ശ്രീ ചക്രപാണി ക്ഷേത്രം തൃക്കരിപ്പൂർ കാസർഗോഡ് Sree Chakrapani Temple Trikaripur Kasaragod

കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ എന്ന സ്ഥലത്താണ് ശ്രീ ചക്രപാണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്ര കുളത്തിലാണ് വിഷ്ണു ഭഗവാൻ ഗജേന്ദ്രന് മോക്ഷം നൽകിയ ഗജേന്ദ്രമോക്ഷം നടന്നത്.   

ശ്രീ ചക്രപാണി ക്ഷേത്രം തൃക്കരിപ്പൂർ Sree Chakrapani Temple Kasaragod

പുരാതന ഐതിഹ്യങ്ങൾ സൂചിപ്പിക്കുന്നത് പരശുരാമ മുനിയാണ് ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ്. ഗജേന്ദ്രമോക്ഷം നടന്ന പുണ്യഭൂമി ആയതിനാൽ തൃക്കരിപ്പൂർ ശ്രീ ചക്രപാണി ക്ഷേത്രത്തിൽ വന്നു പ്രാർത്ഥിച്ചാൽ ഏതു തരത്തിലുള്ള പ്രതിസന്ധികളിൽ നിന്ന് മോചനം ലഭിക്കും എന്നാണ് വിശ്വാസം.  ഇവിടുത്തെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണ്. ചതുർബാഹു രൂപത്തിലാണ് പ്രധാന മൂർത്തിയുടെ വിഗ്രഹം. 

മഹാഗണപതി, ദുർഗ്ഗ, വനശാസ്താവ് എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതമാർ. ആനയുടെ ഊരു  എന്നർത്ഥം വരുന്ന കരിയുടെ ഊര് എന്ന വാക്കിൽ നിന്നാണ് തൃക്കരിപ്പൂർ എന്ന പദം ഉണ്ടായത്. 


ശ്രീ ചക്രപാണി ക്ഷേത്രം തൃക്കരിപ്പൂർ കാസർഗോഡ് Sree Chakrapani Temple Kasaragod

ഐതീഹ്യം 

അഗസ്ത്യമുനിയുടെ ശാപം കിട്ടിയ പാണ്ഡ്യാ രാജാവായ ഇന്ദ്രധ്യുമ്നൻ ആനയായി മാറുകയും, ഹുഹു എന്ന ഗന്ധർവ്വൻ മുതലയായി മാറുകയായിരുന്നു. ഒരിക്കൽ കുളിക്കാനായി പത്മതീർത്ഥ കുളത്തിലെത്തിയ ആനയുടെ കാലിൽ മുതല കടിച്ചു. അങ്ങനെ കാലു കരയിലേക്ക് കയറ്റാൻ കഴിയാതെ വന്ന ആന കുളത്തിൽ നിന്നും ഒരു താമര പൂവ് പറിച്ചു ആകാശത്തേക്ക് എടുത്തുയർത്തി ഭഗവാനെ പ്രാർത്ഥിച്ചു. അങ്ങനെ പ്രാർത്ഥന കേട്ട ഭഗവൻ ലക്ഷ്മി സമേതനായി എത്തുകയും സുദർശന ചക്രമെറിഞ്ഞു മുതലയുടെ കഴുത്തു വിഛേദിക്കുകയും ആനയെ രക്ഷിക്കുകയും ചെയ്തു. അതോടെ ആനയ്ക്കും, മുതലയ്ക്കും ശാപമോക്ഷം കിട്ടുകയായിരുന്നു.

വിശേഷദിവസങ്ങളും പൂജകളും 

മീനമാസത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. ചതയം നാളിൽ തുടങ്ങി രോഹിണി നാളിൽ അവസാനിക്കുന്ന കൊടിയേറ്റുത്സവം ആണ്. 

എല്ലാ മാസത്തിലെയും തിരുവോണം നാളിൽ ഇവിടെ അന്നദാനം നടക്കുന്നു. ഇത് തിരുവോണം ഊട്ടു എന്നാണ് അറിയപ്പെടുക.

 ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ നിറ, പുത്തരി, പാൽ പായസം, ചുറ്റുവിളക്ക് എന്നിവയാണ്. വില്വമംഗലം സ്വാമി ഈ ക്ഷേത്രത്തിൽ ഭജനമിരുന്നിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്. 


ശ്രീ ചക്രപാണി ക്ഷേത്രം തൃക്കരിപ്പൂർ കാസർഗോഡ്

ദർശന സമയം 

രാവിലെ 4.30 മുതൽ 11.00 വരെ 
വൈകിട്ട് 5.30 മുതൽ 8.00 വരെ 

എങ്ങനെ എത്തിച്ചേരാം 

കാസർഗോഡ് ജില്ലയിലെ തങ്കയം-ഇളമ്പച്ചി പാതയിൽ പയ്യന്നൂരിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ വടക്കും തൃക്കരിപ്പൂരിൽ നിന്ന് 3 കിലോമീറ്റർ തെക്കും മാറിയാണ് ശ്രീ ചക്രപാണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ (5 km) ആണ് അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ. 

മേൽവിലാസം 

Sree Chakrapani Temple Kasaragod
Elambachi - Thanketh Road, 
Thrikaripur,
South Thrikkaripur, 
Kerala 671311
Phone: 0467 221 2600

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *