പാണ്ഡവം ശ്രീ ധർമശാസ്താ ക്ഷേത്രം കോട്ടയം Pandavam Sree Dharma Sastha Temple Aymanam Kottayam

കോട്ടയം ജില്ലയിലെ അയ്മനത്തു കുടയംപടിയിൽ ആണ് പാണ്ഡവം ശ്രീ ധർമശാസ്താ ക്ഷേത്രം സ്ഥിതിചയ്യുന്നത്. പാണ്ഡവരാൽ പ്രതിഷ്ഠിക്കപ്പെട്ട ശാസ്താവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. 

പാണ്ഡവം ശ്രീ ധർമശാസ്താ ക്ഷേത്രം Pandavam Sree Dharma Sastha Temple Aymanam

പാണ്ഡവർ വനവാസകാലത്തു തങ്ങളുടെ ദോഷങ്ങൾ എല്ലാം തീരുന്നതിനു വേണ്ടി ഇവിടെ ശാസ്താവിന്റെ പ്രതിഷ്ഠ നടത്തുകയായിരുന്നു. അതുകൊണ്ടാണ് ക്ഷേത്രമിരിക്കുന്ന പ്രദേശത്തെ പാണ്ഡവം എന്നും അറിയപ്പെടുന്നത്. അയ്യപ്പ ഭഗവാൻ ഒരേ പീഠത്തിൽ പൂർണ, പുഷ്കല സമേതനായി വാഴുന്ന വളരെ അപൂർവമായ ക്ഷേത്രങ്ങൾ മാത്രമാണുള്ളത്. അതിലൊന്നാണ് പാണ്ഡവം ശ്രീ ധർമശാസ്താ ക്ഷേത്രം. 

പാണ്ഡവം ക്ഷേത്രത്തിൽ വന്നു പ്രാർത്ഥിച്ചാൽ കുടുംബ ദോഷങ്ങൾ എല്ലാം മാറുന്നു എന്നാണ് പറയപ്പെടുന്നത്. അത്രയേറെ ശക്തി ഭഗവാനുണ്ടെന്ന് വിശ്വസിക്കുന്നു. 

ഗണപതി, ശിവൻ, മാളികപ്പുറത്തമ്മ, യക്ഷി, മഹാവിഷ്ണു, നാഗദൈവങ്ങൾ, ഗിരിദേവത എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. 


പാണ്ഡവം ശ്രീ ധർമശാസ്താ ക്ഷേത്രം കോട്ടയം Pandavam Sree Dharma Sastha Temple Kottayam

ക്ഷേത്ര പ്രത്യേകതകൾ 

ക്ഷേത്രത്തിൽ ധാരാളം ഭംഗിയുള്ള ചുവർ ചിത്രങ്ങൾ കാണാൻ കഴിയും. അതുകൊണ്ടു തന്നെ ചില ചിത്രങ്ങൾ യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഉൾപെട്ടിട്ടുള്ളതാണ്. വളരെയേറെ അത്ഭുതം ഉണർത്തുന്ന ചിത്രങ്ങൾ ആണ് ഇവയൊക്കെ. 

മംഗല്യ ദോഷങ്ങൾക്ക് ഇവിടെ വഴിപാടുകളും പ്രാർത്ഥനയും നടത്തുന്നത് ഉത്തമമാണെന്ന് പറയപ്പെടുന്നു. ശ്രീകോവിൽ സമചതുരാകൃതിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. നാറാണത്ത് ഭ്രാന്തൻ ആണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നു വിശ്വാസങ്ങൾ പറയുന്നു. 

വിശേഷദിവസങ്ങളും പൂജകളും 

എല്ലാ മാസവും ഉത്രം നാളിൽ പൂജയും അന്നദാനവും ഇവിടെ നടക്കാറുണ്ട്. ശനിയാഴ്ച ദിവസങ്ങളിൽ ശനീശ്വര പൂജ നടത്തുന്നു. ഇത് ശനിദോഷങ്ങൾ മാറാനും കാര്യസിദ്ധിക്കും വേണ്ടിയാണു നടത്തുന്നത്. 

ധനുമാസത്തിലെ ഉത്രം നാളിലാണ് ഉത്സവം. ഉത്സവ സമയത്തു കോട്ടയം തിരുനക്കര മഹാദേവക്ഷത്രത്തില്‍ നിന്ന്  തങ്ക അങ്കി രഥഘോഷയാത്ര ഈ ക്ഷേത്രത്തിലേക്കായി പുറപ്പെടുന്നു. ഏതു തരത്തിലുള്ള വിഷമങ്ങളും ഇവിടെ ശാസ്താവിനോട് വന്നു പ്രാർത്ഥിച്ചാൽ നീങ്ങുമെന്നാണ് വിശ്വാസം. 

ക്ഷേത്ര മേൽവിലാസം 

Pandavam Sree Dharma Sastha Temple
Kudayampadi
Aymanam
Kottayam 
Kerala 

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *