മലപ്പുറം ജില്ലയിലെ തിരൂരിലാണ് ഗരുഡൻ കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏക ഗരുഡക്ഷേത്രം എന്ന വിശേഷതയാണ് ഈ ക്ഷേത്രത്തിനുള്ളത്.
ഗരുഡന്‍ കാവ് ക്ഷേത്രം Garudan Kavu Temple Malappuram
സര്‍പ്പാന്ധകനായ ഗരുഡന് വേണ്ടി ഒരു ക്ഷേത്രം. ക്ഷേത്രത്തിലേക്ക് ചെല്ലുമ്പോൾ ശ്രീകോവിലിൽ മഹാവിഷ്ണുവിന്റെ ദശാവതാരത്തിൽ രണ്ടാമത്തെ അവതാരമായ കൂർമ്മാവതാരമാണ് പ്രതിഷ്ഠയായി ഉള്ളത്. ഇതിനു പുറകിലായി ആണ് ഗരുഡ പ്രതിഷ്ഠ. ഭഗവാന്റെ വാഹനമായതിലാണ് ഗരുഡ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ ദർശനം പടിഞ്ഞാറു ഭാഗത്തേക്കാണ്. ഭഗവതി, ശാസ്താവ്, ഭദ്രകാളി, ഗണപതി എന്നിവരാണ് ഉപദേവതകൾ. ശങ്കരനാരായണന്റെയും പ്രതിഷ്ഠ കാണാൻ കഴിയും.
ത്വക്ക് രോഗങ്ങൾ പരിഹാരം നൽകുന്ന ക്ഷേത്രം
ഇവിടെ ദർശനം നടത്തിയാൽ ത്വക്ക് രോഗങ്ങൾ, ചൊറി, ചിരങ്, വായ്പുണ്ണ് തുടങ്ങിയവ മാറുന്നു എന്നാണ് വിശ്വാസം. കൂടാതെ സർപ്പ ദോഷങ്ങളും ഇവിടെ വന്നു പ്രാർത്ഥിച്ചു കഴിഞ്ഞാൽ തീരുമെന്നാണ് പറയപ്പെടുന്നത്. പറക്കുന്ന ഗരുഡന്റെ രൂപമാണ് ഇവിടെ ഗരുഡ പ്രതിഷ്ഠയ്ക്കുള്ളത്.
സർപ്പ ദോഷങ്ങൾക്കു പരിഹാരം നൽകുന്ന ക്ഷേത്രം
കുടത്തിലടച്ച് നാഗങ്ങളെ സമർപ്പിക്കുന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത ആണ്. കഠിനമായ സർപ്പ ശാപം ഉള്ളവർ നാഗങ്ങളെ കൂടയിലാക്കി കൊണ്ട് വരികയും, പൂജാരി തീർത്ഥം തളിച്ച് നാഗത്തെ പുറത്തേക്കു വിടുകയും ചെയ്യുന്നു. ഇതോടു കൂടി നാഗത്തെ കൊണ്ട് വന്നയാളുടെ ശാപങ്ങൾ തീർന്നു എന്നാണ് വിശ്വാസം.
ഈ ചടങ്ങു നടന്നു ഇത്രയും നാഗങ്ങളെ അവിടെ നിന്നും തുറന്നു വിടുകയാണെങ്കിലും ഈ പ്രദേശത്തു നാഗങ്ങൾ ഇല്ല എന്നുള്ളത് അത്ഭുതമായ കാര്യമാണ്. എന്നാൽ ഇന്ന് ഈ ചടങ്ങു നടക്കുന്നില്ല.
വിശേഷദിവസങ്ങളും പൂജകളും
മണ്ഡലകാലം ഇവിടെ ഏറെ പ്രാധാന്യമുള്ളതാണ്. ഈ സമയത്തു നാഗങ്ങൾ മനുഷ്യരൂപമായി മാറി ഇവിടേയ്ക്ക് എത്തുമെന്ന് പറയുന്നു.
ഞായറാഴ്ച ദിവസമാണ് ഗരുഡ ഭഗവാനെ പൂജിക്കാൻ ഏറെ ഉത്തമമായി കണക്കാക്കുന്നത്. മൂന്നു ഞായറാഴ്ചകൾ മുടങ്ങാതെ വന്നു പ്രാർത്ഥിച്ചാൽ ഒരു വർഷത്തെ ദർശനത്തിനു സമം എന്നാണ് പറയപ്പെടുന്നത്.
മഞ്ഞ പായസം ആണ് ഇവിടുത്തെ പ്രധാന വഴിപാട്. ഇവിടുന്ന് നൽകുന്ന ഗരുഡ പഞ്ചാക്ഷരി എണ്ണ ത്വക്ക് സംബന്ധമായ രോഗങ്ങൾക്ക് ഉത്തമം ആണെന്ന് പറയുന്നു.
മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ രണ്ടാമത്തെ അവതാരമായ കൂർമ്മാവതാര പ്രതിഷ്ഠയുള്ള ആമമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം ഇവിടെ നിന്ന് 72 കിലോമീറ്റർ അകലെയായി ആണ് സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം
തിരൂരിൽ നിന്ന് രണ്ടു കിലോമീറ്റർ ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കോഴിക്കോട്,തിരൂർ എന്നിവയാണ് അടുത്ത റെയിൽവേ സ്റ്റേഷനുകൾ
മേൽവിലാസം
അല്ലത്തിയൂർ, പിഒ
തിരൂർ
മലപ്പുറം
കേരളം 676102
ഫോൺ നമ്പർ: 0494 - 2428181, 9388818948. 9496129246
Comments
Post a Comment