നിത്യപാരായണ ശ്ലോകങ്ങൾ Daily Prayers for Hindus

ഹൈന്ദവ  വിശ്വാസം അനുസരിച്ചു ഓരോ ദിവസവും ആ ദിവസത്തിന് അനുയോജ്യനായ ഈശ്വരനെ ധ്യാനിക്കുക ആവശ്യമുള്ള കാര്യമാണ്. എന്നാൽ അതിനോടൊപ്പം അതെ ഈശ്വരന്റെ മന്ത്രങ്ങൾ ചൊല്ലുക എന്നുള്ളതും ഐശ്വര്യ ദായകമാണ്. നിത്യേനെ ഇത്തരം ശ്ലോകങ്ങൾ ചൊല്ലുന്നത് മനസിനും ശരീരത്തിനും യശസ്സ് വർദ്ധിപ്പിക്കുന്നു. ഓരോ ദിവസം ഓരോ നേരം ചൊല്ലേണ്ട രീതിയിൽ ശ്ലോകങ്ങളുണ്ട്. 

നിത്യപാരായണ ശ്ലോകങ്ങൾ Hinduism Daily Prayers

പ്രഭാത ശ്ലോകം

കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതി!
കരമൂലേ സ്ഥിതാ ഗൗരീ പ്രഭാതേ കര ദർശനം !!

പ്രഭാത ഭൂമി വന്ദന ശ്ലോകം

സമുദ്രവസനേ ദേവീ പർവത സ്തന മണ്ഡലേ!
വിഷ്ണുപത്നി നമസ്തുഭ്യം, പാദസ്പർശം ക്ഷമസ്വമേ!

സൂര്യോദയ ശ്ലോകം

ബ്രഹ്മസ്വരൂപമുദയേ മധ്യാഹ്നേതു മഹേശ്വരം!
സായം ധ്യായേത്സദാ വിഷ്ണും ത്രിമൂർതിംച ദിവാകരം !!

സ്നാന ശ്ലോകം

ഗംഗേ ച യമുനേ ചൈവ ഗോദാവരീ സരസ്വതി
നർമദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു !!

ഭസ്മധാരണ ശ്ലോകം

ശ്രീകരം ച പവിത്രം ച ശോക പാപ നിവാരണം !
ലോകേ വശീകരം പുംസാം ഭസ്മം ത്രൈലോക്യ പാവനം!!

ഭോജന പൂർവ്വ ശ്ലോകം

ബ്രഹ്മാർപ്പണം ബ്രഹ്മ ഹവിഃ ബ്രഹ്മാഗ്നൗ ബ്രഹ്മണാഹൂതം!
ബ്രഹ്മൈവ തേന ഗംതവ്യം ബ്രഹ്മ കർമ സമാധിനഃ !!
അഹം വൈശ്വാനരോ ഭൂത്വാ പ്രാണി നാം ദേഹ-മാശ്രിതഃ !
പ്രാണാപാന സമാ യുക്തഃ പചാമ്യന്നം ചതുര്വിധം !!
ത്വദീയം വസ്തു ഗോവിന്ദ തുഭ്യമേവ സമർപ്പയേ!
ഗൃഹാണ സുമുഖോ ഭൂത്വാ പ്രസീദ പരമേശ്വരാ!!

ഭോജനാനന്തര ശ്ലോകം

അഗസ്ത്യം വൈനതേയം ച ശമീം ച ബജബാലനം!
ആഹാര പരിണാമാർത്ഥം സ്മരാ മി ച വ്യകോദരം.

നിത്യപാരായണ ശ്ലോകങ്ങൾ Daily Prayers for Hindus

സന്ധ്യാ ദീപ ദർശന ശ്ലോകം

ദീപം ജ്യോതി പരബ്രഹ്മ ദീപംസർവതമോപഹം!
ദീപേന സാധ്യതേ സർവ്വം 
സന്ധ്യാ ദീപം നമോ സ്തുതേ !!

നിദ്രാ ശ്ലോകം

രാമം ഹനുമന്തം വൈനതേയം വൃകോദരം!
ശയനേ യഃ സ്മരേന്നിത്യം ദുഃസ്വപ്ന-സ്തസ്യനശ്യതി !!

കാര്യ പ്രാരംഭ ശ്ലോകം

വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ !
നിർവിഘ്നം കുരുമേ ദേവ 
സർവ കാര്യേഷു സർവദാ!!

ഗായത്രി മന്ത്രം

ഓം ഭൂർഭൂവസ്സുവഃ ! 
തത്സ’വിതുർവരേണ്യം! 
ഭർഗോ’ ദേവസ്യ ‘ ധീമഹി !
ധിയോ യോ നഃ പ്രചോദയാത’ത് !!

ഹനുമത് സ്തോത്രം 

മനോജവം മാരുത തുല്യവേഗം 
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം!
വാതാത്മജം വാനരയൂഥ മുഖ്യം 
ശ്രീരാമദൂതം ശിരസാ നമാമി !!
ബുദ്ധിർബലം യശൊധൈര്യം നിർഭയത്വ- മരോഗതാ!
അജാഡ്യം വാക്പടുത്വം ച ഹനുമത് – സ്മരണാദ് – ഭവേത് !!

ശ്രീരാമ സ്തോത്രം

ശ്രീരാമ രാമ രാമേതീ രമേ രാമേ മനോരമേ
സഹസ്രനാമ തത്തുല്യം രാമ നാമ വരാനനേ.

ഗണേശ സ്തോത്രം 

ശുക്ലാംബരധരം വിഷ്ണും ശശിവർണം ചതുർഭുജം!
പ്രസന്നവദനം ധ്യായേത് സർവ വിഘ്നോപശാംതയേ!!
അഗജാനന പദ്മാർകം ഗജാനന മഹർനിശം!
അനേകദം തം ഭക്താനാ- മേകദംത –മുപാസ്മ ഹേ!!

ഗുരു ശ്ലോകം 

ഗുരുർബ്രഹ്മാ ഗുരുര്വിഷ്ണുഃ ഗുരുദേവോ മഹേശ്വരഃ!
ഗുരുഃ സാക്ഷാത് പരബ്രഹ്മാ തസ്മൈ ശ്രീ ഗുരവേ നമഃ !!

സരസ്വതീ ശ്ലോകം

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ !!
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതു മേ സദാ!
യാ കുന്ദേന്ദു തുഷാര ഹാര ധവളാ, യാ ശുഭ്ര വസ്ത്രാവൃതാ !
യാ വീണാ വരദണ്ഡ മണ്ഡിത കരാ യാ ശ്വേത പദ്മാസനാ!
യാ ബ്രഹ്മാച്യുത ശംകര പ്രഭൃതിഭിർ – ദേവൈഃ സദാ പൂജിതാ!
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ!

ലക്ഷ്മീ ശ്ലോകം

ലക്ഷ്മീം ക്ഷീരസമുദ്ര രാജ തനയാം ശ്രീരംഗ ധാമേശ്വരീം!
ദാസീഭൂത സമസ്ത ദേവ വനിതാം ലോകൈക ദീപാംകുരാം!
ശ്രീമന്മംധ കടാക്ഷ ലബ്ധ വിഭവ ബ്രഹ്മേന്ദ്ര ഗംഗാധരാം!
ത്വാം ത്രൈലോക്യകുടുംബിനീം സരസിജാം വന്ദേ മുകുന്ദ പ്രിയാം!!

വെങ്കിടേശ്വര ശ്ലോകം

ശ്രീയ കാന്തായ കല്യാണനിധയേ നിധയേർഥിനം!
ശ്രീ വെങ്കിടനിവാസായ ശ്രീനിവാസായ മംഗളം!!

ദേവീ ശ്ലോകം

സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർധ സാധികേ!
ശരണ്യേ തൃoബകേ ദേവീ നാരായണീ നമോസ്തുതേ !!

ദക്ഷിണാ മൂർത്തി ശ്ലോകം

ഗുരവേ സർവ്വലോകനാം ഭിഷജേ ഭവരോഗിണാം
നിധയേ സർവ്വവിദ്വാനാം ദക്ഷിണാ മൂർത്തയേ നമഃ

അപരാധ ക്ഷമാപണ സ്തോത്രം

അപരാധ സഹസ്രാണി ക്രിയംതേഹർനിശം മയാ !!
ദാസോയ മിതി മാം മത്വാ ക്ഷമസ്വ പരമേശ്വര !!
കരചരണ കൃതം വാ വാകായജം കർമ്മജം വാ
ശ്രവണ നയനജം വാ മാനസം വാപരാധമ്!
വിഹിത മവിഹിതം വാ സർവമേതത് ക്ഷമസ്വ
ശിവ ശിവ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ!!
കായേന വാചാ മനസേംന്ദ്രിയൈർവാ
ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവത്!
കരോമി യദ്യത്സകലം പരസ്മൈ നാരായണായേതി സമർപ്പയാമി !!

ബുദ്ധ പ്രാർത്ഥന

അസതോമാ സദ്ഗമയാ!
തമസോമാ ജ്യോതിർഗമയാ!
മൃത്യോർമാ അമൃതംഗമയ !
ഓം ശാന്തി ശാന്തി ശാന്തി
സർവേ ഭവന്തു സുഖിനഃ സർവേ സന്തു നിരാമയാ!
സർവേ ഭദ്രാണി പശ്യന്തു മാ കശ്ചിദ്ദുഃഖ ഭാഗ്ഭവേത് !!
ഓം സഹനാ വവതു സഹനൗ ഭുനക്തു സഹ വീര്യം കരവാവഹൈ
തേജസ്വിനാവധീത
മസ്തു മാവിദ്വിഷാമഹൈ !!

വിശേഷ മന്ത്രങ്ങൾ

പഞ്ചാക്ഷരി_ - ഓം നമഃശ്ശിവായ
അഷ്ടാക്ഷരി_ – ഓം നമോ നാരായണായ
ദ്വാദശാക്ഷരി_ – ഓം നമോ ഭഗവതേ വാസുദേവായ

നിത്യപാരായണ ശ്ലോകങ്ങൾ


Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *