ത്രിമധുരം വിളമ്പുന്ന തിരുമംഗലം ശ്രീ ശിവ വിഷ്ണു ക്ഷേത്രം Thirumangalam Shiva Vishnu Temple Thrissur

തൃശൂർ ജില്ലയിൽ ഏങ്ങണ്ടിയൂരിൽ വിഷ്ണുവിനും ശിവനുമായി സമർപ്പിച്ചിരിക്കുന്ന പുരാതന ഹൈന്ദവ ക്ഷേത്രമാണ് തിരുമംഗലം ശ്രീ മഹാ വിഷ്ണു ശിവക്ഷേത്രം. മഹാദേവന് അർപ്പിക്കുന്ന ത്രിമധുരം  സേവിച്ചാൽ ജീവിതവും അത് പോലെ മധുരമുള്ളതാകുമെന്ന്  വിശ്വസിക്കുന്നു.

തിരുമംഗലം ശ്രീ ശിവ-വിഷ്ണു ക്ഷേത്രം Thirumangalam Vishnu Shiva Temple

കിഴക്കോട്ട് അഭിമുഖമായി വെവ്വേറെ സങ്കേതങ്ങളിൽ സ്ഥിതി ചെയ്യുന്ന മഹാവിഷ്ണുവും ശിവനുമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇവിടുത്തെ ശിവലിംഗം സ്വയംഭൂ ആയിട്ടാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.  പാർവ്വതീ സമേതനായ പരമശിവനായാണ് പ്രതിഷ്ഠയുടെ സങ്കല്പം. തെക്കൻകാശി എന്ന വിശേഷത ഈ ക്ഷേത്രത്തിനുണ്ട്. 

ത്രിമധുരമാണ് ദേവന് പ്രധാനമായും അർപ്പിക്കുന്നത്. അത് സേവിച്ചാൽ ജീവിതത്തിലെ സകല ദുരിതങ്ങളും തീരും എന്നാണ് വിശ്വസിക്കുന്നത്. പരശുരാമൻ പണിത 108 ശിവാലങ്ങളിൽ ഒന്നാണിത്. 


തിരുമംഗലം ശ്രീ ശിവ വിഷ്ണു ക്ഷേത്രം Thirumangalam Shiva Vishnu Temple Thrissur

തിരുമംഗലത്തപ്പൻ ബാധകൾ ഒഴിവാക്കി രക്ഷനൽകുന്നൂവെന്നാണ് വിശ്വാസം. ശ്രീ ശാസ്താവ്, ശ്രീ ഗണപതി ഭഗവാൻ , ശ്രീ ഭഗവതി, ശ്രീ നാഗരാജാവ്, ശ്രീ നാഗയക്ഷി എന്നിവരാണ് ഉപദേവതകൾ. പദ്മാസനത്തിലിരിക്കുന്ന ദേവൻ പൂർണ്ണ, പുഷ്കല എന്നീ ദേവിമാരാൽ സേവിതനും ഹരിഹരപുത്രനുമാണെന്നാണ് സങ്കല്പം. 

ക്ഷേത്ര ആഘോഷങ്ങൾ 

ക്ഷേത്ര താന്ത്രികത്വം വഹിക്കുന്നത് പഴങ്ങാപറമ്പ് മനയാണ്. ശിവരാത്രിക്കും, അഷ്ടമി രോഹിണിക്കും ആണ് പ്രധാനമായും ആഘോഷങ്ങൾ നടക്കുന്നത്. 

Thirumangalam Shiva Vishnu Temple Thrissur Kerala

അന്നദാനം 

തിരുമംഗലം മഹാവിഷ്ണു ശിവക്ഷേത്രത്തിൽ എല്ലാ മലയാളമാസം ഒന്നാം തിയ്യതിയും കൂടാതെ ആഴ്ചയിലെ എല്ലാ തിങ്കളും, വ്യാഴവും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

Contact Address

Thirumangalam Sree Maha Vishnu Siva Temple
Thirumangalam Temple Rd
Pokkulangara
Engandiyoor
Kerala 680615
Phone: +91 85 47 95 54 79

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *