പാമ്പുമേക്കാട്ടുമന തൃശൂർ Pambummekkatu Mana Snake Temple Thrissur

തൃശൂർ ജില്ലയിലെ മുകുന്ദപുരത്തു വടമ എന്ന സ്ഥലത്താണ് പാമ്പുമേക്കാട്ടുമന സ്ഥിതിചെയ്യുന്നത്. നാഗങ്ങളെ ആരാധിക്കുന്ന പ്രസിദ്ധമായ ആരാധനാകേന്ദ്രമാണിത്. മേക്കാട്ടുമന എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം പാമ്പുമേക്കാട്ടുമന എന്ന പേര് വന്നത് നാഗങ്ങളെ ആരാധിക്കാൻ തുടങ്ങിയതിനു ശേഷമാണ്. 

പാമ്പുമേക്കാട്ടുമന Pambummekkatu Mana

വാസുകിയും നാഗയക്ഷിയുമാണ് പാമ്പുമേക്കാട്ടുമന ക്ഷേത്രത്തിലെ  പ്രധാന പ്രതിഷ്ഠകൾ. മനയുടെ കിഴക്കിനിയിൽ ആയി ആണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ഇവിടെ തന്നെ ഒരു കെടാവിളക്ക് എപ്പോഴും കത്തിച്ചു വച്ചിട്ടുണ്ടാകും. 

മനയിലേക്കു നാഗങ്ങൾ എത്തിച്ചേരാറുണ്ട്. ഈ  നാഗങ്ങളെ മനയിലുള്ളവർ പാരമ്പര്യങ്ങൾ എന്നാണ് വിളിക്കുന്നത്. വാസുകിയുടെയും നാഗയക്ഷിയുടെയും പ്രതിഷ്ഠകൾ മൺപുറ്റുകളായിരുന്നെന്നും പിന്നീടത് മാന്തരയായി മാറി എന്നുമാണ് വിശ്വാസം. സർപ്പ ദോഷം മാറാനായി ധാരാളം ഭക്‌ത ജനങ്ങൾ ഇവിടേയ്ക്ക് എത്തുന്നു. 


പാമ്പുമേക്കാട്ടുമന തൃശൂർ Pambummekkatu Mana Snake Temple Thrissur

ഐതീഹ്യം 

ഒരു സമയത്തു മേക്കാട്ടുമനക്കാർ അത്യധികം ദാരിദ്ര്യത്തിലായിരുന്നു. അങ്ങനെ മൂത്ത നമ്പൂതിരി തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ ഭജന ഇരിക്കാനായി പോവുകയും. അവിടെ വച്ച് വാസുകി അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷപെടുകയും മാണിക്യം നൽകി എന്നുമാണ് പറയപ്പെടുന്നത്. അതിലൂടെയാണ് മനയിലെ ദാരിദ്ര്യം നീങ്ങി എന്ന് വിശ്വസിക്കുന്നു. തിരിച്ചെത്തിയ നമ്പൂതിരിയുടെ ഓലക്കുടയിൽ നാഗം ഉണ്ടായിരുന്നെന്നും അതാണ് മനക്കൽ പ്രതിഷ്ടിച്ചതെന്നും ഐതീഹ്യം പറയുന്നു. 

ക്ഷേത്ര കഥകൾ 

വാസുകിയിൽ നിന്നും ലഭിച്ച മാണിക്യ കല്ല് എവിടെയാണെന്ന് ഇന്ന് മനയിൽ വസിക്കുന്ന ആർക്കും തന്നെ അറിയില്ല. പാമ്പുമേക്കാടും, നാഗർകോവിലും, മണ്ണാറശ്ശാലയിലും അങ്ങനെ മൂന്നിടത്തായി അനന്തൻ വസിക്കുന്നു എന്നാണ് പുരാണങ്ങൾ പറയുന്നത്. 

വിശേഷദിവസങ്ങളും പൂജകളും 

വൃശ്ചികം ഒന്ന്, കന്നിമാസത്തിലെ ആയില്യം, മീന മാസത്തിലെ തിരുവോണം എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ.

 “എണ്ണയിൽ നോക്കൽ“ എന്ന ചടങ്ങു ഒരു കാലത്തു ഇവിടെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. 

മേടമാസത്തിലെ കളമെഴുത്തുപാട്ട് നടക്കാറുണ്ട്. 

മറ്റുള്ള നാഗരാജ ക്ഷേത്രങ്ങളെ പോലെ നൂറും പാലും ഇവിടെ ഉണ്ട്. എന്നാൽ പുള്ളുവൻ പാട്ട് ഇവിടെ നടത്താറില്ല. 

അരിപ്പൊടി, മഞ്ഞൾപ്പൊടി, കദളിപ്പഴം, പാൽ എന്നിവയടങ്ങുന്ന മിശ്രിതം ആണ് വഴിപാടായി സർപ്പങ്ങൾക്കു നൽകുന്നത്.


നാഗങ്ങളെ ആരാധിക്കുന്ന പാമ്പുമേക്കാട്ടുമന തൃശൂർ

മേൽവിലാസം 

Pambummekkatu Mana
Kunnathunad - Vadama Link Road,
Vadama, 
Thrissur District
Kerala 680732
Contact Phone Number: 0480 289 0357

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *