ശ്രീരാഘവപുരം ക്ഷേത്രം ഹനുമാരമ്പലം കണ്ണൂർ Sree Raghavapuram Temple Kannur Hanumarambalam Cheruthazham

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെ ചെറുതാഴം എന്ന ഗ്രാമത്തിലാണ് ശ്രീ രാഘവപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന മൂർത്തിയായി ശ്രീരാമനെ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നതെങ്കിലും ഹനുമാൻ ക്ഷേത്രത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. 

ശ്രീരാഘവപുരം ക്ഷേത്രം - ഹനുമാരമ്പലം Sree Raghavapuram Temple Hanumarambalam 

ഹനുമാന് പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് തന്നെ ശ്രീരാഘവപുരം ക്ഷേത്രത്തെ ഹനുമാരമ്പലം എന്നും അറിയപ്പെടുന്നു. എട്ടാം നൂറ്റാണ്ടിൽ ആണ് ക്ഷേത്രം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ശ്രീരാമനും ലക്ഷ്മണനും സീത ദേവിയും ഒരേ പീഠത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. ഇത് തന്നെയാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

മഹാദേവനും, ദുർഗ്ഗാദേവിയും ആണ് ക്ഷേത്രത്തിലെ ഉപദേവതകൾ. നാലമ്പലത്തിനകത്താണ് ഹനുമാൻ സ്വാമിയുടെ ക്ഷേത്രമെങ്കിൽ നാലമ്പലത്തിനു പുറത്താണ് മഹാദേവന്റെ പ്രതിഷ്ഠ. പടിഞ്ഞാറ് ദർശനം ആയിരിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ രാഘവപുരം ക്ഷേത്രം. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠ.  

ശ്രീരാഘവപുരം ക്ഷേത്രം - ഹനുമാരമ്പലം കണ്ണൂർ Sree Raghavapuram Temple or Hanumarambalam Cheruthazham Kannur

ക്ഷേത്ര ഐതീഹ്യം

രാമ രാവണൻ യുദ്ധത്തിൽ ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനായി ഹനുമാൻ ഔഷധങ്ങൾക്കായി മൃതസഞ്ജീവനി പർവതവുമായി പോകുന്ന സമയം ഇടയിൽ വഴിയിൽ വച്ച് പർവതത്തിന്റെ ഒരു ഭാഗം താഴെ വീഴുകയുണ്ടായി അത് ഈ ക്ഷേത്രമിരിക്കുന്ന സ്ഥലാത്താണ്  എന്ന് പറയപ്പെടുന്നു. ഇതിനെ ഏഴിമല എന്ന് അറിയപ്പെടുന്നു. അന്ന് മുതൽ അവിടെ ശ്രീരാമന്റെയും ഹനുമാൻ സ്വാമിയുടെയും സാന്നിധ്യം ഉണ്ടെന്ന് പറയപ്പെടുന്നു. 

ക്ഷേത്ര പ്രത്യേകത 

മകരമാസത്തിലാണ് ഇവിടെ ഉത്സവം നടക്കുന്നത്. ഇവിടുത്തെ പ്രധാന വഴിപാടാണ് ഹനുമാൻ സ്വാമിക്കുള്ള അവിൽ നിവേദ്യം ആണ്. നാലു വിഗ്രഹങ്ങൾ വച്ചുള്ള തിടമ്പ് നൃത്തം ഈ ക്ഷേത്രത്തിൽ മാത്രമുള്ള മറ്റൊരു പ്രത്യേകത ആണ്. 


ശ്രീരാഘവപുരം ക്ഷേത്രം - ഹനുമാരമ്പലം കണ്ണൂർ Sree Raghavapuram Temple or Hanumarambalam Cheruthazham Kannur

ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം 

  • റയിൽവേ മാർഗം വഴി പഴയങ്ങാടി /പയ്യന്നൂർ സ്റ്റേഷൻ 
  • വിമാന മാർഗ്ഗം വഴി കോഴിക്കോട്മം/ മംഗലാപുരം എയർപോർട്ട് 
  • റോഡ് മാർഗ്ഗം വഴി കണ്ണൂരിൽ നിന്ന് 24 കിലോമീറ്റർ സഞ്ചാരികൾ ക്ഷേത്രത്തിൽ എത്താം 

മേൽവിലാസം 

Sree Raghavapuram Temple
Cheruthazham
kannur 
Kerala 670501
Phone : 0497 281 0477

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *