ഹരിവരാസനം വിശ്വമോഹനം മലയാളം Harivarasanam Viswamohanam Malayalam Lyrics

ശബരിമല ക്ഷേത്രത്തില്‍ അത്താഴ പൂജ കഴിഞ്ഞ് നടയടയ്‌ക്കുന്നതിനു മുമ്പായി ആലപിക്കുന്ന ദിവ്യ കീർത്തനമാണ് ഹരിവരാസനം വിശ്വമോഹനം. ഹരിഹരപുത്രനായ ശ്രീ ധര്‍മശാസ്താവിന്റെ വിശ്വസുന്ദരമായ രൂപഭാവങ്ങളെ വര്‍ണിച്ച് കമ്പക്കുടി കുളത്തൂര്‍ അയ്യര്‍ 1950 ലാണ് ഹരിവരാസനം എഴുതിയത്.

ഈ കീര്‍ത്തനത്തില്‍ 32 വരികളാണുള്ളത്. ഹരിവരാസനം പകുതിയ്ക്കുമ്പഴേക്കും, പരികര്‍മികള്‍ ഓരോരുത്തരായി ശ്രീകോവിലില്‍ നിന്നും പിന്നോട്ടിറങ്ങും. പിന്നീട് ഓരോ വരിയും ചൊല്ലിത്തീരുന്ന മുറയ്‌ക്ക് മേല്‍ശാന്തി ശ്രീകോവിലിലെ ദീപങ്ങളും അണയ്‌ക്കും. അവസാന വരി ചൊല്ലിത്തീരുമ്പോഴേയ്‌ക്കും മേല്‍ശാന്തി നട അടയ്‌ക്കും.

ഹരിവരാസനം വിശ്വമോഹനം Harivarasanam Viswamohanam Malayalam Lyrics

ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണ കീർത്തനം ശക്തമാനസം
ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ

പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവർണ്ണിതം
ഗുരുകൃപാകരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

ത്രിഭുവനാർച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ

ഹരിവരാസനം വിശ്വമോഹനം Harivarasanam Viswamohanam Malayalam Lyrics


ഭവഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ

കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ

ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ...

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *