വടക്കുംനാഥാ സർവ്വം നടത്തും നാഥാ Vadakkumnatha Sarvam Nadathum Natha Lyrics Malayalam

വടക്കുംനാഥാ സർവ്വം നടത്തും നാഥാ (Vadakkumnatha Sarvam Nadathum Natha Malayalam Lyrics) എന്ന ശിവ ഭക്തി ഗാനത്തിന്റെ മലയാളം വരികൾ. ഗംഗാതീർത്ഥം എന്ന 1986-ൽ ഇറങ്ങിയ ഹിന്ദു ഭക്തിഗാനങ്ങൾ നിന്നും ഉള്ളതാണ്. 

സംഗീതം / Music: ടി എസ് രാധാകൃഷ്ണൻ
ഗാനരചന / Lyricist: പി സി അരവിന്ദൻ
ആലാപനം / Singer: കെ ജെ യേശുദാസ്
രാഗം/ : സരസാംഗി
Album: ഗംഗാതീർത്ഥം വാല്യം 1 

വടക്കുംനാഥാ സർവ്വം നടത്തും നാഥാ Vadakkumnatha Sarvam Nadathum Natha Lyrics

വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ x 2
സമാധി കൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ..

പരശുരാമനോടൊത്ത്‌ രജതാദ്രിവിട്ടങ്ങ്‌ പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ x 2
അഭംഗുരം പൊഴിയുംനിൻ പ്രഭയാൽതൃശ്ശിവപുരീ അഭമമാകും തെക്കൻ കൈലമായി
എന്നും ശുഭമെങ്ങും വിളങ്ങീടും ശൈലമായീ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ

വടക്കുംനാഥാ സർവ്വം നടത്തും നാഥാ Vadakkumnatha Sarvam Nadathum Natha Song Lyrics Malayalam


ശംഖുചക്രപ്രതിഷ്‌ഠയും സൂര്യപുഷ്കരിണിയും ശിവശങ്കരവൈഭവം വാഴ്‌ത്തും മതിൽക്കകത്ത്‌ x 2
പ്രദോഷവൃതവും നോറ്റ് ധൃതാതിശേകവുംചെയ്തു പ്രണമിച്ച് പ്രവേശിപ്പൂ സുരലോകത്ത്‌ 
ഭക്തര്‍‍ പ്രപഞ്ചദുഃഖാബ്‌ധിതാണ്ടി മറുതീരത്ത്‌

വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ
സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ
വടക്കുംനാഥാ സര്‍വ്വം നടത്തും നാഥാ

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *