ഇന്ത്യനൂർ ഗണപതി ക്ഷേത്രം കോട്ടയ്ക്കൽ മലപ്പുറം Indianoor Ganapathy Temple Malappuram

ഇന്ത്യനൂർ ഗണപതി ക്ഷേത്രം മലപ്പുറം ജില്ലയിലെ തിരൂരിലെ കോട്ടയ്ക്കൽ എന്ന സ്ഥലത്തു ഇന്ത്യനൂർ എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ മഹാദേവനാണെങ്കിലും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ഉപദേവനായിട്ടുള്ള ഗണപതി ഭഗവാനാണ്.  

ഇന്ത്യനൂർ ഗണപതി ക്ഷേത്രം Indianoor Ganapathy Temple 

ക്ഷേത്രത്തിലെ പ്രതിഷ്ഠകളായ മഹാദേവനും മഹാവിഷ്ണുവിനും തുല്യ പ്രാധാന്യമാണ് ഇവിടെ ഉള്ളത്. പാർവതി സമേതനായ മഹാദേവനാണ് ഇവിടെ. ഇവിടെ പ്രതിഷ്ഠ നടത്തിയത് പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തൻ ആണെന്നാണ് വിശ്വാസം. 

ക്ഷേത്രത്തിലെ തെക്കു ഭാഗത്തെ ചുവരിലാണ് ഗണപതിയുടെ ചിത്രമുള്ളത്. മഹാദേവന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠ പടിഞ്ഞാറോട്ടാണ്. സുബ്രഹ്മണ്യൻ, അയ്യപ്പൻ, വേട്ടയ്ക്കൊരുമകൻ, നാഗദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതമാർ. 


ഇന്ത്യനൂർ ഗണപതി ക്ഷേത്രം മലപ്പുറം Indianoor Ganapathy Temple Malappuram

ക്ഷേത്രപ്രത്യേകതകൾ 

ഒരൊറ്റ ചുറ്റുവളപ്പിലാണ് ക്ഷേത്രമെങ്കിലും മഹാദേവന്റെ പ്രതിഷ്ഠ അച്ചുപ്രദേശത്തും, വിഷ്ണുവിന്റെ പ്രതിഷ്ഠ  ഭാരതനൂർ ദേശത്തിലുമാണ്. അതുകൊണ്ടു തന്നെ ഇരുദേശത്തമ്പലം എന്നും ഇന്ത്യനൂർ ഗണപതി ക്ഷേത്രം അറിയപ്പെടുന്നു. ശിവലിംഗം സ്വയംഭൂ ആണെന്നാണ് വിശ്വാസം. 

മഹാവിഷ്ണുവും മഹാദേവനും വളരെ ശാന്തത ഇഷ്ടപെടുന്നു എന്നത് കാണിക്കാനായി ക്ഷേത്രത്തിൽ വിശേഷ ദിവസങ്ങളിൽ മേളങ്ങളോ വാദ്യങ്ങളോ ഒന്നും തന്നെ നടത്തുന്നില്ല അതാണ് ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. വളരെ ഭംഗിയുള്ള ക്ഷേത്രകുളവും കാണാൻ കഴിയും. 

വിശേഷദിവസങ്ങളും പൂജകളും 

ഇവിടുത്തെ പ്രധാന ഉത്സവം നടക്കുന്നത് വിനായക ചതുർത്ഥിയാണ്. ഇവിടുത്തെ മറ്റു വിശേഷങ്ങൾ ആണ്  ശിവരാത്രി, തിരുവാതിര, അഷ്ടമിരോഹിണി, വിഷു, തിരുവോണം, നവരാത്രി, തൈപ്പൂയം, സ്കന്ദഷഷ്ഠി, മണ്ഡലകാലം എന്നിവ. 

രണ്ടു പൂജകളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ഗണപതിക്ക് കൊടുക്കുന്ന ഒറ്റയപ്പം ആണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. 


ഇന്ത്യനൂർ ഗണപതി ക്ഷേത്രം കോട്ടയ്ക്കൽ മലപ്പുറം

ക്ഷേത്ര ചരിത്രം 

വിഷ്ണു ക്ഷേത്രം പുത്തൂർ നമ്പൂതിരിയും, ശിവക്ഷേത്രം അപ്പക്കുളം ശാരദിയുമാണ് കൈകാര്യം ചെയ്തതെന്നാണ് ചരിത്രം. പിന്നീട് ഒരു സാമൂതിരിയാണ് ക്ഷേത്രം കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. കാലങ്ങൾക്കു ശേഷം കോട്ടക്കൽ കിഴക്കേ കോവിലകം ഇന്ത്യനൂർ ഗണപതി ക്ഷേത്ര ഭരണം ഏറ്റെടുത്തു.

മേൽവിലാസം 

Indianoor Ganapathy Temple 
Indianoor 
Kottakkal 
Tirur 
Malappuram

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *