പന്തളം വലിയകോയിക്കൽ ക്ഷേത്രം പത്തനംതിട്ട Pandalam Valiya Koyikkal Sree Dharma Sastha Temple Pathanamthitta

പത്തനംതിട്ട ജില്ലയിലെ പന്തലത്താണ് പന്തളം വലിയകോയിക്കൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പന്തളം രാജകുടുംബത്തിന്റെ കുടുംബ ക്ഷേത്രമാണ് ഇത്. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ആണ് മകരവിളക്ക് സമയത്തു അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത്

പന്തളം വലിയകോയിക്കൽ ക്ഷേത്രം Pandalam Valiya Koyikkal Sree Dharma Sastha Temple

പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ അയ്യപ്പ സ്വാമിയാണ്. ക്ഷേത്രം നിർമ്മിച്ചത് പന്തളം രാജാവാണ്. ശബരിമലയുടെ അതെ രീതിയിലാണ് ഈ ക്ഷേത്രവും നിർമ്മിച്ചിരിക്കുന്നത്. അച്ചന്കോവിലിന്റെ തീരത്താണ് ഈ പുണ്യ പുരാതനമായ ക്ഷേത്രം. പന്തളം കൊട്ടാരത്തിന്റെ അടുത്തായി തന്നെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

അയ്യപ്പ ഭഗവാൻ തന്റെ കുട്ടിക്കാലവും യൗവ്വന കാലവും ജീവിച്ചത് ഈ കൊട്ടാരത്തിലാണ്. അത്രയും പ്രത്യേകത നിറഞ്ഞ ഈ ക്ഷേത്രത്തിലെക്കു ദർശനം നടത്താനായി ധാരാളം ജനങ്ങളാണ് ഇവിടെ എത്തുന്നത്. ശബരിമല തീർത്ഥാടന സമയത്തു അവിടേക്കു ദർശനത്തിനു പോകുന്നതിനു മുൻപ് ഈ ക്ഷേത്രത്തിൽ വന്നു ദർശനം നടത്തുന്ന ഒരു പതിവുണ്ട്. 


പന്തളം വലിയകോയിക്കൽ ക്ഷേത്രം പത്തനംതിട്ട Pandalam Valiya Koyikkal Sree Dharma Sastha Temple Pathanamthitta

ക്ഷേത്ര പ്രത്യേകതകൾ 

അയ്യപ്പന്റെ തിരുവാഭരണം സൂക്ഷിച്ചിട്ടിരിക്കുന്നതു പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ആണ്. മകരവിളക്കിന് രണ്ടു മാസം മുൻപ് ഈ തിരുവാഭരണം ഭക്തർക്ക് ദർശിക്കുവാനുള്ള സൗകര്യം ഒരുക്കുന്നു. 

മൂന്ന് ദിവസം മുൻപ് ഈ തിരുവാഭരണം ഘോഷയാത്രയായി പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ശബരിമലയിലേക്ക് എത്തിക്കുന്നു. ഘോഷയാത്ര തുടങ്ങുന്ന സമയത്തു ആകാശത്തു പ്രത്യക്ഷപ്പെടുന്ന ശ്രീ കൃഷ്ണപ്പരുന്ത് ശബരിമല വരെ പ്രത്യകഷമാകും എന്നത് അദ്ഭുതകരമായ കാര്യമാണ്. 10 നും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് ക്ഷേത്ര ദർശനം അനുവദനീയമല്ല. 

വിശേഷദിവസങ്ങളും പൂജകളും 

മകരവിളക്ക്, ഓണം, വിഷു എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. ദിവസവും മൂന്ന് പൂജകളാണ് ക്ഷേത്രത്തിൽ നടക്കുക. 


പന്തളം വലിയകോയിക്കൽ ക്ഷേത്രം പത്തനംതിട്ട

ദർശന സമയം 

രാവിലെ 5:00 മുതൽ 11:30 വരെ

വൈകുന്നേരം 5:00 മുതൽ 8.30 വരെ

ക്ഷേത്രത്തിൽ എങ്ങനെ എത്തി ചേരാം 

പന്തളത്തു നിന്നും ധാരാളം സ്വകാര്യ ബസുകൾ ക്ഷേത്രത്തിലേക്കുണ്ട്.  

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവും അടുത്തുള്ളത്. 

മേൽവിലാസം 

Pandalam Valiya Koyikkal Sree Dharma Sastha Temple
National Highway 220 
Pandalam Rd 
Kerala 689501

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *