ശബരിമല ധർമ്മശാസ്താ ക്ഷേത്രം പത്തനംതിട്ട Sabarimala Dharma Sastha Temple Pathanamthitta

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഏറെ പ്രശസ്‌തമായതും പഴമ എറിയതുമായ അയ്യപ്പ ക്ഷേത്രമാണ് ശബരിമല ധർമ്മശാസ്താ ക്ഷേത്രം. ദർശനം അനുവദിക്കുന്ന ഒരു നിശ്ചിത കാലയളവിൽ ഏറ്റവും അധികം ഭക്തരെത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം എന്ന പദവിയും ഈ ക്ഷേത്രത്തിനാണ്. പരശുരാമൻ പ്രതിഷ്ഠിച്ച 5 ശാസ്താക്ഷേത്രങ്ങളിൽ ഒന്നാണ് ശബരിമല ധർമ്മ ശാസ്താ ക്ഷേത്രം. 

ശബരിമല ധർമ്മശാസ്താക്ഷേത്രം Sabarimala Ayyappa Temple

പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന  ശബരിമല ക്ഷേത്രം 18 പൂങ്കാവനങ്ങളുടെ ഒരുമിച്ചു ചേരലിന്റെ സ്ഥലം കൂടിയാണ്. പ്രധാന മൂർത്തി ബ്രഹ്മചാരിയായ അയ്യപ്പനാണ്. ആദിമൂല ഗണപതി, മഹാദേവൻ, വാവരുസ്വാമി, വലിയ കടുത്തസ്വാമി, കൊച്ചു കടുത്തസ്വാമി, കറുപ്പുസ്വാമി, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ. 

വർഷത്തിൽ എല്ലാ ദിവസവും പൂജയും തീർത്ഥാടനവും ഇവിടെ ഇല്ല. വൃശ്ചികം ഒന്നുമുതൽ ധനു പതിനൊന്നുവരെയുള്ള 41 ദിവസമാണ് ഇവിടെ ഏറെ വിശേഷത നിറഞ്ഞ ദിവസങ്ങൾ,  അതിനെ മണ്ഡലകാലം എന്നറിയപ്പെടുന്നു. ഈ ദിവസങ്ങളിലാണ് തീർത്ഥാടനത്തിന് ഉത്തമമായി കണക്കാക്കുന്നത്.       


                      ശബരിമല ധർമ്മശാസ്താക്ഷേത്രം പത്തനംതിട്ട  Sabarimala Dharma Sastha Temple Pathanamthitta

ഇത് കൂടാതെ എല്ലാ മലയാള മാസത്തിലെയും ആദ്യത്തെ 5 ദിവസവും ദർശനത്തിനായി കണക്കാക്കുന്നു. ശബരിമലയ്ക്കടുത്തു നിന്നാണ് കേരളത്തിലെ ഏറ്റവും വലിയ നദിയിൽ മൂന്നാമത്തെ നദിയായ പമ്പ ഉത്ഭവിക്കുന്നത്.  

ശബരിമല ക്ഷേത്ര പ്രത്യേകതകൾ 

പഞ്ചലോഹത്തിൽ പൊതിഞ്ഞ പതിനെട്ട് കരിങ്കൽ പടികളാണ് ശബരിമല ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.  18 മലകളിലേ 18 മലദൈവങ്ങൾക്കു പ്രതീകമായി ആണ് ഇത് പണി കഴിപ്പിച്ചിരിക്കുന്നത്. പടി പൂജ എന്നൊരു ആചാരം ഇതിൽ നടക്കാറുണ്ട്. സ്വർണത്തിൽ പൊതിഞ്ഞ രണ്ട ശ്രീകോവിലുകൾ ഉണ്ട് ശബരിമലയിൽ.

മണ്ഡലകാല സമയത്തു ഭക്തന്മാർ വ്രതമെടുത്തു ഇരുമുടിക്കെട്ടും പേറി മല ചവിട്ടാറുണ്ട്. അവിടേക്കുള്ള അങ്ങനെയൊരു തീർത്ഥാടനം പുണ്യമായി കണക്കാക്കുന്നു. ക്ഷേത്രത്തിലേക്കുള്ള പൂജാദ്രവ്യങ്ങൾ ആണ് ഈ ഇരുമുടിക്കെട്ടിൽ ഉണ്ടാവുക. അതിനു വേണ്ടിയുള്ള കേട്ടുനിറക്കൽ ചടങ്ങും വലിയൊരു ആചാരമാണ്. മനുഷ്യനിലെ അഹങ്കാരം തീർത്തു എളിമയുണ്ടാകാനായി ഉള്ള ശരണം വിളികളാണ് ഒരു ഭക്തനും ശബരിമല കയറാനുള്ള പ്രചോദനം. 

അയ്യപ്പൻറെ ഉറ്റമിത്രമായ വാവർ സ്വാമിയേ കണ്ടു വണങ്ങിയതിനു ശേഷം മാത്രമേ ഭക്തന്മാർ മല കയറാറുള്ളൂ. ശബരിമല ക്ഷേത്രത്തിന്റെ അടുത്തുള്ള വാവർ പള്ളി മത സൗഹാർദത്തിന്റെ ഉത്തമ ഉദാഹരണമായി കണക്കാക്കുന്നു. ക്ഷേത്രത്തിനടുത്ത ഒരു  ക്ഷേത്രത്തിൽ അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മ ഭഗവതി സങ്കൽപ്പത്തിൽ കുടികൊള്ളുന്നു.

ഉത്സവം 

മീനമാസത്തിലെ ഉത്രം നാളിലാണ് പ്രധാന ഉത്സവം. പത്തു ദിവസം നീണ്ടു നിൽക്കുന്ന ആറാട്ടുത്സവം ആണിത്. വിഷു, ഓണം, വിജയദശമി, ദീപാവലി, ശിവരാത്രി തുടങ്ങിയ വിശേഷ ദിവസങ്ങളിലും ക്ഷേത്രത്തിൽ  നട തുറക്കാറുണ്ട്. 

മകരജ്യോതി ക്ഷേത്രത്തിലെ പ്രധാന ആചാരമാണ്.  മകരസംക്രമദിവസം പൊന്നമ്പലമേട്ടിൽ ജ്യോതിമണ്ഡപത്തിൽ മലവേടന്മാർ തങ്ങളുടെ ആഘോഷങ്ങൾക് വേണ്ടി കർപ്പൂരം തെളിയിക്കുകയാണെന്നും അതാണ് മകരജ്യോതി എന്നും വിശ്വാസമുണ്ട്. പൊന്നമ്പല മേട്ടിൽ ഉള്ള ക്ഷേത്രത്തിന്റെ മുകളിലുള്ള നക്ഷത്രം തിളങ്ങുന്നതാണ് മകരജ്യോതി എന്നും പറയപ്പെടുന്നു. 

ശബരിമലയിലെ പ്രധാന പ്രസാദങ്ങൾ അരവണപ്പായസവും കൂട്ടപ്പവുമാണ്. 

എല്ലാ ജാതി മതക്കാർക്കും ശബരിമല ക്ഷേത്രത്തിൽ പ്രവേശനം അനുവദനീയമാണ്. 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക് പ്രവേശനം അനുവദനീയമല്ല എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ട്. 


Sabarimala Dharma Sastha Temple Pathanamthitta


ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം 

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 115 കിലോമീറ്റർ അകലത്തിലും കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 106 കിലോമീറ്റർ അകലത്തിലുമാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. 

തീർത്ഥാടനകാലത്ത് ചാലക്കയം വഴിയോ അല്ലെങ്കിൽ എരുമേലി വഴി കരിമല നടന്നു കയറിയോ ഇവിടെയെത്താം. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ കോട്ടയവും ചെങ്ങന്നൂരുമാണ്.

മേൽവിലാസം 

Sabarimala Dharma Sastha Temple
Sabarimala
Pathanamthitta
Kerala
Phone: 04735 - 202664


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *