്.

തൈപ്പൂയ സമയത്തു ഭഗവാനെ അഭിഷേകം ചെയ്യാനായി ജലവും കൊണ്ട് വരുന്നതിനെ തീർത്ഥ കാവടി എന്ന് പറയുന്നു. 

പഞ്ചാമൃതം ആണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രസാദം. രാവിലെ 6 മണിമുതൽ രാത്രി 8.45 സമയം വരെയാണ് ഭക്തർക്കുള്ള ദർശന സമയം. 

ക്ഷേത്രത്തിൽ എത്തി ചേരേണ്ടതു എങ്ങനെ

  • തിരുവനന്തപുരത്തു നിന്നും തിരിക്കുന്ന അമൃത എക്സ്പ്രസ്സ് പഴനിയിലേക്ക് എത്തുന്ന ശരിയായ ട്രെയിൻ ആണ്. 
  • പാലക്കാട് നിന്ന് ചെന്നൈയിലേക്കും തിരിച്ചെന്തുർക്കു പോകുന്ന ട്രെയിനുകളും വഴി പഴനിയിൽ എതാൻ സാധിക്കുന്നു. 
  • പാലക്കാട് നിന്നും പൊള്ളാച്ചി വഴി 67 കിലോമീറ്റർ 
  • മൂന്നാർ വഴി 200 കിലോമീറ്റർ 
  • തൃശൂർ വഴി 180 കിലോമീറ്റർ 
  • കോട്ടയം വഴി 294 കിലോമീറ്റർ 

കെ എസ് ആർ ടി സി ഉൾപ്പെടെ ധാരാളം ബസ് സർവീസ് പഴനിയിലേക്കുണ്ട് . 

മേൽവിലാസം 

Arulmigu Dhandayuthapani Swamy Temple
Palani murugan Tiffen Stall,
Palanisamy Nagar, 
Malumichampatti, 
Tamil Nadu 641021

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *