തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രം പത്തനംതിട്ട Thiruvalla Sree Vallabha Temple Kerala

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ആണ് തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. 108 വിഷ്ണുക്ഷേത്രങ്ങളിൽ ഒന്നാണ്  തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രം. 

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രം Thiruvalla Sree Vallabha Temple Pathanamthitta

ശ്രീവല്ലഭ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ മഹാവിഷ്ണുവും, സുദർശന മൂർത്തിയുമാണ്. ഇവിടെ മഹാവിഷ്ണുവിന്റെ മറ്റൊരു പേരായി അറിയപ്പെടുന്നത് ശ്രീവല്ലഭൻ എന്നാണ്. വളരെയേറെ പഴക്കമുള്ള വലിയൊരു ക്ഷേത്രചുറ്റുപാടാണ് ഇവിടെ ഉള്ളത്. മഹാവിഷ്ണുവിന്റെ ദർശനം കിഴക്കോട്ടും, സുദർശന മൂർത്തിയുടെ ദർശനം പടിഞ്ഞാറോട്ടുമാണ്. ചതുർബാഹു രൂപത്തിലാണ് മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ. 

 ഗണപതി, അയ്യപ്പൻ, ദക്ഷിണാമൂർത്തി, വരാഹമൂർത്തി, വിഷ്വക്സേനൻ, ഗരുഡൻ, അയയക്ഷി, മായയക്ഷി, നാഗദൈവങ്ങൾ, ദുർവ്വാസാവ്‌, വേദവ്യാസൻ, കുരയപ്പൻ, എന്നിവരാണ് ഇവിടുത്തെ ഉപദേവതകൾ. 

തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം പത്തനംതിട്ട Sree Vallabha Temple Pathanamthitta

ക്ഷേത്രത്തിൽ പ്രത്യേകത 

വളരെ വലിയ വിസ്‌തീർണമുള്ള ക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം. വട്ട ശ്രീകോവിലാണ്  ഇവിടെയുള്ളത്. കരിങ്കല്ലിൽ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ചെമ്പു മേഞ്ഞ നാലമ്പലം ആണ്. ചുവർ ചിത്രങ്ങൾ ഒന്നും തന്നെ ഇവിടെ കാണാൻ കഴിയില്ല. രണ്ടു നമസ്കാര മണ്ഡപങ്ങൾ ആണ് ഇവിടെയുള്ളത്. ഇവിടെ രാമായണം, ഭാഗവതം എന്നെ ഐതിഹാസിക കഥകളുടെ ദാരുശില്പങ്ങൾ കാണാൻ കഴിയും. സുദർശനമൂർത്തിയുടെ വിഗ്രഹം പഞ്ചലോഹം കൊണ്ടുള്ളതാണ്. അത്യുഗ്രമൂർത്തിയായ ഭഗവാന് എട്ടു കൈകളാണ് ഉള്ളത്. ഗരുഡ ഭഗവാന്റെ വിഗ്രഹവും പഞ്ചലോഹമാണ്. 

വിശേഷ ദിവസങ്ങളും പൂജകളും 

കുംഭമാസത്തിലാണ് പത്തു ദിവസത്തെ കൊടിയേറ്റുത്സവം വരുന്നത്. പൂയം നാളിൽ ആണ് ഉത്സവത്തിന്റെ ആറാട്ടു. ഉത്സവത്തോടു അനുബന്ധിച്ചു നടക്കുന്ന ചടങ്ങാണ് ഉത്ര ശ്രീബലി. നിത്യവും അഞ്ചു നേരം പൂജകളും മൂന്ന് ശീവേലികളും ആണ് ക്ഷേത്രത്തിൽ ഉള്ളത്. പാളയിലയിലെ ചോറും പടറ്റിപ്പഴ നിവേദ്യവുമാണ് മഹാവിഷ്ണുവിനുള്ള വഴിപാടുകൾ. 

കടുമ്പായസം, അരവണ, രക്തപുഷ്പാഞ്ജലി, ശത്രുസംഹാരപുഷ്പാഞ്ജലി എന്നിവ സുദർശന മൂർത്തിക്കു ചെയ്യുന്നു.  കൂടാതെ കഥകളി നടത്തുന്നതും ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ്. 


തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രം പത്തനംതിട്ട Thiruvalla Sree Vallabha Temple Kerala

ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം 

തിരുവല്ലയിൽ നിന്നും 2 മീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

ശ്രീവല്ലഭ ക്ഷേത്ര മേൽവിലാസം 

Sree Vallabha Temple
Sree Vallabha Temple Road
Thiruvalla
Pathanamthitta
Kerala 689102

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *