ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം Guruvayoorambalam Sree Vaikuntam Malayalam Lyrics

ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം Guruvayoorambalam Sree Vaikuntam Malayalam Lyrics. ഗുരുവായൂർ അമ്പലം ശ്രീവൈകുണ്ഠം എന്ന ഹിന്ദു ഭക്തിഗാനങ്ങള്‍ വരികൾ. പുഷ്പാഞ്ജലി എന്ന ഹിന്ദു ഭക്തി ആൽബം നിന്നുള്ളത് ആണ് ഈ പ്രശസ്തമായ ഗാനം. 

വര്‍ഷം - 1981
സംഗീതം - പി കെ കേശവൻ നമ്പൂതിരി
ഗാനരചന - എസ്‌ രമേശന്‍ നായര്‍
ഗായകൻ - പി ജയചന്ദ്രൻ
രാഗം - കുറിഞ്ഞി

ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം Guruvayoorambalam Sree Vaikuntam Malayalam Lyrics

ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
അവിടത്തെ ശംഖമാണെന്റെ കണ്ഠം..
കാളീന്ദിപോലെ ജനപ്രവാഹം..
ഇത് കാല്ക്കലേയ്ക്കോ വാകച്ചാര്‍ത്തിലേയ്ക്കോ
(ഗുരുവായൂരമ്പലം...)

പൂന്താനപ്പാനയിലെ പനിനീരുചുരക്കും
പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി.. (2)
കുടമണിയാട്ടുന്നോരെന്റെ മനസ്സോടക്കുഴലായി
തീര്‍ന്നുവല്ലോ.. പൊന്നോടക്കുഴലായിത്തീര്‍ന്നുവല്ലോ
(ഗുരുവായൂരമ്പലം...)

നാരായണീയത്തിന്‍ ദശകങ്ങള്‍ താണ്ടി
നാമജപങ്ങളില്‍ തങ്ങി.. (2)
സന്താനഗോപാലം ആടുമീ ബ്രാഹ്മണ
സങ്കടം തീര്‍ക്കണമേ.. ജീവിതമണ്‍‌കുടം കാക്കണമേ

ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം..
അവിടത്തെ ശംഖമാണെന്റെ കണ്ഠം..
കാളീന്ദിപോലെ ജനപ്രവാഹം..
ഇത് കാല്ക്കലേയ്ക്കോ വാകച്ചാര്‍ത്തിലേയ്ക്കോ

ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം Guruvayoorambalam Sree Vaikuntam Malayalam LyricsComments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *