പുലാമന്തോൾ ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം മലപ്പുറം Pulamanthole Rudra Dhanwanthari Temple Malappuram

പുലാമന്തോൾ ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം മലപ്പുറം ജില്ലയിലെ പുലാമന്തോൾ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ധന്വന്തരി മൂർത്തിക്കും മഹാദേവനും പ്രധാന മൂർത്തികൾ എന്ന രീതിയിൽ ഒരേ പ്രാധാന്യം കൊടുക്കുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണിത്. 

പുലാമന്തോൾ ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം Sree Rudra Dhanwanthari Temple Pulamanthole

3500 വർഷത്തോളം പഴക്കമുണ്ട് പുലാമന്തോൾ ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രത്തിന്. ആദ്യകാലങ്ങളിൽ ശിവ വിഗ്രഹം മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അഷ്ടവൈദ്യ കുടുംബങ്ങളിൽ ഒന്നായ പുലാമന്തോൾ മൂസ്സിന്റെ കുടുംബ ക്ഷേത്രമാണ് ഇത്. രോഗശമനത്തിനായി ഇവിടേയ്ക്ക് വരുന്ന ആർക്കും രോഗം മാറാതെ തിരികെ പോകേണ്ടി വരുന്നില്ല എന്നുള്ളതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.  

ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, നാരദൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്  എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. 


പുലാമന്തോൾ ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം മലപ്പുറം Pulamanthole Rudra Dhanwanthari Temple Malappuram

ക്ഷേത്ര ഐതീഹ്യം 

ഒരിക്കൽ തിരുവിതാംകൂർ മഹാരാജാവിനു അസഹ്യമായ വയറുവേദന ഉണ്ടായി. എത്ര വൈദ്യന്മാർ ശ്രമിച്ചിട്ടും രാജാവിന്റെ വേദന മാറ്റാൻ കഴിഞ്ഞില്ല. ഒടുവിൽ രാജാവിന്റെ നിർദേശ പ്രകാരം പരിചാരകർ പുലാമന്തോൾ മൂസ്സിന്റെ ഗൃഹത്തിലേക്ക് വന്നു. കാര്യം ആവശ്യപെടുന്ന സമയത്തു അവിടെ ഉപനയനം കഴിയാത്ത ബാലനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മയുടെ നിർദേശപ്രകാരം 12 ദിവസം കുടുംബ ക്ഷേത്രത്തിൽ ഭജന ഇരുന്നതിനു ശേഷം മാത്രമേ വരാനാകു എന്ന് മറുപടി നൽകി. ബാലൻ ഭജന ഇരിക്കുന്ന സമയം മഹാദേവൻ പ്രത്യക്ഷ പെടുകയും മൂന്ന് ഗുളികകൾ നൽകുകയും ചെയ്തു. ഇത് രാജാവിന് നൽകുകയും രാജാവ് നൽകുന്ന സമ്മാനങ്ങൾക്കു പകരം താമരപർണി നദിയിലെ ധന്വന്തരിയുടെ വിഗ്രഹം മഹാദേവന് അരികിൽ പ്രതിഷ്ഠിക്കണമെന്ന ആവശ്യം രാജാവിനോട് പറയമാണെന്നും അരുളി ചെയ്തു. അതിൻ പ്രകാരമാണ് ക്ഷേത്രം നിർമ്മിച്ചത്.

വിശേഷ ദിവസങ്ങളും പൂജകളും 

ശിവരാത്രിയും, ധന്വന്തരി ജയന്തിയും ഇവിടെ വിശേഷ ദിവസങ്ങൾ ആണ്.

മൃത്യുഞ്ജയഹോമവും, ധന്വന്തരി പൂജയുമാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ. ഏതു തരത്തിലുള്ള അസുഖങ്ങളും ഇവിടെ വന്നു പ്രാർത്ഥിച്ചാൽ മാറികിട്ടുമെന്നു ഭക്‌തർ ഉറച്ചു വിശ്വസിക്കുന്നു.

 

രുദ്ര ധന്വന്തരി ക്ഷേത്രം പുലാമന്തോൾ  മലപ്പുറം Rudra Dhanwanthari Temple

മേൽവിലാസം 

ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം / Sree Rudhra Dhanwanthari Temple
പുലാമന്തോൾ
മലപ്പുറം 679323
Phone  : 04933 268998, 9496932098

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *