മധൂർ അനന്തേശ്വര വിനായക ക്ഷേത്രം കാസർഗോഡ് Madhur Anantheshwara Vinayaka Temple Kasaragod

കാസർഗോഡ് ജില്ലയിലെ മധൂർ എന്ന സ്ഥലത്താണ് മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം (Madhur Shree Madanantheshwara Siddi Vinayaka Temple) സ്ഥിതി ചെയ്യുന്നത്. മധൂർ അനന്തേശ്വര വിനായക ക്ഷേത്രം ഒരു ശിവ ക്ഷേത്രമാണ് എങ്കിലും ഗണപതിയുടെ പ്രതിഷ്ഠയ്ക്കാണ് ഇവിടെ കൂടുതൽ പ്രാധാന്യം. 

മധൂർ അനന്തേശ്വര വിനായക ക്ഷേത്രം Madhur Temple Kasaragod

മധൂർ ക്ഷേത്രത്തിലെ ഗണപതി ഭഗവാൻ വളരെയധികം വലിപ്പമുള്ളതാണ്. ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്നു എന്നാണ് പറയുന്നത്. മധുവാഹിനി നദി ക്ഷേത്രത്തിനടുത്തായി ആണ് ഒഴുകുന്നത്. ആദ്യകാലത്തു ഉയരത്തിലാണ് ഗണപതി വിഗ്രഹം വളർന്നു കൊണ്ടിരുന്നത്. അങ്ങനെ ഒരിക്കൽ ഒരു സ്ത്രീ അവിടെ ദർശനം നടത്തുന്ന സമയത്തു വിഗ്രഹം നോക്കി ഉയരത്തിൽ വളരരുതെന്നും, വീതിയിൽ വളരാനും പറഞ്ഞു. പിന്നീട്  അത് പോലെ വളരാനും തുടങ്ങി. 

ശിവൻ കിഴക്കോട്ടും ഗണപതി തെക്കോട്ടും അഭിമുഖമായി വാഴുന്നു. കാശീവിശ്വനാഥൻ, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാപരമേശ്വരി, വീരഭദ്രൻ, നാഗദൈവങ്ങൾ, ഗുളികൻ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. ജീവിതത്തിലെ ഏതൊരു വിധ തടസ്സങ്ങൾ മാറാനും മധൂർ അനന്തേശ്വര വിനായക ക്ഷേത്രത്തിൽ വന്നു പ്രാർത്ഥിക്കുന്നത് ഉത്തമം ആണ്. 

മധൂർ അനന്തേശ്വര വിനായക ക്ഷേത്രം കാസർഗോഡ് Madhur Temple Kasaragod

ഐതീഹ്യം 

ശിവക്ഷേത്രമായിരുന്ന ഇവിടെ പൂജിക്കാൻ വന്ന പൂജാരിമാരോടൊപ്പം ഉണ്ടായിരുന്ന കുട്ടികൾ കളികളിൽ ഏർപെട്ടുകൊണ്ടിരിക്കെ ക്ഷേത്ര ചുമരിൽ ഒരു ഗണപതി വിഗ്രഹം ഉണ്ടാക്കുകയും, പൂജ ചെയ്തു പച്ചയപ്പം നിവേദ്യമായി സമർപ്പിക്കുകയും ചെയ്തു. ഇത് കണ്ട പൂജാരിമാർ പ്രശ്‌നം വയ്ക്കുകയും അവിടെ ഗണപതി സാന്നിധ്യം ഉണ്ടെന്നു മനസിലാക്കുകയും ചെയ്തു. അങ്ങനെ പച്ചയപ്പം തന്നെ നിവേദ്യം ആയി നൽകി ഗണപതി ഭഗവാനെ പൂജിക്കാനും തുടങ്ങി. 

ക്ഷേത്ര പ്രത്യേകതകൾ 

ടിപ്പുവിന്റെ പടയോട്ട സമയത്തു ഈ ക്ഷേത്രം ആക്രമിച്ചിരുന്നു. എന്നാൽ ടിപ്പു ഇവിടെ എത്തിയപ്പോൾ ദാഹം തോന്നുകയും ക്ഷേത്ര കിണറിൽ നിന്ന് വെള്ളം കുടിക്കുകയും ചെയ്തു. അങ്ങനെ മനസ് മാറി ക്ഷേത്രത്തെ നശിപ്പിക്കാതെ പോയി എന്നാണ് കഥകൾ പറയുന്നത്. ക്ഷേത്രത്തിന്റെ വാസ്തു വിദ്യ വളരെ ഭംഗിയുള്ളതാണ്. മഹാദേവന്റെ ശ്രീകോവിലിനു പുറകിലായി പാർവ്വതി ദേവിയുടെ സാന്നിധ്യം ഉണ്ടെന്നു വിശ്വസിക്കുന്നു. ക്ഷേത്രത്തിൽ വേദ ക്ലാസുകൾ നടത്താറുണ്ട്. 

വിശേഷദിവസങ്ങളും പൂജകളും 

മൂടപ്പ സേവയാണ് ഇവിടുത്തെ പ്രധാന ഉത്സവം എന്നാൽ ഇന്ന് അത് നടത്തി പോരുന്നില്ല. ഗണപതിയെ ഉണ്ണിയൊപ്പം കൊണ്ട് മൂടുകയാണ് ആ ദിവസം ചെയ്യുന്നത്. ഗണേശ ചതുർത്ഥിയും മധുർ ബേടിയും ഇവിടെ ആഘോഷിക്കാറുണ്ട്. ഉണ്ണിയപ്പമാണ് പ്രധാന പ്രസാദം. വഴിപാടായി ഗണപതിക്ക് ഉദയാസ്തമന പൂജ നടത്താറുണ്ട്. 

ദിവസവും രാവിലെ 8 മണി, ഉച്ചയ്ക്ക് 12.30, രാത്രി 8 മണി എന്നീ സമയങ്ങളിൽ ആണ് പൂജകൾ നടക്കുക. 


Madhur Temple Kasaragod



കാസർഗോഡ് പട്ടണത്തിൽ നിന്നും 8 കിലോമീറ്റർ അകലെയാണ് മധൂർ അനന്തേശ്വര വിനായക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

മേൽവിലാസം 

Madhur Temple
Madhur
Kasaragod
Kerala 671124
Phone: 04994 240 240

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *