പുറവൂർ ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രം കണ്ണൂർ Puravoor Sree Lakshmi Narasimha Swami Temple Kannur

കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് പുറവൂർ ശ്രീ ലക്ഷ്മീ നരസിംഹ സ്വാമി ക്ഷേത്രം. ശ്രീ ലക്ഷ്മി സമേതനായ നരസിംഹ മൂർത്തിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 

പുറവൂർ ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രം Puravoor Sree Lakshmi Narasimha Swami Temple

ആയിരം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനു എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ കിണർ മാത്രം അവശേഷിക്കെ ബാക്കിയെല്ലാം ഒരു കാലത്തു നശിച്ചു പോയി എന്ന് പറയപ്പെടുന്നു. പിന്നീട് ക്ഷേത്രം പുനഃരുദ്ധാരണം  ചെയ്യുകയായിരുന്നു. ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല്യ പ്രശ്‌നത്തെ തുടർന്നായിരുന്നു ഇത്. അങ്ങനെ പ്രശ്‌നം വച്ചതിൽ നിന്നും, നശിച്ചു പോയെങ്കിലും ക്ഷേത്രത്തിൽ ദേവന്മാരുടെ സാന്നിധ്യം ഉണ്ടെന്നാണ് കണ്ടത്. ശാന്ത സ്വരൂപത്തിലുള്ള നരസിംഹമൂർത്തിയുടെ എല്ലാ അനുഗ്രഹവും നിറഞ്ഞതാണ് ക്ഷേത്രം.

പുറവൂർ ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രം കണ്ണൂർ Puravoor Sree Lakshmi Narasimha Swami Temple Kannur


ഗണപതി, ശാസ്താവ് എന്നിവരാണ് ഉപദേവന്മാർ. യോഗീശ്വരനും ക്ഷേത്രത്തിൽ സ്ഥാനമുണ്ട്. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങി ഏതൊരു കർമത്തിന്റെ ഫലം കാണുന്നതിനും ഇവിടെ വന്നു പ്രാർത്ഥിച്ചാൽ മതിയെന്നാണ് വിശ്വാസം. കുറുമാത്തൂർ ഇല്ലക്കാരാണ് ക്ഷേത്ര ഭരണം നടത്തുന്നത്.


പുറവൂർ ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രം കണ്ണൂർ Puravoor Sree Lakshmi Narasimha Temple Kannur

വിശേഷദിവസങ്ങളും പൂജകളും 

മീന മാസത്തിലാണ് പുനഃപ്രതിഷ്ഠ വാർഷികം നടക്കുന്നത്. തിരുവോണ നാളിലും ഇവിടെ വിശേഷ പൂജകൾ നടക്കുന്നു. മലയാള മാസത്തിലെ ആദ്യ ചൊവ്വാഴ്ചയും ഇവിടെ ഏറെ പ്രധാന പെട്ടതാണ്.

 ലക്ഷ്മി നാരായണ പൂജ, ലക്ഷ്മി നരസിംഹപൂജ, സുദർശനപൂജ, ശനി പൂജ, ഗുരുതി പൂജ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. 

വൃശ്ചിക മാസത്തിലാണ് കൊടിയേറ്റുത്സവം നടക്കുന്നത്. ശ്രീകൃഷ്ണ ജയന്തി, നരസിംഹ ജയന്തി, വിനായക ചതുര്‍ത്ഥി, ശിവരാത്രി, മഹാനവമി, വിജയ ദശമി എന്നി വിശിഷ്ട ദിവസങ്ങളും ഇവിടെ ആചരിക്കാറുണ്ട്. 

ദർശന സമയം

രാവിലെ 5.30 മുതൽ 9.30 വരെ 

വൈകിട്ട് 5.30 മുതൽ  8.00 വരെ 

പുറവൂർ ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രം മേൽവിലാസം 

Puravoor Sree Lakshmi Narasimha Swami Temple
Mayyil Kanhirode Rd
Puravoor
Kerala 670592
Phone: 0497 285 8781

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *