പരുമല വലിയ പനയന്നാർകാവ് ദേവി ക്ഷേത്രം പത്തനംത്തിട്ട ജില്ലയിലെ പരുമലയിൽ സ്ഥിതി ചെയ്യുന്നു. കേരളത്തിലെ തന്നെ പ്രാധാന്യമേറെ മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
പരുമല വലിയ പനയന്നാർകാവ് ദേവി ക്ഷേത്രം Parumala Panayannarkavu Devi Temple
പനയന്നാർകാവ് ഭഗവതി ക്ഷേത്രം, പനയന്നാർകാവ് മഹാദേവ ക്ഷേത്രം എന്നിങ്ങനെയുള്ള പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. പ്രധാന പ്രതിഷ്ഠ ദേവിക്കൊപ്പം മഹാദേവനും തുല്യ പ്രാധാന്യം നൽകുന്നു. കടമറ്റത്ത് കത്തനാർ കള്ളിയങ്കാട്ടു നീലിയെ കുടിയിരുത്തിയതും ഈ ക്ഷേത്രത്തിലാണ് എന്നാണ് ഐതീഹ്യം.
ഉപദേവതകളായി ദേവിയുടെ തന്നെ പല ഭാവങ്ങളായ മഹാകാളി, കരിങ്കാളി, ഭൂതകാളി, ദുർഗ്ഗ, അന്നപൂർണേശ്വരി, ത്രിശൂലസ്ഥിതയായ ചാമുണ്ഡേശ്വരി, സപ്തമാതാക്കൾ, എന്നിവയും ലളിതാധിവാസ മേരുചക്രം, ഗണപതി, വീരഭദ്രൻ, ക്ഷേത്രപാലകൻ, രക്ഷാധിപൻ,യക്ഷിയമ്മ, നാഗദൈവങ്ങൾ എന്നിവരെയും കാണാൻ കഴിയും.
ഐതീഹ്യം
ഒരിക്കൽ കടപ്ര ദേശത്ത് ശ്രായിക്കൂർ എന്ന തമ്പുരാൻ പനയൂർ എന്ന ദേശത്തു പോയി അവിടെ ഭഗവതി സേവാ നടത്തുകയുണ്ടായി. ഭഗവതിയോടു അദ്ദേഹം, തന്റെ ഒപ്പം വന്നു കുടുംബദേവതായി എല്ലാം സംരക്ഷിക്കണമെന്നും അപേക്ഷിച്ചു. അങ്ങനെ തമ്പുരാൻ ഒപ്പം കൊണ്ട് വന്ന അദ്ദേഹം പിന്നീട് പരുമല ശിവക്ഷേത്രത്തിനരികെ ദേവിയെന്ന മറ്റുദേവതമാരെയും പ്രതിഷ്ഠിക്കുകയായിരുന്നു എന്നാണ് ഐതീഹ്യം.
ക്ഷേത്ര പ്രത്യേകതകൾ
ആദ്യകാലത്തു കിഴക്കോട്ടായിരുന്നു ദേവിയുടെ ദർശനം പിന്നീട് വടക്കോട്ടു മാറ്റുകയായിരുന്നു. ഉഗ്രരൂപിണിയായ ദേവീഭാവമായിരുന്നു പ്രതിഷ്ഠയ്ക്ക്. മഹാദേവന്റെ ദർശനം പടിഞ്ഞാറു വശത്തേക്കാണ്.
സപ്തമാതാക്കളുടെ പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. അതിൽ ചാമുണ്ഡി ഭഗവതിക്കാണ് കൂടുതൽ പ്രാധാന്യം. ഭഗവതി ഉഗ്രരൂപിണിയും മഹാദേവൻ ശാന്തസ്വരൂപനും ആയിട്ടാണ് ഇവിടെ കുടികൊള്ളുന്നത്. നാലമ്പലത്തിന്റെ വടക്കു ഭാഗത്തായി വെറ്റിലക്കാരികൾ എന്ന് വിശേഷിപ്പിക്കുന്ന ഏഴുസ്ട്രീകളുടെ ശില്പങ്ങൾ കാണാം.
വിശേഷദിവസങ്ങളും പൂജകളും
ശിവരാത്രിയിൽ ഇവിടെ വിശേഷ പൂജകൾ നടത്താറുണ്ട്. നിത്യവും മൂന്ന് പൂജകളാണ് ക്ഷേത്രത്തിലുള്ളത്.
മേൽവിലാസം
Parumala,
Thiruvalla,
Pathanamthitta
Kerala 689626
Phone: 094465 60765
Comments
Post a Comment