വടുവത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവനന്തപുരം Vaduvathu Mahavishnu Temple Thiruvananthapuram

പ്രസിദ്ധമായ വടുവൊത്ത ശ്രീ മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറയിൽ ആണ്. ജന്മനക്ഷത്ര വൃക്ഷങ്ങളെ പൂജ ചെയ്യുവാൻ കഴിയുന്നു എന്നതാണ് ഈ വടുവത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ സവിശേഷത.

വടുവത്ത്  ശ്രീ മഹാവിഷ്ണു ക്ഷേത്രം Sri Vaduvathu Mahavishnu Temple

പ്രധാന പ്രതിഷ്ഠയായ മഹാവിഷ്ണുവിനെ ശംഖു ചക്ര ഗദാ പദ്മധാരിയായി ആണ് കാണാൻ കഴിയുക. ഭഗവാന്റെ ദർശനം കിഴക്കു വശത്തേക്കാണ്. വിശാലമായ ക്ഷേത്രമാണിത്. പ്രകൃതി ഭംഗി കൊണ്ട് നിറഞ്ഞതാണ് ക്ഷേത്രം. ദിവ്യമായ രുദ്രാക്ഷമരവും ഇവിടെ കാണാൻ സാധിക്കും.

ദക്ഷിണാമൂർത്തി,ശാസ്താവ്, ദേവി, നാഗദൈവങ്ങൾ, പരബ്രഹ്മങ്ങൾ, യോഗീശ്വരൻ എന്നിവരാണ് ഉപദേവതകൾ. 

ആദ്യകാലത്തു ക്ഷേത്രം പ്രകൃതിക്ഷോഭത്തിൽ നശിച്ചു പോയിരുന്നു. അന്നത്തെ രാജാവാണ് പിന്നീട് ക്ഷേത്രം പുനഃരുദ്ധാരണം നടത്തിയത്. മുട്ടത്തറ വടുവൊത്ത ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റിന് കീഴിലാണ് ഇപ്പോ ക്ഷേത്രം. 


വടുവത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവനന്തപുരം Vaduvathu Mahavishnu Temple Thiruvananthapuram

ക്ഷേത്രപ്രത്യേകതകൾ 

നക്ഷത്രവനം നിർമ്മിച്ച് സംരക്ഷിക്കുന്നു എന്ന പ്രത്യേകത വടുവത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനു ഉണ്ട്. വട്ടശ്രീകോവിലാണ് ഇവിടെ ഉള്ളത്. തിരുവിതാംകൂർ രാജ കുടുംബത്തിലെ അംഗങ്ങൾ ആയുധ അഭ്യാസം തുടങ്ങുമ്പോൾ ആദ്യം ഇവിടെ വന്നു പ്രാർത്ഥിക്കാറുണ്ട്. ആദ്യകാലത്തു ക്ഷേത്ര കുളവും ആനക്കൊട്ടിലും ഉണ്ടായിരുന്നു. ഇന്ന് ഗോശാല ക്ഷേത്രത്തിൽ കാണാൻ കഴിയും. ആദ്യം മഠത്തിനു കീഴിലായിരുന്ന ക്ഷേത്രം പിന്നീട് ഭക്‌തജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. 

വിശേഷ ദിവസങ്ങളും പൂജകളും 

തുലാമാസത്തിലാണ് ഉത്സവം നടക്കുന്നത്. ശ്രീപദ്മനാഭ സ്വാമിയോടൊപ്പം തിരുവോണം നാളിൽ ശംഖുമുഖത്തു വച്ചാണ് ആറാട്ടു നടക്കുക. 

ഉപദേവതയായ ദേവിയുടെ പ്രതിഷ്ഠവാർഷിക ഉത്സവം നടക്കുന്നത് മകരമാസത്തിലെ മകയിരം നാളിലാണ്. അന്നെ ദിവസം പൊങ്കാലയും നടക്കുന്നു. 

വ്യാഴാഴ്ച ദിവസം ക്ഷേത്രത്തിനു വളരെ പ്രധാനപെട്ടതാണ്. മൂന്ന് നേരവും പൂജകൾ നടക്കുന്നു. കാര്യസിദ്ധിക്കുള്ള പ്രധാന വഴിപാടുകൾ ഉദയാസ്തമയ പൂജ, വെണ്ണമുഴുക്കാപ്പ്, പാല്‍പായസ നിവേദ്യം, നെയ് വിളക്ക്  എന്നിവയാണ്. കൂടാതെ ഭക്‌തർ ഇവിടെ പശുക്കളെ നടയ്ക്കു വയ്ക്കാറുണ്ട്


വടുവൊത്ത ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവനന്തപുരം

മേൽവിലാസം 

വടുവത്ത്  ശ്രീ മഹാവിഷ്ണു ക്ഷേത്രം
മുട്ടത്തറ
വള്ളക്കടവ് പി.ഒ, 
തിരുവനന്തപുരം 
ഫോണ്‍: 0471 – 2503642


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *