തിരുവിതാംകൂർ ദേവസ്വം ബോർഡ് വക വെട്ടിക്കവല മഹാദേവ ക്ഷേത്രം കുംഭ തിരുവാതിര മഹോത്സവം 2024.
കുംഭ തിരുവാതിര മഹോത്സവം 2024
2024 ഫെബ്രുവരി 11 മുതൽ 20 വരെ (1199 മകരം 28 മുതൽ കുംഭം 7 വരെ) കൊട്ടാരക്കര ഗ്രൂപ്പിൽപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് വക അതിപ്രശസ്‌തവും ചരിത്ര പ്രാധാന്യമുള്ളതുമായ വെട്ടിക്കവല ശ്രീമഹാക്ഷേത്രങ്ങളിലെ ആട്ട വിശേഷങ്ങളിൽ അതീവ പ്രാധാന്യമുള്ള കുംഭ തിരുവാതിര മഹോത്സവം 1199 മകരം 25 (2024 ഫെബ്രുവരി 11) ഞായറാഴ്ച തൃക്കൊടിയേറി 1199 കുഭം 7 (2024 ഫെബ്രുവരി 201 ചൊവ്വാഴ്ച്ച തൃക്കൊടിയിറങ്ങി ആറാട്ടോടു കൂടി സമാപിക്കുകയാണ്.
നിരവധി വർഷങ്ങളായി ആലോചനയിലുള്ള വെട്ടിക്കവലപുരം - കുടമാറ്റം, ആനനീരാട്ട്, ആനയൂട്ട് തൃശൂർപൂരം ഫെയിം വാദ്യമേള പ്രമാണം എന്നീ സവിശേഷ പുരാഘോഷ പരിപാടികളും, ദേവഹിത പ്രകാരം ഈ വർഷം പള്ളിവേട്ട ദിവസം സമാരംഭിക്കുകയാണ്.
ഒന്നാം ഉത്സവം മുതൽ ആറാട്ട് ദിവസം വരെ ഭക്തജനങ്ങളുടെ വഴിപാടായി മേലുട്ട് ക്ഷേത്രം തന്ത്രിമുഖ്യൻ ബ്രഹ്‌മശ്രീ ചെങ്ങന്നൂർ താഴമൺ കണ്‌ഠരരു മഹേഷ് മോഹനരുവിൻ്റെയും കീഴൂട്ട് ക്ഷേത്രം തന്ത്രിമുഖ്യൻ ബ്രഹിമശ്രീ ആദിശ്ശമംഗലം കേശവരുവാസുദേവരുവിൻ്റേയും മുഖ്യകാർമ്മികത്വത്തിൽ, മുഴുക്കാപ്പ് വഴിപാടിനു പകരം മഹാദേവൻമാർക്ക് ഏറ്റവും പ്രീയമായ കളഭാഭിഷേകവും സമാരംഭിക്കുകയാണ്. ഭക്തജനങ്ങൾക്ക് കുടുംബ സമേതം ഈ വഴിപാടിൽ ആദ്യാവസാനം പങ്കെടുത്ത് സായൂജ്യമടയുവാനുള്ള സൗകര്യവും ഉപദേശക സമിതി സജ്ജമാക്കിയിട്ടുണ്ട്.
ഒന്നാം ഉത്സവം മുതൽ പത്താം ഉത്സവം വരെ വെട്ടിക്കവലയെ ഉത്സവാന്തരീക്ഷത്തിൻ്റെ പാരമ്യതയിൽ എത്തിക്കുവാനും ഭക്തജന സമൂഹത്തിനും നാട്ടുകാർക്കും വിദൂരദേശ വാസികൾക്കും കുടുംബ സമേതം മാനസ്സികോല്ലാസം ലഭ്യമാകുവാനും വെട്ടിക്കവല ഫെസ്റ്റും സമാരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഉപദേശക സമിതിയും നാട്ടുകാരും എന്ന സന്തോഷ വാർത്തയും അറിയിക്കുന്നു.
എല്ലാ അർത്ഥത്തിലും നമ്മുടെ നാടിൻ്റെ ദേശീയോത്സവമായിമാരുന്ന ഈ വർഷത്തെ വെട്ടിക്കവല - തിരുവാതിര മഹോത്സവം പരിപൂർണ്ണ വിജയമാക്കുവാൻ മുഴുവൻ ഭക്തജനങ്ങളുടെയും നാട്ടുകാരുടേയും സുമനസ്സുകളുടേയും അകമഴിഞ്ഞ സാന്നിദ്ധ്യ സഹായസഹകരണം ഭഗവത് നാമത്തിൽ അഭ്യർത്ഥിച്ചുകൊള്ളുന്നു.
ക്ഷേത്രത്തിൽ എത്തിച്ചേരാൻ
കൊട്ടാരക്കരയിലെ വെട്ടിക്കവല ഗ്രാമപ്പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതാണ് വെട്ടിക്കവല മഹാക്ഷേത്രങ്ങൾ.
കൊട്ടാരക്കര ബസ് സ്റ്റേഷനിൽ നിന്നും 15 മിനിറ്റ് ഇടവിട്ട് വെട്ടിക്കവല കവല വഴി കോക്കാട്, ചക്കുവരക്കൽ, കോട്ടവട്ടം, പുനലൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ സർവിസ് നടത്തുന്നു. ദേശീയപാത 208 വഴിയിൽ ചെങ്ങമനാട് നിന്നും വാഹനത്തിൽ അഞ്ചു മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെ എത്താം.
Comments
Post a Comment