തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ Thankanilavumma Vekkum Lyrics Malayalam Ayyappa Devotional

തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ Thankanilavumma Vekkum Malayalam Lyrics of popular Ayyappa Devotional Song. തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ എന്ന പ്രശസ്തമായ അയ്യപ്പ ഭകതി ഗാനത്തിന്റെ വരികൾ. സ്വാമി അയ്യപ്പൻ എന്ന  ആൽബം നിന്നുള്ള ഗാനം ആണിത്. 

Lyricist / വരികൾ: എസ് രമേശൻ നായർ
Singer / ഗായകൻ: എം ജി ശ്രീകുമാർ
Song Category/ കാറ്റഗറി: ഹിന്ദു ഭക്തിഗാനങ്ങൾ

തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ Thankanilavumma Vekkum

സ്വാമിയേ... ശരണമയ്യപ്പോ...
ഹരിഹര സുതനേയ്.... ശരണമയ്യപ്പോ....

തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ
സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
കണ്മുനയാൽ ആജ്ഞ്യ നൽകും ചിന്മയ രുപം
കണ്ടു വൻപുലിയ്ക്കും പാൽ ചുരന്നതെന്തിനാണ്
മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
ദേവഹിതം നടന്നതും നിന്റെ ലീലകൾ (2)
ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
വേദമുഖം തെളിഞ്ഞതും നിന്റെ മായകൾ (2)
( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

മഹിഷിവധം ചെയ്വതിനായ് നിന്നവതാരം
ഈ മണ്ണിൽ വന്ന ദൈവമേ നീ കാത്തരുളേണം
മണി കിലുങ്ങും വില്ലെടുത്ത് നീ കുലയ്ക്കേണം
ഈ മനസ്സിലുള്ള ദുഷ്ടതകൾ എയ്തൊടുക്കേണം
മല കാക്കേണം സൂര്യവല തീർക്കേണം
നീന്തു അലയാഴി തിരകളാൽ അതിരുകാക്കേണം
കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് മഞ്ഞുപോലെ
മലരുപോലെ കന്നിമാരി കുളിരുപോലെ നിന്റെ കടാക്ഷം
(തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ ) 

ഹരിവരാസനത്തിൽ നിന്റെ പള്ളിയുറക്കം
പൊൻപുലരി വന്നു നട തുറന്നാൽ നെയ്യഭിഷേകം
ഇനിയുമിനിയു എന്റെ പാട്ടിൽ കണ്ണുഴിയേണം
സ്വാമി ഇടയനായി കാട്ടിലെന്നെ നീ നയിക്കേണം
കര കേറ്റേണം കർമ്മ വരമേകേണം
ജന്മ ദുരിതങ്ങൾക്കൊഴിവു നീ നൽകീടേണം
കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് കണ്ടറിഞ്ഞ സൂര്യനായി
വിണ്ണലിഞ്ഞ ചന്ദ്രനായി നിന്റെ സ്വരൂപം
(തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ Thankanilavumma Vekkum Malayalam Lyrics Ayyappa Devotional


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *