ആലപ്പുഴ ജില്ലയിലെ ശിവ ക്ഷേത്രങ്ങൾ Famous Shiva Temples in Alappuzha

ആലപ്പുഴ ജില്ലയിലെ ശിവ ക്ഷേത്രങ്ങൾ Famous Shiva Temples in Alappuzha. കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന ശിവ ക്ഷേത്രങ്ങൾ.  കേരളത്തിന്റെ ആലപ്പുഴ ജില്ലാ ഒട്ടനവധി പുരാതനമായ ശിവ ക്ഷേത്രങ്ങൾ കൊണ്ട് സമ്പന്നമാണ്. ജില്ലയിലെ പ്രധാനപ്പെട്ട മഹാദേവ ക്ഷേത്രങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം 

ആലപ്പുഴ ജില്ലയിലെ ശിവ ക്ഷേത്രങ്ങൾ Famous Shiva Temples in Alappuzha

1. ആനന്ദേശ്വരം മഹാദേവക്ഷേത്രം
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരിനടുത്ത് പാണ്ടനാട്ടിൽ സ്ഥിതിചെയ്യുന്ന പുരാതനക്ഷേത്രമാണ് ആനന്ദേശ്വരം മഹാദേവക്ഷേത്രം. 

2. കണ്ടിയൂർ മഹാദേവ ക്ഷേത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് അച്ചൻകോവിലാറിന്റെ തെക്കേതീരത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ തന്നെ ഏറ്റവും പുരാതന ശിവക്ഷേത്രമാണ് കണ്ടിയൂർ മഹാദേവക്ഷേത്രം.

3. കണ്ണമംഗലം തെക്ക് മഹാദേവ ക്ഷേത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്കടുത്ത് ചെട്ടിക്കുളങ്ങര പഞ്ചായത്തിൽ കണ്ണമംഗലത്ത് പ്രസിദ്ധമായ കണ്ണമംഗലം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. 

4. കളർകോട് മഹാദേവ ക്ഷേത്രം
ആലപ്പുഴ ജില്ലയിൽ നഗരാതൃത്തിക്കുള്ളിൽ കളർകോട് സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കളർകോട് മഹാദേവക്ഷേത്രം.

5. കിരാതൻ കാവ് ശിവക്ഷേത്രം, തഴക്കര
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിൽ വഴുവാടിയിലാണ് ശ്രീകിരാതൻ കാവ് ശിവക്ഷേത്രം.

6. കുടശ്ശനാട് തിരുമണിമംഗലം ശ്രീമഹാദേവർ ക്ഷേത്രം
തിരുമണിമംഗലം ശ്രീമഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് 'കുടശ്ശനാട്' എന്ന ഗ്രാമത്തിൽ ആണ്.


ആലപ്പുഴ ജില്ലയിലെ ശിവ ക്ഷേത്രങ്ങൾ Famous Shiva Temples in Alappuzha
മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം



7. ഗുരുസികാമൻ മഹാദേവക്ഷേത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിൽ പുള്ളീക്കണക്ക എന്ന സ്ഥലത്ത് വിശിഷ്ടമായ ഈ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. 

8. ചെങ്ങന്നൂർ മഹാദേവക്ഷേത്രം
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം. ചെങ്ങന്നൂർ ശിവപാർവതി ക്ഷേത്രം അഥവാ ചെങ്ങന്നൂർ ഭഗവതി ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

9. തളിക്കൽ മഹാദേവ ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലുക്കിൽ ഹരിപ്പാടിനു കിഴക്ക് പള്ളിപ്പാട് ഗ്രാമത്തിൽ കോട്ടയ്ക്കകം കരയിൽ ആണ് തളിക്കൽ മഹാദേവ ക്ഷേത്രം സ്ഥിതി ചെയുന്നത്.

10. തിരു ഐരാണിക്കുളം കളത്തിൽ മഹാദേവക്ഷേത്രം
ആലപ്പുഴയിലെ ചേർത്തല താലൂക്കിലെ പള്ളിപ്പുറം വില്ലേജിലെ പൂച്ചാക്കൽ ഗ്രാമത്തിൽ അരുകുട്ടി റോഡിൽ പള്ളിചന്തക്കു സമീപം സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തിരു ഐരാണിക്കുളം കളത്തിൽ മഹാദേവക്ഷേത്രം. 

11. തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം
നാഗാരാധനയ്ക്ക് പേരുകേട്ട ആലപ്പുഴ ജില്ലയിലെ ഒരു ക്ഷേത്രമാണ് തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം. 

12. തിരുവൈരൂർ മഹാദേവക്ഷേത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് ചുനക്കരയിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് തിരുവൈരൂർ മഹാദേവക്ഷേത്രം.

13. തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം
കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ചേർത്തലയ്ക്കടുത്ത് പാണാവള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം തൃച്ചാറ്റുകുളം ദേശത്തിലെ പ്രമുഖ ക്ഷേത്രമാണ്.

14. പട്ടണക്കാട് മഹാദേവക്ഷേത്രം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പട്ടണക്കാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പട്ടണക്കാട് മഹാദേവക്ഷേത്രം.

15. മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം
ആലപ്പുഴ ജില്ലയിൽ മാന്നാറിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് തൃക്കുരട്ടി മഹാദേവക്ഷേത്രം. ഭൂതത്താന്മാർ കെട്ടിയെന്ന് വിശ്വസിക്കുന്ന മതിൽക്കെട്ട് ഇവിടുത്തെ ഒരു പ്രത്യേകതയാണ്.

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *