അടാട്ട് ശിവ വിഷ്ണു ക്ഷേത്രം Adat Shiva Temple Thrissur

തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂര്‍ - ഗുരുവായൂര്‍ - കുന്നംകുളം റോഡില്‍ മുതുവറയ്ക്ക് സമീപം അടാട്ട് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ചിരപുരാതനമായ ശിവ ക്ഷേത്രമാണ് അടാട്ട് മഹാദേവ ക്ഷേത്രം. മഹാദേവനും മഹാവിഷ്ണുവിനും ഇവിടെ പ്രത്യേകം ക്ഷേത്രങ്ങളുണ്ട്.  പരശുരാമൻ പരശുരാമൻ പ്രതിഷ്ഠിച്ച 108  ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ്  അടാട്ട് ശിവ വിഷ്ണു ക്ഷേത്രം.

അടാട്ട് ശിവ വിഷ്ണു ക്ഷേത്രം Adat Shiva Temple Thrissur

പാർവ്വതി സമേതനായ ശിവനാണ് മുഖ്യ പ്രതിഷ്ഠ, അതിനോടൊപ്പം മഹാവിഷ്ണുവിനും പ്രത്യേകമായി ക്ഷേത്രമുണ്ട്. രണ്ടു ക്ഷേത്രങ്ങളും ഒറ്റ ക്ഷേത്രമായി ആണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് ഇത് ശിവ-വിഷ്ണു ക്ഷേത്രം എന്നറിയപ്പെടുന്നത്. ആദ്യം  ശിവക്ഷേത്രമാണ് പണികഴിപ്പിച്ചത്. വിഷ്ണുക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് പരമഭാഗവതനായിരുന്ന വില്വമംഗലം സ്വാമിയാരാണെന്ന് പറയപ്പെടുന്നു. പഴക്കം കൂടുതൽ ശിവക്ഷേത്രത്തിനാണെങ്കിലും നിത്യപൂജകളും ദീപാരാധനയുമെല്ലാം ആദ്യം നടത്തുന്നത് വിഷ്ണുക്ഷേത്രത്തിലാണ്. അതിഥി ദേവോ ഭവഃ എന്ന സങ്കല്പത്തിലാണ് ഇത് നടത്തുന്നതാണ്.  

ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ക്ഷേത്രത്തിനു ആയിരത്തിലധികം വർഷങ്ങളുടെ  പഴക്കമുണ്ടെന്ന് വിശ്വസിക്കുന്നു.


അടാട്ട് ശിവ വിഷ്ണു ക്ഷേത്രം Adat Shiva Temple Thrissur

അടാട്ട് ക്ഷേത്ര പൂജകൾ, വിശേഷങ്ങൾ

വിഷ്ണുക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് പ്രത്യേകം തീർത്ത മുഖപ്പിലാണ് മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണന്റെ പ്രതിഷ്ഠയുണ്ട്. 

കുംഭമാസത്തിൽ നടക്കുന്ന ശിവരാത്രി, ചിങ്ങമാസത്തിൽ നടക്കുന്ന അഷ്ടമിരോഹിണി, വൃശ്ചികമാസത്തിൽ നടക്കുന്ന അയ്യപ്പൻ വിളക്ക് എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. 

അടാട്ടുള്ള പ്രസിദ്ധമായ ചെമ്മങ്ങാട്ട്, കുറൂർ മനകളുടെ കീഴിലാണ് ഈ ക്ഷേത്രങ്ങൾ. ഇവയിൽ ശിവക്ഷേത്രം ചെമ്മങ്ങാട്ട് മന വകയും വിഷ്ണുക്ഷേത്രം കുറൂർ മന വകയുമാണ്.  

ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം 

തൃശ്ശൂർ - ഗുരുവായൂർ/കുന്നംകുളം റോഡിൽ മുതുവറ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു അടാട്ട് റോഡിൽ ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചാൽ ഇവിടെ എത്തി ചേരാം.

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *