ചെമ്പട്ട് ഉടുത്തു കെട്ടി ചിത്ര ചിലമ്പണിഞ്ഞ് Chempattu Uduthu Ketti Malayalam Lyrics. എത്ര കേട്ടാലും മതിവരാത്ത ഒരു സോപാന സംഗീതം. ഈ കീർത്തനം / ദേവീ സ്തുതി കേൾക്കുമ്പോൾ നമ്മൾ എല്ലാം മറന്നു ഇരുന്നു പോകും. ആലാപനം: ശ്രീ ഏലൂര്‍ ബിജു വരികൾ: പാലേലി മോഹനൻ.
ചെമ്പട്ട് ഉടുത്തു കെട്ടി Chempattu Uduthu Ketti Malayalam Lyrics
ഭദ്രേ മഹേശ്വരി ശംഭു സൂനോ....
ദേവി ദേവി മനോഹരി ശാന്തി മൂർത്തേ
കാളി സുഹാസിനി രൗദ്ര രൂപേ
ശക്തി സ്വരുപി..... വരദേ നമസ്‌തേ..... വരദേ നമസ്‌തേ
ചെമ്പട്ട് ഉടുത്തു കെട്ടി ചിത്ര ചിലമ്പണിഞ്ഞ്
ചന്തമൊടെനുടയ ചാരവേ വന്നീടേണം X 2
ചഞ്ചല മാനസ്സത്തിൽ ചിന്തകൾ വളർത്താതെ
ചിത്തേ നീ വന്നണയു ചന്ദ്രസമാന മുഖി X 2
...ദേവി......
സിന്ദൂരം അണിഞ്ഞെത്തി രൗദ്രമാം ഭാവമോടെ
സന്ധ്യതൻ പ്രഭയുള്ള സാധികേ സർവ്വേശ്വരി X 2
സൽകുല നാഥേ ഭദ്രേ രുദ്ര സുധയാം ദേവി
സാദരം ചൊലിയുടുന്നേൻ സൽചരിതങ്ങളെല്ലാം X 2
നർത്തന പ്രിയങ്കരി നൃത്തമതേതുമാടി
നൽചിലമ്പണിഞ്ഞു അമ്മ നിർത്താതെ നടനവും X 2
നാരിയിൽ ദേവി ഭാവം ശ്രീ മഹാഭദ്രകാളി
നാരിയിൽ ദേവി ഭാവം ശ്രീ മഹാഭദ്രകാളി
നേരിൽ നീ വന്നണയു മാർഗ്ഗങ്ങൾ തെളിയിക്കാൻ
നാരിയിൽ ദേവി ഭാവം ശ്രീ മഹാഭദ്രകാളി ദേവി നീ വന്നണയു മാർഗ്ഗങ്ങൾ തെളിയിക്കാൻ ...ദേവി.......അമ്മേ......
പതിയേ നീ ഉറഞ്ഞാടി പോരിന്റെ ഭാവമാർന്നു
പതിയേ നീ ഉറഞ്ഞാടി പോരിന്റെ ഭാവമാർന്നു
പള്ളിവാൾ കരത്തിലും പൂമാല കഴുത്തിലും
പള്ളിവാൾ കരത്തിലും പൂമാല കഴുത്തിലും
പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരയ്ക്കൽ വാഴും
പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരയ്ക്കൽ വാഴും
പാർവ്വണവദനെ നീ പാരിടത്തിന്റെ മൂർത്തി
പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരയ്ക്കൽ വാഴും
പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരയ്ക്കൽ വാഴും
പാർവ്വണവദനെ നീ പാരിടത്തിന്റെ മൂർത്തി
അമ്മേ......ശ്രീ ഭദ്രേ.....
അമ്മേ...ശരണം....
ശരണം.....
Comments
Post a Comment