കണ്ണൂർ ജില്ലയിലെ കൂടാളി എന്ന സ്ഥലത്താണ് താറ്റിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെ ക്ഷേത്രപ്രവേശനം അനുവദിച്ച മലബാറിലെ ആദ്യത്തെ ക്ഷേത്രമാണിത്.
ശ്രീ താറ്റിയോട് മഹാവിഷ്ണു ക്ഷേത്രം കൂടാളി Thattiyode Sri Maha Vishnu Temple Koodali
ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണ്. കംസനെ വധിച്ചതിന് ശേഷമുള്ള കൃഷ്ണ ഭാവത്തെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. താറ്റ്യോട്ടപ്പന് എന്നും വിഷ്ണു ഭഗവാനെ ഇവിടെ വിളിക്കാറുണ്ട്. ക്ഷേത്രത്തിൽ വന്നു പ്രാർത്ഥിച്ചാൽ ഏതു തരത്തിലുള്ള ദുഃഖങ്ങളും ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. ഒരു ഗ്രാമത്തിന്റെ മുഴുവൻ സംരക്ഷണം ഭഗവാനിൽ അർപ്പിച്ചാണ് ഭക്‌തർ ഇവിടെക്കെത്തുന്നത്.
വിശേഷ ദിവസങ്ങളും പൂജകളും
ജനുവരി - ഫെബ്രുവരി മാസങ്ങളിൽ ആണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുക. തിരുവോണവും അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ ആഘോഷിക്കാറുണ്ട്. നവരാത്രി ദിവസം ഇവിടെ ഭജനകൾ നടത്താറുണ്ട്. വിഷുവും എല്ലാ മലയാള മാസം ഒന്നാം തീയതിയും ഇവിടെ വിശേഷദിവസങ്ങൾ ആണ്.
പുഷ്പാഞ്ജലിയും, പാൽപ്പായസവും, നിറമാലയും ആണ് പ്രധാന വഴിപാടുകൾ.
ദർശന സമയം
രാവിലെ 5.30 മുതൽ 10 വരെ
വൈകിട്ട് 5.30 മുതൽ 8.00 വരെ
മേൽവിലാസം
Koodali
Kannur
phone : 0497 285 8778
Comments
Post a Comment