കേരളത്തിലെ ഇടുക്കി ജില്ലയിലെ പ്രധാന ക്ഷേത്രങ്ങൾ. കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ഇടുക്കി. ഇടുക്കി ജില്ലാ ഒട്ടനവധി പുരാതന ഹിന്ദു ക്ഷേത്രങ്ങളും, കാവുകളും ആയി സമ്പന്നമാണ്. ഇടുക്കിയിലെ പ്രധാന ഹിന്ദു ക്ഷേത്രങ്ങളുടെ വിവരങ്ങൾ.
ഇടുക്കി ജില്ലയിലെ ക്ഷേത്രങ്ങൾ Temples in Idukki District
1) അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
പുരാതന ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഇടുക്കി ജലാശയത്തിന് അരികിലായി അയ്യപ്പൻകോവിൽ പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. പഴയ ആദി ദ്രാവിഡ സംസ്ക്കാരത്തോട് ബന്ധപ്പെട്ടിരുന്നതുമായ പൈതൃകം ഈ ക്ഷേത്രത്തിനുണ്ടെന്ന് വിശ്വസിക്കുന്നു.
2) അണ്ണാമലനാഥർ ക്ഷേത്രം
ഇടുക്കി തൊടുപുഴക്കു സമീപം സ്ഥിതി ചെയ്യുന്ന അതി പുരാതന ക്ഷേത്രമാണ് അണ്ണാമലനാഥർ ക്ഷേത്രം. ഏകാശിലാപീഠത്തിൽ ശിവനും പാർവതിയും സുബ്രഹ്മണ്യ ഗണപതി സമേതരായി ദർശനം നൽകുന്നു.
3) മംഗളാദേവി കണ്ണകി ക്ഷേത്രം, കുമളി
കേരളത്തിലെ ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്. മംഗളദായിനി സങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളി (കണ്ണകി) ആണ് പ്രതിഷ്ഠ. ചിത്രപൗർണമി നാളിൽ ധാരാളം ഭക്തർ ക്ഷേത്രം സന്ദർശിക്കാറുണ്ട്.
3) ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപുഴ നഗരപ്രദേശത്തോട് ചേർന്നു ഇടവെട്ടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് ഇടവെട്ടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ധന്വന്തരിഭാവത്തോടുകൂടിയ ശ്രീകൃഷ്ണനാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. ഐതിഹ്യപ്രകാരം ഇവിടെ പ്രതിഷ്ഠ നടത്തിയത്, ദ്വാപരയുഗത്തിൽ, പഞ്ചപാണ്ഡവരിൽ നാലാമനായ നകുലനാണ്. കർക്കടകമാസം പതിനാറാം തീയതി നടക്കുന്ന ഔഷധസേവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം.
4) അമരങ്കാവ് വന ദുർഗ്ഗ ക്ഷേത്രം
തൊടുപുഴ നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു കാവാണ് അമരങ്കാവ് വനദുർഗ്ഗാ ദേവീക്ഷേത്രം.
5) പന്നൂർ ശ്രീവരാഹസ്വാമി ക്ഷേത്രം, ഇടുക്കി
കേരളത്തിലെ ചിരപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് പന്നൂർ ശ്രീവരാഹസ്വാമിക്ഷേത്രം. ഭൂമിക്ക് അധിപനായി ശ്രീവരാഹസ്വാമി ഇവിടെ കുടികൊള്ളുന്നു. ഭൂമിസംബന്ധമായ എല്ലാ ദോഷങ്ങൾക്കും ഐശ്വര്യത്തിനും പ്രത്യേക പൂജകൾ.
6) വെണ്മണി ശ്രീ മഹാദേവി ക്ഷേത്രം, ഇടുക്കി
ഇടുക്കി ജില്ലയിലെ വെണ്മണിയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ദേവീക്ഷേത്രമാണ് വെൺമണി ശ്രീ മഹാദേവി ക്ഷേത്രം. കാലാകാലങ്ങളായി കാടുകയറി ക്ഷേത്ര വിധി പ്രകാരം പൂജകൾ ഒന്നും നടക്കാതെ വിളക്ക് വച്ചുള്ള ആരധാന മാത്രം മാണ് നടക്കുന്നത്. ഈ ക്ഷേത്രം ഇപ്പോൾ പുനരുദ്ധാരണം ചെയ്യാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. ക്ഷേത്രത്തിനോട് ചേർന്ന് തന്നെ അതിമനോഹരമായ രണ്ട് കാവുകളും കാണാം.
7) നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഇടുക്കി
8) ഉറവപ്പാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപുഴ മുനിസിപ്പാലിറ്റി പരിധിക്കുള്ളിൽ ഒളമറ്റം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ബാലസുബ്രഹ്മണ്യൻ ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രം പഴനിയെ അനുസ്മരിപ്പിക്കും വിധം തറ നിരപ്പൽ നിന്ന് അഞ്ഞൂറ് അടി ഉയരത്തിൽ വലിയ ഒരു പാറയുടെ മുകളിൽ സ്ഥിതി ചെയ്യുന്നു.
9) കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ കാഞ്ഞിരമറ്റത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഇടുക്കി ജില്ലയിലെ ഏക ശിവാലയം കൂടിയാണിത്. ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠയായ പരമശിവൻ പടിഞ്ഞാറ് ദർശനം നൽകി.
![]() |
കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം |
10) കാരിക്കോട് ശ്രീഭഗവതി ക്ഷേത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിനു സമീപം കാരിക്കോട് സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രമാണ് കാരിക്കോട് ഭഗവതി ക്ഷേത്രം. പ്രധാന പ്രതിഷ്ഠ ഭദ്രകാളിയായ കാരിക്കോട്ടമ്മ.
11) തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തൊടുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് തൊടുപുഴയാറിന്റെ വടക്കേക്കരയിൽ സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണ് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ചതുർബാഹുവായ മഹാവിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. എന്നാൽ, ബകവധാനന്തരം അമിതമായ വിശപ്പോടെയിരിയ്ക്കുന്ന ബാലകൃഷ്ണനായാണ് ഇവിടെ പ്രതിഷ്ഠയുടെ സങ്കല്പം.
12) മണക്കാട് നരസിംഹസ്വാമി ക്ഷേത്രം
തൊടുപുഴ താലുക്കിൽ മണക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ഒരു ക്ഷേത്രം ആണ് മണക്കാട് നരസിംഹ സ്വാമി ക്ഷേത്രം. ഇപ്പോൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. നരസിംഹ സ്വാമി ആണ് ഇവിടത്തെ മുഖ്യ പ്രതിഷ്ഠ.
13) വള്ളിയാനിക്കാട്ട് ഭഗവതി ക്ഷേത്രം
തൊടുപുഴ താലൂക്കിലെ കുമാരമംഗലം പഞ്ചായത്തിൽ കുമാരമംഗലം ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷഠ ഭദ്രകാളി ആണ്. ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിനോട് അനുബന്ധിച്ച് നടക്കുന്ന മുടിയേറ്റ് പ്രസിദ്ധമാണ്.
14) ശ്രീ സ്വയം പ്രഭാദേവീ ക്ഷേത്രം പുറ്റടി, ഇടുക്കി
15) കൈതക്കുളങ്ങര ഭഗവതി ക്ഷേത്രം, കരിങ്കുന്നം, ഇടുക്കി
16) ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇടുക്കി
ഇടുക്കി ജില്ലയിലെ തൊടുപുഴയ്‌ക്കടുത്തുള്ള ഇടവെട്ടി എന്ന സ്ഥലത്താണ് ഇടവെട്ടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എല്ലാ വര്‍ഷവും കര്‍ക്കടകം 16-ന് ക്ഷേത്രത്തിൽ നടത്തി വരുന്നു ഔഷധസേവ വളരെ പ്രസിദ്ധമാണ്.
17) സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മൂന്നാർ
18) നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഇടുക്കി
19) ശ്രീ ധർമശാസ്താ ക്ഷേത്രം കട്ടപ്പന, ഇടുക്കി
20) വണ്ടൻമേട് മഹാഗണപതി ക്ഷേത്രം, ഇടുക്കി
ഗണപതി മൂലപ്രതിഷ്ഠയായിട്ടുള്ള ഇടുക്കി ജില്ലയിലെ ഏക ക്ഷേത്രമാണ് വണ്ടൻമേട് ശ്രീ മഹാഗണപതി ക്ഷേത്രം.
Comments
Post a Comment