കേരളത്തിലെ തൃശൂർ ജില്ലയിലെ പാണഞ്ചേരിയിൽ ശിവ പ്രതിഷ്ഠയുള്ള ഒരു പുരാതന ഹൈന്ദവ ക്ഷേത്രമാണ് പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം. ശ്രീ പരശുരാമൻ പ്രതിഷ്ഠിക്കപ്പെട്ട 108 ശിവക്ഷേത്രങ്ങളിൽ 11-മത്തെ ക്ഷേത്രമാണ് പാണഞ്ചേരി മഹാദേവ ക്ഷേത്രം.
പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം Pananchery Mudikkode Shiva Temple
പ്രധാന ശ്രീകോവിലിൽ പടിഞ്ഞാറോട്ട് അഭിമുഖമായി സ്ഥിതി ചെയ്യുന്നത്. ധ്യാനനിരതനായിരിക്കുന്ന ശ്രീ പരമേശ്വരന്‍ ആണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ, സിംഹോദരൻ എന്നിവയാണ് പ്രതിഷ്ഠകൾ.
ക്ഷേത്ര ഐതിഹ്യം
ചേര രാജാക്കന്മാരുടെ കാലത്താണ് ക്ഷേത്രം നിർമ്മിച്ചത് എന്ന് വിശ്വസിക്കുന്നു. ബാണാസുരന്റെ കോട്ടയില്‍ പാറാവു നില്‍ക്കേണ്ടി വന്ന ശിവന്‍ അവിടെ നിന്നു മോചിതനായി അന്നത്തെ ബാണന്‍ചെരുവില്‍ (ഇന്നത്തെ പാണഞ്ചേരി) മുനിക്കടവില്‍ വന്നിരുന്നതായി പറയുന്നു. അതിന്റെ പ്രതീകമായുള്ള പല അവശിഷ്ടങ്ങളും വെളളാനി മലയില്‍ കാണാൻ കഴിയും.
ക്ഷേത്ര ഉത്സവം
കുംഭ മാസത്തിലെ ശിവരാത്രി ആണ് പ്രധാന ഉത്സവം.
എങ്ങനെ എത്തിച്ചേരാം
തൃശൂർ പാലക്കാട്ട് റൂട്ടിൽ, തൃശൂരിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ മാറി പാണഞ്ചേരിയിൽ മുടിക്കോട്ട് ജംഗ്ഷൻ അടുത്തയിട്ടു ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Comments
Post a Comment