ശബരിമല അയ്യപ്പൻ ശരണം വിളികൾ Sabarimala Ayyappan Saranam Vilikal Lyrics Malayalam

അയ്യപ്പൻ ശരണം വിളികൾ Ayyappan Saranam Vilikal Lyrics Malayalam. നൂറ്റാണ്ടുകൾ പഴക്കമുള്ള ശരണം വിളികൾ. എന്നും എപ്പോഴും അയ്യപ്പൻ തന്നെ ശരണം. എരുമേനിയിൽ നിന്നും കാനനപാത വഴി നടക്കുന്ന അയ്യപ്പൻമാർക്ക് ഈ ശരണം വിളി ഒരു ശക്തി തനെയാണ്. ഭക്തി ഭാവത്തോടെയുള്ള ഈ ശരണം വിളി അയപ്പന്റെ ഇച്ഛയാൽ വിളിക്കുന്നതു പോലെ അനുഭവപ്പെടുന്നു.

അയ്യപ്പൻ ശരണം വിളികൾ Ayyappan Saranam Vilikal Lyrics


സ്വാമിയേ ശരണമയ്യപ്പാ
അന്നദാന പ്രഭുവേ ശരണമയ്യപ്പാ
അനാഥരക്ഷകനേ ശരണമയ്യപ്പാ
അച്ചൻകോവിൽ ആണ്ടവനേ ശരണമയ്യപ്പാ

അപ്പാച്ചി മേടേ ശരണമയ്യപ്പാ
അപ്പാച്ചിക്കുഴിയേ ശരണമയ്യപ്പാ
അഭയം തരുവോനെ ശരണമയ്യപ്പാ
അരവണ പ്രിയനേ ശരണമയ്യപ്പാ

അഴുതാ നദിയേ ശരണമയ്യപ്പാ
അഴുതാ സ്താനമേ  ശരണമയ്യപ്പാ
ആഗമ പൊരുളേ ശരണമയ്യപ്പാ
ആനന്ദരൂപനേ ശരണമയ്യപ്പാ

ആനന്ദ ദായകനേ ശരണമയ്യപ്പാ
ആര്‍ത്ത ത്രാണ പരായണനേ ശരണമയ്യപ്പാ
ആപത് ബാന്ധവനേ ശരണമയ്യപ്പാ
ആരണ്യ വാസനേ ശരണമയ്യപ്പാ

ആര്യങ്കാവയ്യനേ ശരണമയ്യപ്പാ
ആശ്രിത വത്സലനേ ശരണമയ്യപ്പാ
ഇരുമുടി പ്രിയനേ ശരണമയ്യപ്പാ
ഇരുമുടിക്കെട്ടില്‍ ഇരുന്നരുളും ഭഗവാനേ ശരണമയ്യപ്പാ

എന്‍ ഗുരുനാഥനേ ശരണമയ്യപ്പാ
എരുമേലി ശാസ്താവേ ശരണമയ്യപ്പാ
എരുമേലി പേട്ടയേ ശരണമയ്യപ്പാ
എറണാകുളത്തപ്പനേ ശരണമയ്യപ്പാ

ഏകാന്ത വാസനേ ശരണമയ്യപ്പാ
ഏറ്റുമാനൂരപ്പനേ ശരണമയ്യപ്പാ
ഓങ്കാര പൊരുളേ ശരണമയ്യപ്പാ
കടുത്തുരുത്തി ദേവനേ ശരണമയ്യപ്പാ

കന്നിമൂലഗണപതി ഭഗവാനേ ശരണമയ്യപ്പാ
കലിയുഗ വരദനേ ശരണമയ്യപ്പാ
കണ്‍ കണ്ട ദൈവമേ ശരണമയ്യപ്പാ
കര്‍പ്പൂര ജ്യോതിയേ ശരണമയ്യപ്പാ

കർപ്പൂര പ്രിയനേ ശരണമയ്യപ്പാ
കരിമല കയറ്റമേ ശരണമയ്യപ്പാ
കരിമല വാസനേ ശരണമയ്യപ്പാ
കരിയിലം തോടേ ശരണമയ്യപ്പാ

കല്ലിടാം കുന്നേ ശരണമയ്യപ്പാ
കാരുണ്യ മൂര്‍ത്തിയേ ശരണമയ്യപ്പാ
കാനന വാസനേ ശരണമയ്യപ്പാ
കാന്തമലൈ ജ്യോതിയേ ശരണമയ്യപ്പാ



ശബരിമല അയ്യപ്പൻ ശരണം വിളികൾ Sabarimala Ayyappan Saranam Vilikal Lyrics Malayalam



കാളകെട്ടി ആഞ്ഞിലിയേ ശരണമയ്യപ്പാ
കുളത്തൂപ്പുഴ ബാലകനേ ശരണമയ്യപ്പാ
കൊച്ചു കടുത്തസ്വാമിയേ ശരണമയ്യപ്പാ
ക്ഷുരികായുധനേ ശരണമയ്യപ്പാ

ഗണപതിയിന്‍ സോദരനേ ശരണമയ്യപ്പാ
ഗുരുവായൂരപ്പനേ ശരണമയ്യപ്പാ
ഗുരുവിനും ഗുരുവേ ശരണമയ്യപ്പാ
ചെറിയാനവട്ടമേ ശരണമയ്യപ്പാ

ചോറ്റാനിക്കരയമ്മ ദേവിയെ ശരണമയ്യപ്പാ
ജാതിമതമില്ലാദൈവമേ ശരണമയ്യപ്പാ
തത്ത്വമസി പൊരുളേ ശരണമയ്യപ്പാ
ധര്‍മ്മ ശാസ്താവേ ശരണമയ്യപ്പാ

ത്രൈലോക്യ നാഥനേ ശരണമയ്യപ്പാ
നീലകണ്ഠന്‍ മകനേ ശരണമയ്യപ്പാ
നീലിമല കയറ്റമേ ശരണമയ്യപ്പാ
നെയ്യഭിഷേക പ്രിയനേ ശരണമയ്യപ്പാ

പതിനെട്ടാം പടിയേ ശരണമയ്യപ്പാ
പന്തളത്തു മന്നനേ ശരണമയ്യപ്പാ
പന്തള രാജകുമാരനേ ശരണമയ്യപ്പാ
പമ്പാ നദിയേ ശരണമയ്യപ്പാ

പമ്പാ വാസനേ ശരണമയ്യപ്പാ
പമ്പയില്‍ സദ്യയേ ശരണമയ്യപ്പാ
പമ്പയിൽ ശിശുവേ ശരണമയ്യപ്പാ
പമ്പയിൽ തീർഥമേ ശരണമയ്യപ്പാ

പമ്പാ വിളക്കേ ശരണമയ്യപ്പാ
പമ്പാ ഗണപതിയേ ശരണമയ്യപ്പാ
പാറമേല്‍ക്കാവിലമ്മ ദേവിയെ ശരണമയ്യപ്പാ
പേരൂർ തോടേ ശരണമയ്യപ്പാ

പൊന്നമ്പല മേടേ ശരണമയ്യപ്പാ
പൊന്നമ്പല വാസനേ ശരണമയ്യപ്പാ
പൊന്നുനാരായണ സ്വാമിയേ ശരണമയ്യപ്പാ
ഭസ്മാഭിഷേക പ്രിയനേ ശരണമയ്യപ്പാ

ഭസ്മക്കുളമേ ശരണമയ്യപ്പാ
ഭഗവാനിന്‍ തിരുസന്നിധിയേ ശരണമയ്യപ്പാ
മഹിഷീസംഹാരകനേ ശരണമയ്യപ്പാ
മാധവന്‍ മകനേ ശരണമയ്യപ്പാ

മാളികപ്പുറത്തു ദേവി ലോക മാതാവേ ശരണമയ്യപ്പാ
മുക്തി പ്രദായകനേ ശരണമയ്യപ്പാ
മോഹിനീ സുതനേ ശരണമയ്യപ്പാ
വടക്കുംനാഥ സ്വാമിയെ ശരണമയ്യപ്പാ

വൻപുലി വാഹനനേ ശരണമയ്യപ്പാ
വലിയാന വട്ടമേ ശരണമയ്യപ്പാ
വലിയ കടുത്തസ്വാമിയേ ശരണമയ്യപ്പാ
വില്ലാളി വീരനേ ശരണമയ്യപ്പാ
വാവരു സ്വാമിയേ ശരണമയ്യപ്പാ

വാവരിന്‍ തോഴനേ ശരണമയ്യപ്പാ
വീരമണികണ്ഠനേ ശരണമയ്യപ്പാ
വൈക്കത്തപ്പനേ ശരണമയ്യപ്പാ
ശബരീപീഠമേ ശരണമയ്യപ്പാ

ശബരി ഗിരീശനേ ശരണമയ്യപ്പാ
ശബരിഗിരി വാസനേ ശരണമയ്യപ്പാ
ശത്രു സംഹാരകനേ ശരണമയ്യപ്പാ
ശരം കുത്തിയാലേ ശരണമയ്യപ്പാ

ശ്രീ മഹാദേവനേ ശരണമയ്യപ്പാ
ശ്രീഭൂതനാഥനേ ശരണമയ്യപ്പാ
ഷണ്‍മുഖ സോദരനേ ശരണമയ്യപ്പാ
സകലകലാ വല്ലഭനേ ശരണമയ്യപ്പാ

സേവിപ്പോര്‍ക്കാനന്ദമൂര്‍ത്തിയേ ശരണമയ്യപ്പാ
സ്വാമിയുടെ പൊന്നുപതിനെട്ടാം പടിയേ ശരണമയ്യപ്പാ
സ്വാമിയുടെ പൂങ്കാവനമേ ശരണമയ്യപ്പാ
ഹരിഹര സുതനേ ശരണമയ്യപ്പാ

വില്ലൻ വില്ലാളിവീരൻ, വീരൻ വീര മണിണ്ഠൻ, ഭൂലോകനാഥൻ, ഭൂമിക്ക് ഉടയ നാഥൻ, ശത്രുസംഹാര മൂർത്തി, സേവിപ്പവർക്ക് ആനന്ദമൂർത്തി, അഖിലാണ്ട കോടി ബ്രഹ്മാണ്ട നായകൻ, കാശി രാമേശ്വരം പാണ്ടി മലയാളം അടച്ചു വാഴും നമ്മുടെ ശബരിമല ധർമ്മശാസ്താവ്, ഹരിഹര സുതന്‍ ആനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ.

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *