സ്തംഭം പിളർക്കുന്ന ഹുങ്കാര ശബ്ദം Sthambham Pilarkkunna Hungara Malayalam Lyrics

സ്തംഭം പിളർക്കുന്ന ഹുങ്കാര ശബ്ദം Sthambham Pilarkkunna Hungara Sabdham Malayalam Lyrics is a devotional song addressed to Lord Narasimha Swamy. എത്ര കേട്ടാലും മതിവരാത്ത നരസിംഹ സ്വാമിയുടെ വളരെ അതിമനോഹരമായ ഒരു ഭജൻ. ശ്രീ മഹാ നരസിംഹമൂർത്തി ഈ സ്തുതി ഗീതത്തിന്റെ വരികൾ രചിച്ചത് ശർമാജീ. ആലാപനം സുനിൽ പള്ളിപ്പുറം. 

സ്തംഭം പിളർക്കുന്ന ഹുങ്കാര ശബ്ദം Sthambham Pilarkkunna Malayalam Lyrics

സ്തംഭം പിളർക്കുന്ന ഹുങ്കാര ശബ്ദം
ദിഗന്ധം നടുങ്ങുന്ന ദുന്ദുഭി നാദം
ശത കോടി സൂര്യന്മാർ എരിയും ത്രിനേത്രം
ചുടുനിണം തേടുന്ന ചുരിക പോൽ നാവ് (2)

മരണം വിളങ്ങുന്നതിക്രൂര ദംഷ്ട്രം
പ്രളയാഗ്നി ചുഴി തീർത്ത ജടസടാ കേസരം
പ്രഹരണം പേറുന്നൊരഷ്ടഭുജങ്ങൾ
ആകാശ സീമയ്ക്കനന്തമാം ദേഹം
ത്രിലോകം നടുങ്ങുന്ന നരസിംഹ രൂപം (2)

നരനല്ല മൃഗമല്ല നരസിംഹ രൂപം
രാവല്ല പകലല്ല നിറസന്ധ്യ നേരം
അകമല്ല പുറമല്ല ഉമ്മറപ്പടിയിൽ
വിണ്ണല്ല മണ്ണല്ല തിരുമടിത്തട്ടിൽ (2)

ദൈത്യന്റെ പ്രാണനിൽ ആ നഗര ജാലം
ഉടൽമാല രുധിരവും അണിയുന്ന രൂപം
ബ്രഹ്മാണ്ട സത്യങ്ങൾ കാക്കുന്ന ദേവൻ
ഭക്തന്റെ രക്ഷയ്ക്ക് നിമിഷാർദ്ര നേരം 
ആ ദിവ്യ ദർശനം പ്രഹ്ലാദ പുണ്യം (2)

കലിയിൽ കാലമാം വേതാള പുറമേറി
മനമാകെ മരുവുന്ന നേരം
നാമം ജപങ്ങളും നാടിന്റെ നന്മയും നാടു വിട്ടകന്ന കാലം (2)

തിന്മ നയിക്കുമീ കുഞ്ഞു മനസ്സുകൾ
നാമം ജപങ്ങളാൽ ഉണർത്തീടണേ
നാരായണാ നീ നന്മ നിറച്ചീടണെ (2)

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണ (2)


Narasimha


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *